Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഹിന്‍ഗ്യന്‍ കൂട്ടക്കൊല ഇസ്രായേല്‍ വക: ആയുധം നല്‍കുന്നു, പരിശീലനവും!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

അമ്പത്തോളം റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ മ്യാന്‍മര്‍ സൈന്യം കത്തിച്ചു. ഇവിടെയുള്ള റോഹിന്‍ഗ്യകളെ കൂട്ടത്തോടെ തീയിടുകയായിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

യംഗൂണ്‍: റോഹിന്‍ഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുകയാണ് മ്യാന്‍മറിലെ ബുദ്ധ ഭരണകൂടം. ലോക രാജ്യങ്ങള്‍ അപലപിച്ചിട്ടും ഇതിന് അറുതിയായിട്ടില്ല. ഈ കൂട്ടക്കൊലയ്ക്ക് എല്ലാ വളവും നല്‍കുന്നത് ഇസ്രായേലാണ്. അമേരിക്കയുടെയും യൂറോപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് ഇസ്രായേലിന്റെ പിന്തുണ.

മ്യാന്‍മര്‍ സൈന്യത്തിന് വേണ്ട ആയുധങ്ങള്‍ നല്‍കുന്നത് ഇസ്രായേലാണ്. ആര് സമ്മര്‍ദ്ദം ചെലുത്തിയാലും ആയുധം നല്‍കുന്നത് നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കി. അത്യാധുനിക ആയുധങ്ങള്‍ ഇനിയും നല്‍കുമെന്നും ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസ് ഇസ്രായേല്‍ കോടതി ഉടന്‍ പരിഗണിക്കും.

രക്ഷപ്പെടുന്ന ലക്ഷങ്ങള്‍

രക്ഷപ്പെടുന്ന ലക്ഷങ്ങള്‍

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്താണ് റോഹിന്‍ഗ്യകള്‍ കൂടുതല്‍. ഇവിടെ നിന്നാണ് ഇവരെ സൈന്യം തുരത്തിയോടിക്കുന്നത്. ജീവനുംകൊണ്ട് പലായനം ചെയ്യുന്നത് ലക്ഷണക്കിന് റോഹിന്‍ഗ്യകളാണ്.

കൂട്ട നശീകരണ ആയുധങ്ങള്‍

കൂട്ട നശീകരണ ആയുധങ്ങള്‍

മ്യാന്‍മര്‍ സൈന്യത്തിന് ആയുധം നല്‍കുക മാത്രമല്ല ഇസ്രായേല്‍ ചെയ്യുന്നത്. റാഖൈനിലെ പ്രത്യേക സൈന്യത്തിന് ഇസ്രായേലിന്റെ വക സൈനിക പരിശീലനവും നല്‍കുന്നു. കൂട്ട നശീകരണ ആയുധങ്ങള്‍ ഉപയോഗിക്കുകയാണ് റോഹിന്‍ഗ്യകള്‍ക്കെതിരെ.

എതിര്‍പ്പ് അവഗണിച്ച്

എതിര്‍പ്പ് അവഗണിച്ച്

നൂറ് സൈനിക ടാങ്കുകള്‍, ആയുധങ്ങള്‍, അതിര്‍ത്തി സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന ബോട്ടുകള്‍ എന്നിവയെല്ലാം മ്യാന്‍മര്‍ സൈന്യത്തിന് നല്‍കുന്നത് ഇസ്രായേലാണ്. മനുഷ്യാവകാശ സംഘടനകളും മ്യാന്‍മര്‍ ഉദ്യോഗസ്ഥരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേല്‍ നടപടിയെ അവര്‍ രൂക്ഷമായി എതിര്‍ക്കുന്നുമുണ്ട്.

അമേരിക്ക നല്‍കുന്നില്ല

അമേരിക്ക നല്‍കുന്നില്ല

മ്യാന്‍മറിന് ആയുധം നല്‍കുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം പതിവായി ലംഘിക്കുന്നതിനാലാണ് അമേരിക്ക ആയുധം നല്‍കാതിരിക്കുന്നത്.

യൂറോപ്പ് പറയുന്ന കാരണം

യൂറോപ്പ് പറയുന്ന കാരണം

രാജ്യത്തെ പൗരന്‍മാരെ അടിച്ചമര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ മ്യാന്‍മറിന് ആയുധം നല്‍കുന്നത് തടഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതൊന്നും ഇസ്രായേല്‍ ഗൗനിക്കുന്നില്ല.

ടാര്‍ ഐഡിയര്‍ കണ്‍സെപ്റ്റ്‌സ്

ടാര്‍ ഐഡിയര്‍ കണ്‍സെപ്റ്റ്‌സ്

ഇസ്രായേലിലെ ആയുധ കമ്പനികളാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ റാഖൈനിലെ പ്രത്യേക സേനയ്ക്ക് പരിശീലനം നല്‍കുന്നത്. ഇതിന് മുന്നില്‍ നില്‍ക്കുന്നത് ടാര്‍ ഐഡിയര്‍ കണ്‍സെപ്റ്റ്‌സ് എന്ന കമ്പനിയാണ്.

