പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു; ഇറാന്‍ ആണവ ശാസ്ത്രഞ്ജനെ വെടിവച്ച് കൊലപ്പെടുത്തി, പിന്നില്‍ ഭീകരർ
ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാനപ്പെട്ട ബുദ്ധി കേന്ദ്രമായ ശാസ്ത്രഞ്ജന്‍ മൊഹ്‌സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ വച്ച് മൊഹ്‌സെന്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. കാറിന് നേരെ ബോംബെറിഞ്ഞ ആക്രമികള്‍ മൊഹ്‌സെനെ വെടിവച്ചു കൊല്ലുകയായിരുന്നു. ഭീകരാക്രമണം എന്നാണ് സൂചന. കൊല്ലപ്പെട്ട വിവരം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്‌സാര്‍ഡിലൂടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഫക്രിസാദെയെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച്- ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായിരുന്നു ഫക്രിസാദെ.
പ്രാദേശിക അധികാരികള്‍ ഫക്രിസാദെയുടെ മരണം മണിക്കൂറുകള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു, കൂടാതെ നിരവധി ആക്രമണകാരികള്‍ കൊല്ലപ്പെട്ടുവെന്നും അറിയിച്ചു. ഫക്രിസാദ സഞ്ചരിച്ചിരുന്ന നിസാന്‍ കാറിന് ചുറ്റും വെടിയുണ്ടകള്‍ തുളച്ചുകയറിയത് കാണാം. കൂടാതെ റോഡില്‍ രക്തം വാര്‍ന്നൊലിക്കുന്നതിന്റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഫക്രിസാദെയുടെ അംഗരക്ഷകര്‍ക്കും വെടിയേറ്റിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശാന്തമായിരുന്ന പശ്ചിമേശയ്ന്‍ രാഷ്ട്രീയത്തെ വീണ്ടും മോശം സ്ഥിതിയിലേക്ക് കൊണ്ടുപോകുന്ന ആക്രമണമാണിതെന്ന് പറയാം. ഫക്രിസാദയുടെ കൊലപാതകം ഏറ്റവും വലിയ മോശം പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ വ്യക്തമാക്കി.


Click it and Unblock the Notifications