കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സത്യം അറിഞ്ഞപ്പോള്‍ അമേരിക്ക ഞെട്ടി; തൊട്ടടുത്ത് സവാഹിരി... പിന്നെ ഒന്നും നോക്കിയില്ല

Google Oneindia Malayalam News

കാബൂള്‍: 2011ല്‍ ഉസാമ ബിന്‍ലാദിനെ അമേരിക്കന്‍ സൈന്യം പാകിസ്താനില്‍ വച്ചാണ് കൊലപ്പെടുത്തിയത്. പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ആബട്ടാബാദില്‍ ബിന്‍ ലാദന്‍ താമസിച്ചിരുന്നു എന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. ബിന്‍ ലാദന് ശേഷം അല്‍ ഖാഇദയെ നയിച്ചത് അയ്മന്‍ അല്‍ സവാഹിരിയായിരുന്നു. ഈജിപ്ഷ്യന്‍ വംശജനായ ഇദ്ദേഹം എവിടെയാണ് എന്ന് കണ്ടെത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല.

പലപ്പോഴും കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അധികം വൈകാതെ സവാഹിരിയുടെ വീഡിയോ പുറത്തുവരുകയാണ് പതിവ്. അഫ്ഗാനിലെ സാഹചര്യം മാറിയതോടെയാണ് സവാഹിരിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് ശരിക്കും അമേരിക്കന്‍ സൈന്യം എത്തിയത്. ജൂലൈ 30ന് നടന്ന ആ സംഭവത്തെ കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടു...

1

ജൂലൈ 30ന് രാത്രി 9.48നാണ് കാബൂളിലെ വീട്ടില്‍ വച്ച് അമേരിക്കന്‍ സൈന്യം സവാഹിരിയെ വധിച്ചത് എന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മകളുടെ കുടുംബം എന്നിവരും കാബൂളിലുണ്ടായിരുന്നു. മറ്റാര്‍ക്കും പരിക്കില്ലാതെയാണ് സവാഹിരിയെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ വഴി മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.

2

2011ന് ശേഷം അല്‍ ഖാഇദയുടെ പൂര്‍ണ നിയന്ത്രണം സവാഹിരിക്കായിരുന്നു. അമേരിക്കയുടെ ഉറക്കം കെടുത്തിയ ഈ സംഘത്തിന്റെ തലവനെ ഇല്ലാതാക്കാന്‍ പ്രത്യേക ഗ്രൂപ്പിനെ സിഐഎ നിയോഗിച്ചിരുന്നു. വര്‍ഷങ്ങളായി അവര്‍ സവാഹിരിയെ തേടുകയാണ്. യുദ്ധ സാഹചര്യം വിട്ട് അഫ്ഗാനിലെ ആകാശം തെളിഞ്ഞതോടെയാണ് അവര്‍ ലക്ഷ്യത്തിലേക്ക് അടുത്തത്.

3

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അഫ്ഗാന്റെ ഭരണം താലിബാന്‍ വീണ്ടും പിടിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 31ന് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍മാറി. സംഘര്‍ഷ സാഹചര്യങ്ങളായിരുന്നു പിന്നീട്. എന്നാല്‍ താലിബാന്‍ അധികാരത്തില്‍ പിടിമുറുക്കിയതോടെ മറ്റു ചെറുസംഘങ്ങളെല്ലാം ഒതുങ്ങി. താലിബാനുമായി അടുത്തുനിന്ന സായുധ സംഘങ്ങള്‍ക്ക് അഫ്ഗാന്‍ സുരക്ഷിത താവളമാകുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ ദിവസം എംഎല്‍എ; കെഎം മാണിയുടെ റെക്കോഡ് ഇനി ഉമ്മന്‍ചാണ്ടിക്ക്ഏറ്റവും കൂടുതല്‍ ദിവസം എംഎല്‍എ; കെഎം മാണിയുടെ റെക്കോഡ് ഇനി ഉമ്മന്‍ചാണ്ടിക്ക്

