കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അതിവേഗം കുതിക്കുന്നു!! പ്രബല രാജ്യങ്ങളെ പിന്നിലാക്കും; യൂറോപ്പ് തകര്‍ന്നടിയും, പ്രവചനം ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: ലോക സാമ്പത്തിക ശക്തിയായി ഇന്ത്യ അതിവേഗം വളരുന്നു. പ്രബല രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യയുടെ വളര്‍ച്ച അത്യുന്നതിയിലേക്ക് എത്തുമെന്ന് പ്രവചനം. ജപ്പാനും ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്നിലേക്ക് തള്ളപ്പെടും.

ഇന്ത്യയുടെയും ചൈനയുടെയും കുതിപ്പ് അതിവേഗമാണെന്നും പ്രവചിക്കപ്പെടുന്നു. ബ്രിട്ടനിലെ എച്ച്എസ്ബിസി നടത്തിയ പഠനത്തിലാണ് ലോക സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച ആശാവഹമായ റിപ്പോര്‍ട്ടുള്ളത്. പാശ്ചാത്യരാജ്യങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്നും പഠനത്തില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ചൈന ഒന്നാം സ്ഥാനത്തേക്ക്

ചൈന ഒന്നാം സ്ഥാനത്തേക്ക്

അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. എന്നാല്‍ ഈ പദവി അധിക കാലം അമേരിക്കക്കുണ്ടാകില്ല. പകരം ചൈന ഒന്നാം സ്ഥാനത്തേക്ക് എത്തപ്പെടും. അമേരിക്കയെ പിന്നിലാക്കിയാകും ചൈനയുടെ കുതിപ്പ്. ചൈനയ്ക്കും അമേരിക്കക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയെത്തുമെന്നും എച്ച്എസ്ബിസി പഠനത്തില്‍ വിശദീകരിക്കുന്നു.

അതിവേഗം വികസ്വര രാജ്യങ്ങള്‍

അതിവേഗം വികസ്വര രാജ്യങ്ങള്‍

വികസിത രാജ്യങ്ങളേക്കാള്‍ അതിവേഗമാണ് വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെന്ന് പഠനം പറയുന്നു. വികസിത രാജ്യങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലായിട്ടുണ്ട്. ഇനിയും കൂടുതല്‍ മന്ദഗതിയിലാകാനാണ് സാധ്യതകള്‍. ഈ സമയം ചൈനയും ഇന്ത്യയുമുള്‍പ്പെടുന്ന വികസ്വര രാജ്യങ്ങള്‍ വന്‍ കുതിപ്പ് നടത്തുമെന്നാണ് പഠനത്തില്‍ തെളിയുന്നത്.

ഇന്ത്യ പിന്നിലാക്കുന്നത് പ്രബലരെ

ഇന്ത്യ പിന്നിലാക്കുന്നത് പ്രബലരെ

ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ പിന്നിലാക്കിയാണ് 2030ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുക. അടുത്ത 12 വര്‍ഷത്തിനിടയ്ക്ക് ലോക സാമ്പത്തിക രംഗത്ത് വരാന്‍ പോകുന്ന മാറ്റങ്ങള്‍ സംബന്ധിച്ചാണ് എച്ച്എസ്ബിസി പഠനം നടത്തിയത്. ബ്രിക്‌സ് രാജ്യങ്ങളുടെ മുന്നേറ്റത്തിനാണ് ഇനി ലോകം സാക്ഷിയാകാന്‍ പോകുന്നത്.

ചൈനയും ഇന്ത്യയും

ചൈനയും ഇന്ത്യയും

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ഈ രാജ്യങ്ങളുടെ വളര്‍ച്ച അതിവേഗമാണെന്ന് എച്ച്എസ്ബിസി പറയുന്നു. ഇതില്‍ ചൈനയുടെയും ഇന്ത്യയുടെയും വളര്‍ച്ച ആരെയും ആശ്ചര്യപ്പെടുത്തും. അടുത്ത 12 വര്‍ഷം കഴിഞ്ഞാല്‍ ചൈനയാകും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്നും പഠനത്തില്‍ വിശദമാക്കുന്നു.

ബ്രസീലും റഷ്യയും അല്‍പ്പം

ബ്രസീലും റഷ്യയും അല്‍പ്പം

നിലവിലെ സാഹചര്യത്തില്‍ ചൈനയുടെയും ഇന്ത്യയുടെയും വളര്‍ച്ചയാണ് ആശാവഹം. ബ്രസീലും റഷ്യയും അല്‍പ്പം മന്ദഗതിയിലാണ്. 2011ല്‍ എച്ച്എസ്ബിസി സമാനമായ പഠനം നടത്തിയിരുന്നു. അന്നും റഷ്യയുടെ വളര്‍ച്ച മന്ദഗതിയിലാകുമെന്നാണ് സൂചിപ്പിച്ചിരുന്നത്. അന്നത്തെ പഠനത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

