• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശുദ്ധ ഹജ്ജ് കർമ്മത്തിന് നാളെ തുടക്കം: ഹാജിമാർ മിനയിലേക്ക് നീങ്ങിത്തുടങ്ങി, മലയാളികള്‍ 5765 പേർ

Google Oneindia Malayalam News

മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിന് വ്യാഴാഴ്ച തുടക്കമാവും. പത്ത് ലക്ഷത്തിലേറെ ഹാജിമാർ മക്കയിലെ മിനയിലേക്ക് നീങ്ങിത്തുടങ്ങി. ഇന്ത്യയില്‍ നിന്നും 79645 വിശ്വാസികളാണ് ഇത്തവണ ഹജ്ജ് കർമ്മത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 5765 പേരും മലയാളികളാണ്. അസീസിയ്യയിലാണ് ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീർത്ഥാടകരും കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നത്. ഇന്ന് രാത്രി ഒമ്പത് മണിയോടെ മിനയിലേക്ക് നീങ്ങണമെന്ന നിർദേശമാണ് ഇന്ത്യന്‍ ഹാജിമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

സന്തോഷമാണ്, പക്ഷെ അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്; ദിലീപ് കേസില്‍ പ്രകാശ് ബാരെസന്തോഷമാണ്, പക്ഷെ അക്കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയുണ്ട്; ദിലീപ് കേസില്‍ പ്രകാശ് ബാരെ

ഇന്ത്യന്‍ തീർത്ഥാടകരില്‍ 56637 പേരും കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തിയവരാണ്. ഇന്ത്യന്‍ ഹാജിമാരെ സാഹയിക്കുന്നതിന് 370 വോളണ്ടിയർമാരുമുണ്ട്. ഒരോ സംസ്ഥാനങ്ങളില് നിന്നുള്ളവർക്കും അവരുടെ ഭാഷ സംസാരിക്കുന്നവരാണ് സഹായത്തിനെത്തിയിട്ടുള്ളത്. ഇവർക്ക് പുറമെ 387 മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്റ്റാഫും ഇവർക്കൊപ്പം നീങ്ങും. ആകെ 750 ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനായി ഉള്ളത്. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ ഹാജിമാർക്കുള്ള റൂട്ട് മാപ്പും വ്യാഴാഴ്ച പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യൻ ഹജ്ജ് മിഷൻ തയാറാക്കിയതാണ് വിശദ വിവരങ്ങൾ അടങ്ങിയ മാപ്പ്. ഹജ്ജ് കമ്മിറ്റിയിലെത്തിയ ഹാജിമാരുടെയും പ്രൈവറ്റ് ഓപ്പറേറ്റർ ഹാജിമാരുടെ കിഴിലെത്തിയ ഹാജിമാരുടെയും മിന്നായിലെയും അറഫായിലെയും താമസ കേന്ദ്രങ്ങളുടേയും മാപ്പാണിത്. മറ്റ് സേവനങ്ങളെ കുറിച്ചും ഇതില്‍ വിശദമായി വ്യക്തമാക്കുന്നുണ്ട്

വ്യാഴാഴ്ച മിനയില്‍ തങ്ങുന്ന ഹാജിമാര്‍ തൊട്ടടുത്ത ദിവസം അറഫയില്‍ എത്തും. വെളിയാഴ്ചയാണ് ഹജ്ജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ അറഫാ സംഗമം. ശനിയാഴ്ച വിണ്ടും മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങള്‍ക്ക് നേരെ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി കല്ലേറ് കര്‍മം നടത്തും.

ഹാജിമാരെ സ്വീകരിക്കുന്നതിനായി വലിയ സജ്ജീകരണങ്ങളാണ് മിനയില്‍ ഒരുക്കിയിരിക്കുന്നത്. 100,000-ത്തിലധികം എയർകണ്ടീഷൻ ചെയ്ത ടെന്റുകളാൽ നിറഞ്ഞ ഒരു തുറസ്സായ പ്രദേശമാണ് മിന താഴ്‌വര, 2.6 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഇവിടുത്തെ ടെന്റുകള്‍. ലോകത്തിലെ ഏറ്റവും വലിയ ടെന്റ് സിറ്റി എന്നാണ് മിന അറിയപ്പെടുന്നത്. ഹജ്ജ് വേളയിൽ തീർഥാടകർ മിനായിൽ തങ്ങുകയും ജമറാത്തിൽ പിശാചിനെ കല്ലേറ് നടത്തുകയും വേണം. ഹജ്ജിന്റെ അവസാന ദിവസങ്ങളിൽ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലാണ് ഈ ചടങ്ങ് നടത്തുന്നത്.

ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍

ഈ വർഷം സൗദി സർക്കാർ വാഗ്ദാനം ചെയ്യുന്ന പുതിയ പാക്കേജുകളുടെ അടിസ്ഥാനത്തിൽ ടെന്റുകളേയും ക്യാമ്പുകളേയും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഹജ്ജ്, ഉംറ മന്ത്രാലയം ഈ വർഷത്തെ തീർഥാടനത്തിനായി മൂന്ന് പാക്കേജുകളാണ് പ്രഖ്യാപിച്ചത്. അൽ അബ്‌രാജ് പാക്കേജിന് ഒരു തീർത്ഥാടകന് ഏകദേശം 14,738 സൗദി റിയാൽ ($ 3,930) ചിലവാകും, "ഡെവലപ്പ്ഡ്" ടെന്റ് പാക്കേജിന് 13,044 റിയാലും "സാധാരണ" ടെന്റ് പാക്കേജിന് 10,239 റിയാലും ചിലവാണ് വരുന്നത്.

കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഹജ്ജ് കര്‍മ്മം സൗദിക്കകത്തുനിന്നുള്ള പരിമിതമായ ഹാജിമാര്‍ മാത്രമായിരുന്നു നിർവ്വഹിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വിദേശ രാജ്യങ്ങളിലെ തീർത്ഥാടകർക്ക് കൂടി ഹജ്ജ് കർമ്മത്തിന് അവസരം നല്‍കുകയായിരുന്നു.

Recommended Video

cmsvideo
  ജപ്തി ഭീഷണി ഒഴിവാകാൻ കാരണമായത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ് |*Kerala
  English summary
  Holy Hajj begins tomorrow: Pilgrims start moving to Mina, 5765 from kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X