4

കഴിഞ്ഞ ഏപ്രിലില്‍ ആണ് സവാഹിരിയെ കുറിച്ച് അമേരിക്കന്‍ സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചത്. കാബൂളിലെ വീട്ടില്‍ അദ്ദേഹം എത്താറുണ്ടെന്നായിരുന്നു വിവരം. ഇക്കാര്യം ശരിയാണോ എന്ന് ഉറപ്പിക്കുകയായിരുന്നു അടുത്ത ദൗത്യം. വര്‍ഷങ്ങളായി ഒളിവുജീവിതം നയിക്കുന്ന സവാഹിരിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് അത്ര എളുപ്പമല്ല. അദ്ദേഹത്തിനൊപ്പം എപ്പോഴും അല്‍ഖാഇദയുടെ സായുധ സംഘങ്ങളുണ്ടായിരുന്നു.

5

പാകിസ്താനിലെ ഗോത്രമേഖലയിലാണ് സവാഹിരി താമസിക്കുന്നത് എന്ന വിവരമണ് യുഎസ് സൈന്യത്തിന് ആദ്യം ലഭിച്ചിരുന്നത്. അഫ്ഗാനില്‍ വരാറുണ്ട് എന്ന വിവരവും കിട്ടി. സവാഹിരിയുടെ കുടുംബം കാബൂളിലെ ഒരു വീട്ടിലുണ്ട് എന്ന വിവരമാണ് പിന്നീട് യുഎസ് സൈന്യത്തിന് ലഭിച്ചത്. ഇവരെ നിരീക്ഷിച്ചപ്പോഴാണ് സവാഹിരിയും ഇതേ ഭാഗത്തുണ്ടെന്ന രഹസ്യം അറിഞ്ഞത്. കാബൂളില്‍ സവാഹാരി താമസിക്കുമെന്ന് അമേരിക്കന്‍ സൈന്യം പ്രതീക്ഷിച്ചിരുന്നേയില്ല.

6

ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തുക എന്ന ദൗത്യമായിരുന്നു പിന്നീട്. ശേഷം അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവന്‍ പ്രസിഡന്റ് ജോ ബൈഡനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ജൂലൈയില്‍ സവാഹിരി കാബൂളിലെ വീട്ടിലെത്തുമെന്ന വിവരമാണ് ഒടുവില്‍ കിട്ടിയത്. നിരീക്ഷണം ശക്തമാക്കി. വീടിന്റെ ബാല്‍ക്കണിയില്‍ അദ്ദേഹത്തെ കാണുകയും ചെയ്തു.

'ലിബർട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതാക്കിയത് ദിലീപ്; കൂടെയുള്ളവർ ചിരിച്ച് പറ്റിക്കുന്നു''ലിബർട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതാക്കിയത് ദിലീപ്; കൂടെയുള്ളവർ ചിരിച്ച് പറ്റിക്കുന്നു'

7

സവാഹിരി താമസിക്കുന്ന വീടിന്റെ നിര്‍മാണ രീതി സൈന്യം പഠിച്ചു, താലിബാന്റെ പ്രതികരണം എങ്ങനെയാകാമെന്ന് അവലോകനം ചെയ്തു. സവാഹിരിയുടെ കുടുംബം ഉള്‍പ്പെടെ മറ്റാര്‍ക്കും പരിക്കേല്‍ക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കി. അമേരിക്കന്‍ സൈന്യത്തിലെ പ്രത്യേക പരിശീലനം ലഭിച്ചവര്‍ ആക്രമണത്തിന് ഒരുക്കം നടത്തുമ്പോള്‍ പ്രസിഡന്റ് ബൈഡന്‍ വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു. എങ്ങനെയാണ് സവാഹിരിയെ വധിക്കാന്‍ പോകുന്നതെന്ന് പെന്റഗണ്‍ മേധാവി പ്രസിഡന്റിനെ കാണിച്ചിരുന്നു. യുഎസ് സൈന്യത്തിന്റെ ഡ്രോണില്‍ നിന്ന് ഹെല്‍ഫയര്‍ മിസൈലുകള്‍ ജൂലൈ 30ന് രാത്രി 9.48ന് കുതിച്ചെത്തി. നീതിയുടെ വിജയം എന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
ദിലീപിന്റെ പുതിയ അപേക്ഷയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവൻ |*Kerala

English summary
How American CIA Identified Al Qaeda Chief Ayman al-Zawahiri; These Are Happened Last Minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X