സൗദിയിലെ രഹസ്യനീക്കം പുറത്ത്; രാജാവും മകനും മണത്തറിഞ്ഞു, കൂട്ട അറസ്റ്റിന് കാരണം അഴിമതിയല്ല

  • Written By:
Subscribe to Oneindia Malayalam
സൗദിയിലെ കൂട്ട അറസ്റ്റ് അട്ടിമറി ഒഴിവാക്കാൻ? | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ മന്ത്രിമാരും രാജകുമാരന്‍മാരും വ്യവസായികളും ഉള്‍പ്പെടെ പ്രമുഖരെ അറസ്റ്റ് ചെയ്ത് തടവിലിടാന്‍ കാരണം അഴിമതി മാത്രമാണോ? അഴിമതിയുടെ പേരില്‍ പ്രമുഖരെ മാത്രം അറസ്റ്റ് ചെയ്തത് എന്തിന്? പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ഭരണകൂട നടപടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയാണിവിടെ.

മോഹന്‍ലാലിന് ചുട്ട മറുപടിയുമായി സംവിധായകന്‍; അവിടെ ആര്‍ക്കും ലാലിനെ അറിയില്ല, താല്‍പ്പര്യവുമില്ല

അഴിമതി മാത്രമല്ല കൂട്ട അറസ്റ്റിന് കാരണം. അതിന് പിന്നില്‍ രഹസ്യമായി ലഭിച്ച ചില വിവരങ്ങളാണ്. രാജാവ് സല്‍മാനെയും മകനും കിരീടവകാശിയുമായ മുഹമ്മദിനെയും സ്ഥാനഭൃഷ്ടരാക്കാന്‍ രഹസ്യ ഗൂഢാലോചന നടന്നിരുന്നുവത്രെ. ഈ വിവരം ലഭിച്ചതോടെയാണ് രാജാവ് നടപടികള്‍ വേഗത്തിലാക്കിയതും ഭരണകൂടത്തിലെ പ്രമുഖരെ വരെ വിവരം അറിയിക്കാതിരുന്നതും രാത്രി അറസ്റ്റ് നടത്തിയതും. വിശദീകരിക്കാം...

 രഹസ്യമായി വിവരം കിട്ടി

രഹസ്യമായി വിവരം കിട്ടി

സല്‍മാന്‍ രാജാവിനെയും കിരീടവകാശി മുഹമ്മദിനെയും പുറത്താക്കാന്‍ ഒരു വലിയ സംഘം പദ്ധതിയിട്ടിരുന്നു. ഇക്കാര്യം രഹസ്യമായി രാജാവ് അറിഞ്ഞു. ഇതിന് ശേഷമാണ് കൂട്ട അറസ്റ്റ് നടന്നതും ലോകം ഞെട്ടിയതും. ഇതില്‍ പ്രമുഖരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

 അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍

അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍

ഇത്രയും പേരെ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ സൗദി അറേബ്യയില്‍ ഒരു അട്ടിമറി നടക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ അട്ടിമറി ഗൂഢാലോചന നടത്തിയ സംഘത്തില്‍പ്പെട്ടവരെയാണ് ഇപ്പോള്‍ തടവിലാക്കിയിരിക്കുന്നത്. അഴിമതി മറയായി പറഞ്ഞ ഒരു കാര്യം മാത്രമാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 നീക്കം പൊളിച്ചു

നീക്കം പൊളിച്ചു

ഭരണകൂടത്തെ അട്ടിമറിക്കാനുള്ള രഹസ്യനീക്കം പൊളിക്കുകയായിരുന്നു രാജാവും മകനും ചേര്‍ന്ന്. ഏറ്റവും അടുത്ത ചില സഹായികളില്‍ നിന്നാണ് സല്‍മാന്‍ രാജാവിന് ഈ വിവരം ലഭിച്ചത്. സൗദിയിലേയും പശ്ചിമേഷ്യയിലെ മുതിര്‍ന്ന നയന്ത്ര ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്.

പ്രമുഖര്‍ ഇവര്‍

പ്രമുഖര്‍ ഇവര്‍

സൗദി ദേശീയ ഗാര്‍ഡിന്റെ മേധാവിയായിരുന്ന മയ്തിബ് ബിന്‍ അബ്ദുല്ല, ലോക കോടീശ്വരന്‍മാരില്‍ പത്താമനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍, മുന്‍ രാജാവ് അബ്ദുല്ലയുടെ മകനും മുന്‍ റിയാദ് ഗവര്‍ണറുമായ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരന്‍ എന്നിവരാണ് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവില്‍ കഴിയുന്നതില്‍ പ്രമുഖര്‍. ഇവരെല്ലാം രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ്.

