കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തില്‍ 3000ത്തോളം പേര്‍ മരിച്ചെന്ന് നേപ്പാള്‍ റേഡിയോ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: തുടര്‍ ഭൂചലനം ഉണ്ടായേക്കാം എന്ന ഗവേഷകരുടെ മുന്നറിയിപ്പില്‍ ഭയന്ന് വിറച്ച് നേപ്പാളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബാധിച്ചത് നേപ്പാളിനെയാണ്. ഭൂചലനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം ഭൂചലനത്തില്‍ 3000ത്തോളം പേര്‍ മരിച്ചെന്ന് നേപ്പാള്‍ റേഡിയോ.

പാര്‍ക്കില്‍ വച്ച് പ്രതിമ ദേഹത്തേയ്ക്ക് വീണ് പെണ്‍കുട്ടിയും, വീട് ഇടിഞ്ഞ് വീണ് യുവാവും മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.ചരിത്ര പ്രധാന്യമുള്ള ധരാരാ സ്തൂപം ഭൂചലനത്തില്‍ തകര്‍ന്നു. നേപ്പാളിലേയ്ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് ദ്രുതകര്‍മ്മ സേനയെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Nepal

നാനൂറിലധികം പേര്‍ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഗതാഗതം താറുമാറായി. കാഠ്മണ്ഡു വിമാനത്താവളം അടച്ചു പൂട്ടി. ഭൂചലനത്തെത്തുടര്‍ന്ന് റോഡുകളിലെല്ലാം വലിയ വിള്ളല്‍ രൂപപ്പെട്ടു. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാഠ്മണ്ഡുവിലേയ്ക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ച് വിട്ടും

നേപ്പാളിന്റെ മുഖമുദ്രകളിലൊന്നായ 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിയ്ക്കപ്പെട്ട ധരാരാ സ്തൂപവും ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞു. 1832ല്‍ പണിതതാണ് സ്തൂപം. ഒന്‍പത് നിലകളിലായി പണിതീര്‍ത്തതായിരുന്നു സ്തൂപം.

English summary
Historic Dharahara tower collapses in Kathmandu after quake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X