കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്; 9 പേര്‍ക്ക് പരിക്ക്

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാംതവണയും അമേരിക്കയിലെ ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് വെടിവെപ്പ്. ഏറ്റവുമൊടുവില്‍ ഹൂസ്റ്റണിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമിയെ വെടിവച്ച് കൊന്നു. ഇയാള്‍ ഒരു അഭിഭാഷകനാണെന്നാണ് സൂചന.

ഭീകരാക്രമണമല്ല ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അക്രമി വന്ന വാഹനവും മാളും ഇയാളുടെ അപ്പാര്‍ട്ട്‌മെന്റും ബോംബ് സ്‌ക്വാഡ് പരിശോധിച്ചു. വാഹനത്തില്‍ നിന്ന് തോക്കുകള്‍ കണ്ടെടുത്തെങ്കിലും ഇയാളുടെ ഉദ്ദേശം മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മാനസിക വിഭ്രാന്തിയാകാം വെടിവെയ്പിന് പിന്നിലെന്നാണ് പ്രാധമിക നിഗമനം.

firing

മാളുകള്‍ കേന്ദ്രീകരിച്ച് അടിക്കടിയുണ്ടാകുന്ന ആക്രമണം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാഷിങ്ടണിലെ മറ്റൊരു മാളിലുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ തുര്‍ക്കി സ്വദേശി അര്‍കാന്‍ സെറ്റ് അറസ്റ്റിലാവുകയും ചെയ്തു. ഇതിന് മുമ്പ് മിനിസോട്ടയിലെ ഷോപ്പിംഗ് മാളില്‍ മറ്റൊരു ഇരുപതുകാരന്‍ യുവാവ് 10 പേരെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇയാളെ പിന്നീട് പോലീസ് വെടിവച്ച് കൊലപ്പെടുത്തി.


English summary
Houston gunman shot dead after opening fire at US mall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X