നേരിയ വ്യതിയാനങ്ങള്‍

നേരിയ വ്യതിയാനങ്ങള്‍

പ്രവചനത്തില്‍ നേരിയ വ്യതിയാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് എച്ച്‌സ്ബിസി പറയുന്നു. എന്നാല്‍ തീര്‍ത്തും തെറ്റാകില്ല. നിലവിലെ സാമ്പത്തിക മുന്നേറ്റം പരിഗണിച്ചാണ് പുതിയ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെയും ഇന്ത്യയുടെയും മുന്നേറ്റം മഹാ സംഭവമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സാധ്യതയുള്ള ചില സന്ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിയന്ത്രണം അമേരിക്കക്ക് തന്നെ

നിയന്ത്രണം അമേരിക്കക്ക് തന്നെ

അമേരിക്ക സാമ്പത്തികമായി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെങ്കിലും വികസ്വര രാജ്യങ്ങളെ നിയന്ത്രിക്കുന്നത് അമേരിക്ക തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയില്‍ ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടിലുണ്ട്. പുതിയ വിപണി സാമ്പത്തിക ശക്തികള്‍ക്ക് ലഭിക്കുമെങ്കിലും ഒട്ടേറെ വെല്ലുവിളികളും ആഫ്രിക്കയില്‍ നേരിടേണ്ടി വരുമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു.

പാകിസ്താനും ബംഗ്ലാദേശും

പാകിസ്താനും ബംഗ്ലാദേശും

ഇന്ത്യയുടെ അയല്‍രാജ്യങ്ങളും നേരിയ പുരോഗതി കൈവരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനും ബംഗ്ലാദേശുമാണ് വളര്‍ച്ച രേഖപ്പെടുത്തുക. എന്നാല്‍ അതൊരു വന്‍ കുതിച്ചുചാട്ടമാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. യൂറോപ്പില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ജര്‍മനി തന്നെയാകും.

യൂറോപ്പിലെ മാറ്റം

യൂറോപ്പിലെ മാറ്റം

നിലവില്‍ ജര്‍മനിയാണ് യൂറോപ്പിലെ പ്രധാന സാമ്പത്തിക ശക്തി. അതു തുടരാന്‍ തന്നെയാണ് സാധ്യത. ഫ്രാന്‍സിനെ പിന്തള്ളി ബ്രിട്ടന്‍ മുന്നേറ്റം നടത്താനാണ് സാധ്യത. ലോകത്തിലെ ആറ്, ഏഴ് നമ്പര്‍ സാമ്പത്തിക ശക്തികളാണ് ഫ്രാന്‍സും ബ്രിട്ടനും. ഇറ്റലി തകര്‍ച്ച തുടരും. ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തകര്‍ച്ചയുടെ വഴി

തകര്‍ച്ചയുടെ വഴി

സ്‌പെയിനിന്റെ കാര്യവും പ്രതിസന്ധിയിലാണ്. നിലവില്‍ ലോക ശക്തികളില്‍ 13ാം സ്ഥാനമാണ് സ്‌പെയിനുള്ളത്. ഇനി 16ാം സ്ഥാനത്തേക്ക് തള്ളപ്പെടാനാണ് സാധ്യത. കിഴക്കന്‍ യൂറോപ്പിന് അത്രവലിയ തിരിച്ചടി സംഭവിക്കില്ല. കുറഞ്ഞ ജനസംഖ്യയാണ് അവര്‍ക്ക് ആശ്വാസമാകുക. എന്നാല്‍ വൃദ്ധരും ജോലി ക്ഷമതയില്ലാത്തവരും വര്‍ധിക്കുന്നത് കിഴക്കന്‍ യൂറോപ്പിന് തിരിച്ചടിയാകും. ഓസ്ട്രിയ, നോര്‍വെ, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളും വളര്‍ച്ച കുറയാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഏഷ്യയാണ് പ്രധാന കേന്ദ്രമാകുക

ഏഷ്യയാണ് പ്രധാന കേന്ദ്രമാകുക

എച്ച്എസ്ബിസി പഠനത്തില്‍ തെളിയുന്ന കാര്യം വളരെ വ്യക്തമാണ്. ഏഷ്യയാണ് ഇനി ലോകത്ത് ശ്രദ്ധാകേന്ദ്രമാകുക. ലോകബാങ്ക് അടുത്തിടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജനശ്രദ്ധ ഏഷ്യയിലേക്ക് തിരിയും. വലിയ വിപണിയായി ഏഷ്യ മാറും. അതേസമയം, ആഫ്രിക്കയിലും പുതിയ വിപണികള്‍ തുറക്കപ്പെടും. ആഫ്രിക്ക പിടിക്കാന്‍ ചൈന എന്നേ ശ്രമം തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചുകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചു

ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആശുപത്രിയില്‍; ഓപ്പറേഷന്‍ അപ്പോളോയില്‍, ആശങ്കയോടെ പ്രവര്‍ത്തകര്‍ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആശുപത്രിയില്‍; ഓപ്പറേഷന്‍ അപ്പോളോയില്‍, ആശങ്കയോടെ പ്രവര്‍ത്തകര്‍

English summary
By 2030, economies like China and India will hold dominance over the West – and influence our decisions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X