സൗദി കിരീടാവകാശിക്കെതിരേ ഉപരോധമേര്‍പ്പെടുത്തണമെന്ന് യുഎന്നിനോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

  • Posted By:
Subscribe to Oneindia Malayalam

ന്യുയോര്‍ക്ക്: യമനിലും സൗദിക്കകത്തും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎന്നിനോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡെപ്യൂട്ടി യുഎന്‍ ഡയരക്ടര്‍ അക്ഷയ കുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

സംഘികൾക്ക് മറുപടി.. ക്രിസ്ത്യാനികളെ തുറിച്ച് നോക്കിയാൽ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സിദ്ദു

യമനില്‍ ഇപ്പോഴുണ്ടായിരിക്കുന്ന മാനുഷിക ദുരന്തത്തിനുത്തരവാദി കിരീടാവകാശിയാണെന്ന് സംഘടന കുറ്റപ്പെടുത്തി. സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞതും സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനവുമെല്ലാം നല്ലതാണെങ്കില്‍ ഇത്തരം പരിഷ്‌ക്കാരങ്ങള്‍ക്കു മറവില്‍ അദ്ദേഹം കാട്ടിക്കൂട്ടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സൗദി പ്രതിരോധ മന്ത്രിയെന്ന നിലയില്‍ യമനിലെ സൈനിക നടപടികളുടെ ഉത്തരവാദി കിരീടാവകാശിയാണ്. രാജ്യത്തിനകത്താവട്ടെ വിമര്‍ശകരെ ജയിലിലടയ്ക്കുന്ന നടപടിയാണ് അദ്ദേഹം കൈക്കൊള്ളുന്നത്. പരിഷ്‌കരണവാദിയായ യുവഭരണാധികാരിയെന്ന അദ്ദേഹത്തിന്റെ പ്രതിഛായയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണിവയെന്നും അവര്‍ ആരോപിച്ചു.

un

യമനിനെതിരേ സൗദി ഏര്‍പ്പെടുത്തിയ ഉപരോധം കുട്ടികളടക്കം ലക്ഷക്കണക്കിനാളുകളെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇവിടെയാവട്ടെ ലക്ഷക്കണക്കിനാളുകള്‍ കോളറയുടെ പിടിയിലുമാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സൗദി കിരീടാവകാശിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അവര്‍ പറഞ്ഞു. പകരം അദ്ദേഹത്തിനും സൈനിക സഖ്യത്തിലെ മറ്റ് നേതാക്കള്‍ക്കുമെതിരേ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. 2015ല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സംഖ്യം യമനിലെ ഹൂത്തികള്‍ക്കെതിരേ നടത്തുന്ന സൈനിക നടപടികള്‍ കുട്ടികളെയും സ്ത്രീകളെയും അടക്കം നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്ന രീതിയില്‍ വ്യോമാക്രമണം നടത്തിയതായി യുഎന്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. സൗദിക്കെതിരായ ഹൂത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യമനിനെതിരേ ഉപരോധം ശക്തമായക്കിയതിനെ തുടര്‍ന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌സ് ഉപരോധ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Human Rights Watch comes against Saudi Arabia\'s Crown Prince

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്