 വൈരാഗ്യത്തിന് കാരണം

വൈരാഗ്യത്തിന് കാരണം

മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടവകാശിയായി പ്രഖ്യാപിച്ചതില്‍ അമര്‍ഷമുള്ളവരാണ് ഇവരെല്ലാമെന്ന് ഉന്നത ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജാവിനെയും മകനെയും ഒരുമിച്ച് പുറത്താക്കാനായിരുന്നുവത്രെ നീക്കം. അധികാരം സല്‍മാന്‍ രാജാവിന്റെയും മകന്റെയും കൈകളിലേക്ക് ഒതുങ്ങുന്നതില്‍ ഈ സംഘത്തിന് അതൃപ്തിയുണ്ടായിരുവത്രെ.

 വെട്ടിത്തുറന്ന് പറഞ്ഞത്

വെട്ടിത്തുറന്ന് പറഞ്ഞത്

സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുവെ അറിയപ്പെടുന്നത് എംബിഎസ് എന്നാണ്. അദ്ദേഹത്തിന്റെ പേര് ചുരുക്കിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത നല്‍കാറ്. അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖത്തിന് ശേഷം പല പ്രമുഖര്‍ക്കും ആശങ്ക ഇരട്ടിയായിരുന്നുവത്രെ.

ഏത് ഉന്നതനായാലും

ഏത് ഉന്നതനായാലും

ഏത് ഉന്നതനായാലും അഴിമതി നടത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. കിരീടവകാശിയായത് ജൂണിലാണെങ്കിലും അതിന് മുമ്പും അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്റെ വളര്‍ച്ച രാജകുടുംബത്തിലെ ഒരു വലിയ വിഭാഗത്തിന് ഭയം സൃഷ്ടിച്ചിരുന്നു.

കടുത്ത പ്രത്യാഘാതങ്ങള്‍

കടുത്ത പ്രത്യാഘാതങ്ങള്‍

സൗദിയിലെ കൂട്ട അറസ്‌റ്റോടെ പശ്ചിമേഷ്യയിലും ആഗോള തലത്തിലും കടുത്ത പ്രത്യാഘാതങ്ങളാണ് നേരിടുന്നത്. എണ്ണ വിപണിയിലും വിലയിലും വലിയ മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നേരത്തെ അസ്ഥിരത പടരുന്നുണ്ടായിരുന്നു. അതിപ്പോള്‍ ഇരട്ടിയായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 ഇന്ത്യയെ സംബന്ധിച്ചിടത്തോളം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരത സ്വാഭാവികമായും മറ്റു രാജ്യങ്ങളെ ബാധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുന്നത് സൗദിയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന വിദേശ രാജ്യവും സൗദി അറേബ്യയാണ്.

സുന്നി-ഷിയാ ഭിന്നത

സുന്നി-ഷിയാ ഭിന്നത

ലബനാന്‍ പ്രശ്‌നവും ഇപ്പോള്‍ സൗദിയെ നേരിട്ട് ബാധിക്കുകയാണ്. അതുവഴി അത് മേഖലയില്‍ നേരത്തെയുണ്ടായിരുന്നു സുന്നി-ഷിയാ ഭിന്നത കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. കാരണം ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജി പ്രഖ്യാപിച്ചത് സൗദിയില്‍ എത്തിയ ശേഷമാണ്. പിന്നീട് അദ്ദേഹം തിരിച്ചു നാട്ടിലേക്ക് പോയിട്ടുമില്ല.

 സംഭവങ്ങള്‍ ഇങ്ങനെ

സംഭവങ്ങള്‍ ഇങ്ങനെ

സഅദ് ഹരീരി സൗദിയില്‍ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ സൗദി ഭരണകൂടത്തിന്റെ സമ്മര്‍ദ്ദമാണെന്ന് ഷിയാ വിഭാഗമായ ഹിസ്ബുല്ല ആരോപിച്ചിട്ടുണ്ട്. ഇറാനും ഇതേ അഭിപ്രായമാണുള്ളത്. ഇറാന്റെ നേതൃത്വത്തിലുള്ള ഷിയാ വിഭാഗം സൗദിക്കെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്ന കാഴ്ചയാണിപ്പോള്‍. ഈ സാഹചര്യങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സ്വന്തം പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം.

English summary
How Saudi princes’ arrest averts coup in oil-rich kingdom
Please Wait while comments are loading...