സൗദി രാജകുമാരന്‍മാര്‍ രാജ്യംവിടുന്നു? സ്വീകരിക്കുമെന്ന് ശത്രുക്കള്‍!! ഗള്‍ഫില്‍ രാഷ്ട്രീയ തീക്കളി

  • Written By:
Subscribe to Oneindia Malayalam

റിയാദ്: രാജകുമാരന്‍മര്‍ ഉള്‍പ്പെടെ 50ലധികം പേരെ അഴിമതി വിരുദ്ധസംഘം അറസ്റ്റ് ചെയ്തിരിക്കെ, സൗദിയില്‍ നിന്ന് രാജകുടുംബാംഗങ്ങള്‍ രക്ഷപ്പെടാന്‍ സാധ്യതയെന്ന് സൂചന. ഇങ്ങനെ രക്ഷപ്പെടുന്നവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ സൗദി അറേബ്യയുടെ ശത്രുക്കള്‍ ഒരുങ്ങി. അതിനിടെ ഒരു രാജകുമാരന്‍ സൗദി അറേബ്യയില്‍ നിന്നു രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

സൗദിയിലെ അറസ്റ്റിന് പിന്നിലെ യാഥാര്‍ഥ്യം? രാജകുടുംബത്തിന്റെ വരുമാനം ഇങ്ങനെ; കോടികളുടെ കാണാപുറം

സൗദി അറേബ്യ പ്രത്യേക സാഹചര്യത്തിലൂടെയണ് കടന്നുപോകുന്നത്. കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മന്ത്രിമാരും മുന്‍ മന്ത്രിമാരും വ്യവസായികളും ഉള്‍പ്പെടെയുള്ളവരാണ്. ആഗോള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ കൊടുത്ത ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ വരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. സൗദിയിലെ സാഹചര്യം ആ രാജ്യത്തിന്റെ ശത്രുക്കള്‍ മുതലെടുക്കുമെന്നാണ് സൂചനകള്‍.

രാജകുമാരന്‍മാരെ സ്വീകരിക്കും

രാജകുമാരന്‍മാരെ സ്വീകരിക്കും

സൗദിയിലെ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെട്ട് വരുന്ന രാജകുമാരന്‍മാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യമനിലെ ഹൂഥികളാണ് അറിയിച്ചത്. യമനിലെ ഹൂഥികള്‍ക്കെതിരേ സൗദി സൈന്യം ഏറെ കാലമായി യുദ്ധത്തിലാണ്. പുതിയ അവസരം മുതലെടുക്കാനാണ് ഇറാന്റെ പിന്തുണയുള്ള ഷിയാ സംഘമായ ഹൂഥികളുടെ നീക്കം.

ഹൂഥികളുടെ രംഗപ്രവേശം

ഹൂഥികളുടെ രംഗപ്രവേശം

സൗദി കിരീടവകാശിയയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് കൂട്ട അറസ്റ്റ് നടത്തുന്നത്. ഇത് അധികാര വടംവലിയുടെ ഭാഗമാണെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഹൂഥികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

 സൗദി വിടാന്‍ ഒരുങ്ങുന്നു

സൗദി വിടാന്‍ ഒരുങ്ങുന്നു

ഇപ്പോള്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെവന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചിരുന്നു. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജകുടുംബവുമായി ബന്ധമുള്ളവര്‍ സൗദി വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.

സൗദിയില്‍ അടിച്ചമര്‍ത്തല്‍

സൗദിയില്‍ അടിച്ചമര്‍ത്തല്‍

ഇങ്ങനെ സൗദി വിട്ടു പോരുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ഹൂഥി നേതാക്കള്‍ അറിയിച്ചു. സൗദിയില്‍ അടിച്ചമര്‍ത്തലാണ് നടക്കുന്നത്. രാജകുമാരന്‍മാരെ മാത്രമല്ല, സൗദി പൗരന്‍മാരെയും സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അവര്‍ തങ്ങളുടെ അയല്‍ക്കാരും സുഹൃത്തുക്കളുമാണെന്നും ഹൂഥികള്‍ പറയുന്നു.

 ലാഭമുണ്ടാക്കല്‍ ലക്ഷ്യമില്ല

ലാഭമുണ്ടാക്കല്‍ ലക്ഷ്യമില്ല

ഹൂഥി നേതാക്കളെ ഉദ്ധരിച്ച് അല്‍ജസീറയാണ് അഭയം നല്‍കാന്‍ സന്നദ്ധമാണെന്ന വാര്‍ത്ത നല്‍കിയത്. സൗദിയിലെ രാഷ്ട്രീയത്തില്‍ നിന്ന് ലാഭമുണ്ടാക്കല്‍ തങ്ങളുടെ ലക്ഷ്യമില്ല. പക്ഷേ, അഭയം ചോദിച്ച് ആര് വന്നാലും തങ്ങള്‍ സഹായിക്കും. സൗദി രാജകുമാരന്‍മാര്‍ക്കും പൗരന്മാര്‍ക്കും അഭയം നല്‍കും- ഹൂഥികള്‍ വ്യക്തമാക്കി.

