Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ തൊട്ടരികില്‍, ദ്വീപുകളിലേക്ക് വന്‍തോതില്‍ ആളുകളെ ഇറക്കി ഇറാന്‍: വിട്ടുതരില്ലെന്ന് ഇരുവരും

ടെഹ്റാന്‍: ഇറാനും - അവകാശവാദം ഉന്നയിക്കപ്പെടുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ദ്വീപുകളുടെ ജനസംഖ്യ വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി ഇറാന്‍. ഇറാന്റെ തെക്ക് മേഖലയിലെ അയൽരാജ്യമായ യുഎഇയുമായി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന്റെ കേന്ദ്ര ബിന്ദുവായ അബു മൂസ, ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ് ദ്വീപുകളിൽ ഇറാനിയൻ നിവാസികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ മാസങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

300 ചതുരശ്ര മീറ്റർ (3,230 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള സൗജന്യ പ്ലോട്ടുകൾ ഇവിടേക്ക് മാറാൻ ആലോചിക്കുന്ന ഇറാനികൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് മേഖലയിലെ ജനസംഖ്യ വർധിപ്പിക്കുന്നത്. ദേശീയ ഭവന ഉടമസ്ഥാവകാശ പദ്ധതിയുടെ ഭാഗമായി ഒരു വീട് നിർമ്മിക്കുന്നതിന് ഇവർക്ക് വായ്പയും വാഗ്ദാനം ചെയ്തേക്കും.

 uae-iran-

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ബാധകമായ വ്യവസ്ഥയിൽ നിന്ന് സർക്കാർ ദ്വീപുകളെ ഒഴിവാക്കും. അപേക്ഷകർ 1979 ലെ വിപ്ലവത്തിന് ശേഷം സർക്കാർ ഭവന സൗകര്യങ്ങളൊന്നും ഉപയോഗിച്ചിരിക്കരുത്. കൂടാതെ അവരുടെ പേരിൽ മറ്റൊരു വീട് ഉണ്ടായിരിക്കരുത് എന്ന് തുടങ്ങിയ നിയമങ്ങള്‍ തർക്കമേഖലയിലേക്ക് താമസം മാറാന്‍ ഉദ്ധേശിക്കുന്നവർക്ക് ബാധകമായിരിക്കില്ല.

ചുരുങ്ങിയ കാലയളവില്‍ ദ്വീപില്‍ വലിയ തോതില്‍ വീടുകള്‍ നിർമ്മിക്കുകയെന്നാണ് ഇറാന്റെ ലക്ഷ്യം. ഒരു കുടുംബം 12 വർഷത്തേക്ക് ഒരു ദ്വീപിൽ താമസിക്കാൻ തയ്യാറായില്‍, കുടുംബത്തിലെ ഒരു പുരുഷനെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കുമെന്ന ഉത്തരവും കഴിഞ്ഞ മാസം ഇറാന്‍ പുറത്തിറക്കിയിട്ടുണ്ട്.

'ദീർഘകാലത്തേക്ക് ദ്വീപുകളിൽ കഴിയാൻ തയ്യാറാവുന്ന കുടുംബങ്ങളിലെ പിതാവിനോ ആൺമക്കളിലൊരാൾക്കോ ​​നിർബന്ധിത ഇളവിന് അർഹതയുണ്ട്' , തെക്കൻ പ്രവിശ്യയായ ഹോർമോസ്‌ഗനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഹൊസൈൻ ദസ്തൂരിസാദെ ഈ മാസം ആദ്യം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

തർക്കമുള്ള മൂന്ന് ദ്വീപുകളിൽ ഏറ്റവും വലുതായ അബു മൂസയുടെ മൊത്തം വിസ്തീർണ്ണം ഏകദേശം 25 ചതുരശ്ര കിലോമീറ്റർ (9.6 ചതുരശ്ര മൈൽ) ആണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 520,000 റെസിഡൻഷ്യൽ പ്ലോട്ടുകൾ തരംതിരിക്കുകയും അർഹരായ അപേക്ഷകർക്ക് അനുവദിക്കുകയും ചെയ്യും. ദ്വീപിലെ ജനസംഖ്യ 1.7 ദശലക്ഷം എന്ന നിലയിലേക്ക് എത്തിക്കുകയാണ് ഇറാന്‍ അധികൃതരുടെ പ്രധാന ലക്ഷ്യം.

ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 75 കിലോമീറ്റർ (46 മൈൽ) അകലെയാണ് അബു മൂസ സ്ഥിതി ചെയ്യുന്നത്, അതിനടുത്തുള്ള മറ്റ് ദ്വീപുകൾക്കൊപ്പം എണ്ണ ടാങ്കറുകളും യുദ്ധക്കപ്പലുകളും കടന്നുപോകുന്ന തിരക്കേറിയ ഹോർമുസ് കടലിടുക്ക് രാജ്യത്തിന്റെ സമുദ്ര പ്രതിരോധത്തിന് നിർണായകമായി കണക്കാക്കപ്പെടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും (IRGC) ഇറാനിയൻ സൈന്യവും അബു മൂസയിലും മറ്റ് ദ്വീപുകളിലും നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല.

ദ്വീപുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ ദ്വീപുകളിലെ ജനസംഖ്യ വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തിപരമായി ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഐആർജിസി നാവികസേന കമാൻഡർ അലിരേസ താങ്‌സിരി ഈ വർഷം ആദ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ദ്വീപുകൾക്ക് മേൽ പരമാധികാരം അവകാശപ്പെടുന്നതിൽ യുഎഇ തുടരുകയാണെങ്കിൽ "മേഖലയുടെ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ" സാധ്യതയുണ്ടെന്നാണ് ആയത്തുള്ള അലി ഖമേനിയുടെ ഉന്നത വിദേശ നയ ഉപദേഷ്ടാവ് അലി അക്ബർ അടുത്തിടെ വ്യക്തമാക്കിയത്.

അതേസമയം, ദ്വീപുകളുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും മറ്റ് അറബ് രാജ്യങ്ങൾ അവരുടെ അവകാശവാദത്തെ പിന്തുണച്ചിട്ടുണ്ടെന്നുമാണ് യു എ ഇ നേതാക്കള്‍ പറയുന്നത്. ഈ അവകാശവാദം ശക്തമായി നിരസിക്കുന്ന ഇറാൻ തങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരു ചർച്ചകളും നടത്തില്ലെന്നും അറിയിച്ചു. ദ്വീപുകളുടെ മേലുള്ള ഇറാന്റെ അവകാശങ്ങളെ വെല്ലുവിളിക്കുന്ന ഗൾഫ് സഹകരണ കൗൺസിലുമായി (ജിസിസി) ചൈനയും റഷ്യയും കഴിഞ്ഞ വർഷം വെവ്വേറെ സംയുക്ത പ്രസ്താവനകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+