പൗരത്വം നിഷേധിക്കപ്പെട്ട ജനത

പൗരത്വം നിഷേധിക്കപ്പെട്ട ജനത

വര്‍ഷങ്ങളായി റോഹിന്‍ഗ്യകള്‍ക്ക് കടുത്ത പീഡനമായിരുന്നു മ്യാന്‍മറില്‍. പൗരത്വം നിഷേധിക്കപ്പെട്ട ഈ ജനതക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നുമില്ല. കൂടാതെ തീവ്ര ബുദ്ധമതക്കാര്‍ ഇവര്‍ക്കെതിരേ നിരന്തരം കലാപം അഴിച്ചുവിട്ടു.

പലായനം, മുങ്ങി മരണം

പലായനം, മുങ്ങി മരണം

ഇതേ തുടര്‍ന്നാണ് റോഹിന്‍ഗ്യകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പലായനം തുടങ്ങിയത്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി സൈന്യവും തീവ്ര ബുദ്ധമതക്കാര്‍ക്കൊപ്പം ചേര്‍ന്ന് റോഹിന്‍ഗ്യകളെ ആക്രമിക്കാന്‍ തുടങ്ങി. പലായനം ചെയ്യുന്നതിനിടെ നടുകടലില്‍ മുങ്ങി ആയിരക്കണക്കിന് റോഹിന്‍ഗ്യകളാണ് മരിച്ചത്.

റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശികള്‍?

റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശികള്‍?

മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്കെല്ലാം കുടിയേറുകയാണിപ്പോള്‍ റോഹിന്‍ഗ്യകള്‍. റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശികളാണെന്നാണ് തീവ്ര ബുദ്ധമതക്കാരുടെ ആരോപണം.

മോദി സര്‍ക്കാരും റോഹിന്‍ഗ്യകള്‍ക്കെതിരെ

മോദി സര്‍ക്കാരും റോഹിന്‍ഗ്യകള്‍ക്കെതിരെ

ഇന്ത്യയിലും ഇവര്‍ നിരവധിയാണ്. നാടുകടത്തല്‍ ഭീഷണി നേരിടുന്നതിനെതിരേ സുപ്രീംകോടതിയില്‍ റോഹിന്‍ഗ്യകള്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് റോഹിന്‍ഗ്യകള്‍ക്ക് എതിരാണ്.

400 പേരെ ഒടുവില്‍ കൊന്നു

400 പേരെ ഒടുവില്‍ കൊന്നു

ഏറ്റവും ഒടുവില്‍ റാഖൈനില്‍ പ്രശ്‌നമുണ്ടായത് ആഗസ്ത് 25നാണ്. ഇവിടെ പോലീസ് പോസ്റ്റ് ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തില്‍ 400 റോഹിന്‍ഗ്യകളാണ് കൊല്ലപ്പെട്ടത്.

146000 പലായനം ചെയ്തു

146000 പലായനം ചെയ്തു

146000 റോഹിന്‍ഗ്യകളാണ് റാക്കൈന്‍ വിട്ട് അയല്‍രാജ്യങ്ങളിലേക്ക് പോകുന്നത്. പ്രധാനമായും ഇവര്‍ ആശ്രയിക്കുന്നത് സാധാരണ വള്ളങ്ങളും ബോട്ടുകളുമാണ്. ഇത് അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുന്നു.

അമ്പത്തോളം ഗ്രാമങ്ങള്‍ ചുട്ടെരിച്ചു

അമ്പത്തോളം ഗ്രാമങ്ങള്‍ ചുട്ടെരിച്ചു

അമ്പത്തോളം റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ മ്യാന്‍മര്‍ സൈന്യം കത്തിച്ചു. ഇവിടെയുള്ള റോഹിന്‍ഗ്യകളെ കൂട്ടത്തോടെ തീയിടുകയായിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

മാനവരാശിയുടെ ദുരന്തം

മാനവരാശിയുടെ ദുരന്തം

മാനവരാശിയുടെ ദുരന്തമെന്നാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടിയെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

ആയുധം ഇസ്രായേല്‍ വര്‍ധിപ്പിച്ചു

ആയുധം ഇസ്രായേല്‍ വര്‍ധിപ്പിച്ചു

മ്യാന്‍മര്‍ സൈന്യത്തിന് ആയുധം നല്‍കരുതെന്നാവശ്യപ്പെട്ട് അടുത്തിടെ ഇസ്രായേല്‍ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയുധ കൈമാറ്റം വര്‍ധിപ്പിച്ചിരിക്കുകയാണ്.

പുതിയ കരാര്‍ ഒപ്പുവച്ചു

പുതിയ കരാര്‍ ഒപ്പുവച്ചു

ആയുധ കൈമാറ്റത്തിനെതിരേ ഇസ്രായേല്‍ കോടതിയില്‍ അഭിഭാഷകര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ പ്രതിനിധികള്‍ അടുത്തിടെ മ്യാന്‍മറിലെത്തി ആയുധ കൈമാറ്റ കരാര്‍ ഒപ്പുവച്ചതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിടുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്

പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്

ഈ പരാതി ഉടന്‍ തന്നെ കോടതി പരിഗണിക്കും. എന്നാല്‍ ആയുധ കൈമാറ്റം കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. നയതന്ത്രപരമായ വിഷയമാണെന്നും അവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+