ഹോട്ടല്‍ ഒഴിപ്പിച്ച ശേഷം കൂട്ട അറസ്റ്റ്

ഹോട്ടല്‍ ഒഴിപ്പിച്ച ശേഷം കൂട്ട അറസ്റ്റ്

11 രാജകുമാരന്‍മാരെയാണ് സൗദിയില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. 50ലധികം രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ കൂടുതല്‍ പേരും റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലാണ്. ശനിയാഴ്ച രാത്രി പൊടുന്നനെ ഒഴിപ്പിച്ച ഹോട്ടല്‍ പിന്നീട് താല്‍ക്കാലിക ജയിലാക്കി മാറ്റുകയായിരുന്നു. ഹോട്ടല്‍ ഒഴിപ്പിച്ചതിന് പിന്നാലെയാണ് കൂട്ട അറസ്റ്റ് നടന്നത്.

ഇനിയും കൂടുതല്‍ പേര്‍

ഇനിയും കൂടുതല്‍ പേര്‍

നാല് മന്ത്രിമാരും നിരവധി മുന്‍മന്ത്രിമാരും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരായ എല്ലാ തെളിവുകളും ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്ത ശേഷം രണ്ടാംഘട്ട അറസ്റ്റ് തുടങ്ങാനാണ് തീരുമാനം.

യമനിലേക്ക് വരൂ

യമനിലേക്ക് വരൂ

സൗദിയില്‍ അറസ്റ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ ഹൂഥികള്‍ പ്രതികരിച്ചിരുന്നു. ഹൂഥികള്‍ നേതൃത്വം നല്‍കുന്ന റവലൂഷനറി കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അലി അല്‍ ഹൂഥി, മറ്റൊരു നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂഥിയും സൗദിക്കാരെ യമനിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

 പ്രകോപനത്തിന് നീക്കം

പ്രകോപനത്തിന് നീക്കം

സൗദി സൈന്യം യമനില്‍ ഹൂഥികള്‍ക്കെതിരേ ആക്രമണം തുടങ്ങിയ ശേഷം 10000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ ഹൂഥികള്‍ക്ക് ആയുധങ്ങള്‍ എത്തുന്നത് തടയാന്‍ അതിര്‍ത്തി ഉപരോധിച്ചിരിക്കുകയാണ് സൗദി സൈന്യം. ഇറാനില്‍ നിന്ന് ഹൂഥികള്‍ക്ക് ആയുധങ്ങള്‍ വരുന്നുണ്ടെന്നും ഹൂഥികള്‍ റിയാദിലേക്ക് ദീര്‍ഘദൂര മിസൈല്‍ അയച്ചത് അങ്ങനെയാണെന്നും സൗദി ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ യമനിലേക്ക് ക്ഷണിച്ചുള്ള ഹൂഥികളുടെ പ്രസ്താവന സൗദി നേതാക്കളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

രാജകുമാരന്‍ വിട്ടു

രാജകുമാരന്‍ വിട്ടു

അതേസമയം, സൗദി രാജകുമാരാനായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് സൗദി അറേബ്യ വിട്ടതായി റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം ഇറാനിലേക്ക് പോയെന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.

രാജകുമാരന്‍ കൊല്ലപ്പെട്ടു

രാജകുമാരന്‍ കൊല്ലപ്പെട്ടു

തുര്‍ക്കി ബിന്‍ മുഹമ്മദിന്റെ ബന്ധുവായ രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സൗദി നിഷേധിച്ചു. അതിന് പിന്നാലെയാണ് തുര്‍ക്കി ബിന്‍ മുഹമ്മദ് സൗദി അറേബ്യ വിട്ടു ഇറാനില്‍ അഭയം തേടിയെന്ന വിവരം വന്നിരിക്കുന്നത്.

വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസം

വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസം

അതേസമയം, രാജകുമാരന്‍ രാജ്യം വിട്ടുവെന്ന വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം സൗദി അറേബ്യയില്‍ രാജകുടുംബത്തില്‍പ്പെട്ടവര്‍ രാജ്യം വിട്ടു പോകുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ രാജകുടുംബത്തിലെ ആരും സൗദി വിട്ടുപോകരുതെന്നാണ് നിര്‍ദേശം. ഇവര്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

English summary
Houthis offer Saudi princes political asylum in Yemen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്