ചൈനയിൽ നിന്ന് ട്രംപിന്റെ ട്വീറ്റെത്തി, ഒന്ന് ഉത്തരകൊറിയയെ തല്ലിയും മറ്റൊന്നു ചൈനയെ തലോടിയും

  • Posted By:
Subscribe to Oneindia Malayalam

ബെയ്‍ജിങ്: കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ ചൈനയിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് എത്തി. മൂന്ന് ട്വീറ്റുകളാണ് ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ട്വീറ്റുകൾ ചൈനയ്ക്ക് നന്ദി അറിയിക്കുന്നത് മറ്റൊന്ന് ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പു നൽകുന്നതുമാണ്.ചൈനയിലെത്തിൽ നിന്ന് ലഭിച്ച സ്വീകരണങ്ങൾക്കു ശേഷമാണ് അദ്ദേഹം ട്വീറ്റുകൾ പോസ്റ്റ് ചെയ്തത്. ചൈനയിൽ സമൂഹമാധ്യമങ്ങൾ വിലക്കുള്ളതിനാൽ എങ്ങനെ ട്വീറ്റ് ചെയ്യുമെന്നുള്ള ചർച്ചകൾ ഉയർന്നു വന്നിരുന്നു.
ട്രംപിന്റെ ട്വിറ്റർ ഉപയോഗത്തെ വിമർശിച്ച ആളുകളുടെ വായ അടപ്പിക്കാൻ കൂടിയാണ്  ട്വീറ്റ്.

''ഒരിക്കലും മറക്കാനാകാത്ത വൈകുന്നേരം സമ്മാനിച്ച പ്രസിഡന്റ് ഷിങ് ചിൻപിങ്ങിനും ഭാര്യ പെൻങ് ലിയുവാനും എന്റേയും മെലാനിയയുടേയും നന്ദി അറിയിക്കുന്നു. നിങ്ങളുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണ് ഞങ്ങൾ'' ഇതാണ് ട്രംപിന്റെ ആദ്യ ട്വീറ്റ്. ട്രംപിന്റെ മറ്റൊരു ട്വീറ്റ് ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പാണ്.'' യുഎസിന്റെ സംയമനത്തെ ദുർബല്യമായിട്ടാണവർ കാണുന്നത് ഇതി തികച്ചും തെറ്റായ കണക്കു കുട്ടലാണ്. തങ്ങളെ വില കുറച്ച് കാണരുതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഇതു മറ്റൊരു വിവാദത്തിന് വഴിവെയ്ക്കാൻ സാധൃതയുണ്ട്.

trump

ഉത്തരകൊറിയക്കെതിരെ ലോകരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചൈന മൗനമായി ഉത്തരകൊറിയയെ ഇപ്പോഴും പിന്തുണക്കുന്നുണ്ട്. ഇതിനെതിരെ ട്രംപ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയ്ക്ക മേൽ ചുമർത്തിയിരിക്കുന്ന ഉപരോധത്തിൽ ഒരു പ്രധാന നിർദേശം ഇനിയും ചൈന പാലിച്ചിട്ടില്ല. ഇതു ഉടൻ തന്നെ നടപ്പിലാക്കണമെന്നും എങ്കിൽ മാത്രമേ ഉപരോധം പൂർണ്ണമാകുകയുള്ളൂവെന്ന് ട്രംപ് മുൻപ് പറഞ്ഞിരുന്നു. ഉത്തരകൊറിയയ്ക്കെതിരെയുള്ള മൃദു സമീപനം അവസാനിപ്പിക്കണമെന്നും ട്രംപ് ഏഷ്യൻ സന്ദർശനം ആരംഭിക്കുന്നതിനു മുൻപേ പറഞ്ഞിരുന്നു.

ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായുള്ള ചൈന സന്ദർശനത്തിൽ ഉത്തരകൊറിയയാകും പ്രധാന ചർച്ച വിഷയം. 12 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിൽ രണ്ടു രാത്രിയാണ് ട്രംപ് ചൈനയിൽ ചെലവഴിക്കുക.പ്രസിഡന്റ് ട്രംപിന് എപ്പോള്‍ വേണമെങ്കിലും ട്വീറ്റ് ചെയ്യാമെന്നു എയര്‍ഫോഴ്‌സ് വണ്‍ വിമാനം ബെയ്ജിങ്ങില്‍ എത്തുന്നതിനു മുമ്പേ വൈറ്റ് ഹൗസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. ട്വിറ്റര്‍ സേവനം ലഭിക്കാനുള്ള സജ്ജീകരണങ്ങളുമായാണു ട്രംപിന്റെ വിമാനം ലാന്‍ഡ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

English summary
Donald Trump has thumbed his nose at China’s draconian censorship regime as he touched down in Beijing on the latest leg of a 12-day east Asian tour undertaken against a backdrop of rumbling tensions on the Korean peninsula.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്