മസ്സാജ് പാര്‍ലറുകളില്‍ 'സെക്സ്' സേവനം; ഭൂരിപക്ഷവും കടക്കാരികള്... 15,000 കോടിയുടെ ബിസിനസ്
ന്യൂയോര്‍ക്ക്: മനുഷ്യക്കടത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അധോലോകമാണ്. ആണ്-പെണ് വ്യത്യാസമില്ലാതെ, മനുഷ്യരെ ലൈംഗികതയ്ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന സംഘങ്ങള്‍ ലോകത്തെമ്പാടും ഉണ്ട്. ഇന്ത്യയും അക്കാര്യത്തില്‍ മോശമൊന്നും അല്ല.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അമേരിക്കയില്‍ നിന്നാണ്. ലൈംഗികത സംബന്ധിച്ച്, ഇന്ത്യയില്‍ ഉള്ളതുപോലുള്ള സദാചാര വിഷയങ്ങള്‍ ഒന്നും ഇല്ലാത്ത അമേരിക്കയിലും സെക്സിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വ്യാപകമാണ്.
ഒരു വര്‍ഷം 15,000 കോടി രൂപയുടെ ബിസിനസ്സ് ആണ് ഈ മേഖലയില്‍ നടക്കുന്നത് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ തന്നെ പത്ത് ലക്ഷം കോടിയോളം രൂപയാണ് ഈ മേഖലയിലെ അധോലക സംഘങ്ങള്‍ ലാഭം മാത്രമായി ഉണ്ടാക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ ഇങ്ങനെ...

മസ്സാജ് പാര്‍ലറുകള്‍
അനധികൃത മസ്സാജ് പാര്‍ലറുകള്‍ അമേരിക്കയിലും സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ എത്തപ്പെടുന്ന സ്ത്രീകളിലും പലരും അതിവ ഗുരുതരമായ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. സ്വന്തം ഇഷ്ടപ്രകാരം പോലും അല്ല ഇവര്‍ ഈ ജോലി ചെയ്യേണ്ടി വരുന്നത്.

കടം പെരുകുമ്പോള്‍
കുടിയേറ്റക്കാരായ സ്ത്രീകള്‍ ആണ് ഇത്തരത്തില്‍ ഏറേയും ദുരുപയോഗം ചെയ്യപ്പെടുന്നത്. പലരും വലിയ കടക്കെണിയില്‍ ആയിരിക്കും. ഇവരെ വലവീശിപ്പിടിക്കുകയാണ് മാഫിയകളുടെ പണി. അനധികൃത കുടിയേറ്റക്കാരേയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

ഭാഷ പോലും
ഇത്തരത്തില്‍ എത്തപ്പെടുന്ന സ്ത്രീകള്‍ക്ക് ഭാഷ പോലും അറിയുന്നുണ്ടാവില്ല. ഇങ്ങനെ എത്തുന്ന സ്ത്രീകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല എന്നതാണ് മാഫിയകളുടെ പ്രധാന ആകര്‍ഷണം. പരാതിപ്പെടാനും ഇവര്‍ മുതിരില്ല.

വേശ്യാവൃത്തിക്ക് പിറകേ
മനുഷ്യക്കടത്ത് വഴി ഏറ്റവും പണം ഉണ്ടാക്കുന്നത് എസ്കോര്‍ട്ട് സര്‍വ്വീസ് നടത്തുന്നവരാണ്. അതിന് തൊട്ടുപിറകില്‍ ആണ് മസാജ് പാര്‍ലറുകളുടെ സ്ഥാനം എന്ന് അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ആന്റി സ്ലേവറി ഗ്രൂപ്പ് ആയ പൊളാരിസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

എത്ര മസാജ് പാര്‍ലറുകള്‍?
ഏതാണ്ട് ഒമ്പതിനായിരത്തോളം അനധികൃത മസാജ് പാര്‍ലറുകള്‍ അമേരിക്കയില്‍ ഉണ്ട് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അധികവും ഹൈവേകളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പലയിടത്തും രഹസ്യമായും ഇത്തരം പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വാഗ്ദാനം നല്കി
ജോലി വാഗ്ദാനം നല്‍കിയാണ് പല സ്ത്രീകളേയും ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് നിമയപരമായ കുടിയേറ്റത്തിന് സാഹചര്യം ഒരുക്കാമെന്നും വാഗ്ദാനം നല്‍കും. ന്യൂയോര്‍ക്കും കാലിഫോര്‍ണിയയും ആണ് ഇതിന്റെ പ്രധാന കേന്ദ്രങ്ങള്‍.

സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും
സ്ത്രീകളെ സ്ഥിരമായി ഒരു പാര്‍ലറില്‍ തന്നെ നിര്‍ത്താതിരിക്കുക എന്നതാണ് ഇവര്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍. സ്ഥിരമായി സ്ഥലം മാറ്റിക്കൊണ്ടേയിരിക്കും. അധികൃതര്‍ക്ക് മുന്നില്‍ പരാതി പറയാതിരിക്കാന്‍ ഭീഷണിയും ഉണ്ടാകും.

മൂവായിരത്തോളം പേര്
പൊളാരിസ് നടത്തിയ അന്വേഷണത്തില്‍ മാത്രം മൂവായിരത്തോളും ഇരകളെ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

നാല് കോടി മനുഷ്യര്‍
ആഗോള തലത്തില്‍ തന്നെ നാല് കോടിയോളം പേരാണ് മനുഷ്യക്കടത്തിന് ഇരയാകുന്നത് എന്നാണ് അന്താരാഷ്ട്ര ലേബര്‍ ഓര്ഗനൈസേഷന് കണക്കാക്കുന്നത്. അതില്‍ നാല്പത് ലക്ഷത്തോളം പേര് നിര്‍ബന്ധിത ലൈംഗിക വൃത്തിക്ക് ഇരയാകുന്നുണ്ട് എന്നും കണക്കുകള്‍ കാണിക്കുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications