കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ കൊളറാഡോയില്‍ വൻ കാട്ടുതീ, നൂറുകണക്കിന് വീടുകൾ കത്തി, പലായനം ചെയ്ത് ആയിരങ്ങൾ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊളറാഡോയില്‍ വമ്പന്‍ കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. നൂറുകണക്കിന് വീടുകള്‍ കാട്ടുതീയില്‍ കത്തി നശിച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. അതിശക്തമായ കാറ്റ് വീശിയടിച്ചതോടെയാണ് തീ വ്യാപകമായി പടര്‍ന്നത്. കാട്ടുതീയുടെ ഭയപ്പെടുത്തുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

'ചാനൽ ചർച്ചയിൽ അനുകൂലിച്ച് സംസാരിക്കാൻ പണം നൽകി', ദിലീപിനെതിരെ ബാലചന്ദ്രകുമാർ വീണ്ടും'ചാനൽ ചർച്ചയിൽ അനുകൂലിച്ച് സംസാരിക്കാൻ പണം നൽകി', ദിലീപിനെതിരെ ബാലചന്ദ്രകുമാർ വീണ്ടും

മണിക്കൂറില്‍ 169 കിലോമീറ്റര്‍ വേഗതയില്‍ ആണ് കാറ്റ് വീശിയടിച്ചത്. ഇതോടെ ബൗള്‍ഡര്‍ കൗണ്ടിക്ക് സമീപത്തുളള നഗരങ്ങളായ സുപ്പീരിയര്‍, ലൂയിസ് വില്ല എന്നിവടങ്ങളെ കാട്ടുതീ വിഴുങ്ങി. കൊളറോഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത് എന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ ഏഴോഴം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് വിവരം.

77

Recommended Video

cmsvideo
കേരളത്തെ പിന്നോട്ടടിക്കുന കേരളാ പോലീസിന്റെ കൂത്താട്ടം...കട്ടക്കലിപ്പിൽ സ്വീഡിഷ് പൗരൻ

കാട്ടുതീ അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയിരിക്കാന്‍ സാധ്യത ഉണ്ടെന്ന് ബൗള്‍ഡര്‍ കൗണ്ടിയിലെ പോലീസ് ഓഫീസറായ ജോ പെല്ലെ പറഞ്ഞു. ആള്‍പ്പാര്‍പ്പുള്ള പ്രദേശങ്ങളിലെ തീയുടെ വ്യാപനം കണക്കിലെടുക്കുമ്പോള്‍ മരണങ്ങളും സംഭവിച്ചിരിക്കാനുളള സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടുതീയില്‍ 1600 ഏക്കറോളം വരുന്ന പ്രദേശമാണ് ചുട്ടെരിക്കപ്പെട്ടിരിക്കുന്നത്. സുപ്പീരിയര്‍, ലൂയിസ് വില്ല നഗരങ്ങള്‍ക്ക് കിഴക്ക് ഭാഗത്തായാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനുളള ശ്രമം നടക്കുകയാണ്.

English summary
Hundreds of houses destroyed after wildfire hits two cities in Colorado in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X