ഐസിസ് ഭീകരരും അമേരിക്കയും ഒത്തുകളിച്ചു; രക്ഷപ്പെടാന്‍ സഹായിച്ച് ബ്രിട്ടനും, ഞെട്ടുന്ന റിപ്പോര്‍ട്ട്

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ആഗോള ഭീകരസംഘടനയായ ഐസിസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന ആരോപണം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ നിന്ന് ഭീകരരെ രക്ഷപ്പെടാന്‍ അമേരിക്കന്‍ സൈന്യം സഹായിച്ചുവെന്നാണ് ബിബിസി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തിന് പുറമെ ബ്രിട്ടീഷ് സൈന്യവും ഐസിസ് ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിറിയയിലെ റക്കയില്‍ നിന്ന് ഭീകരരെ പുറത്തു കടത്താന്‍ അമേരിക്കയും ബ്രിട്ടനും പദ്ധതി തയ്യാറാക്കിയിരുന്നുവത്രെ. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 12നാണ് നിരവധി പേരെ രക്ഷിച്ചത്. രക്ഷപ്പെട്ടവരെല്ലാം വിദേശത്ത് നിന്ന് സിറിയയിലെത്തി ഐസിസില്‍ ചേര്‍ന്നവരാണ്. എന്തിനാണ് അമേരിക്കന്‍ സൈന്യം രഹസ്യമായി ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല.

അറബ് ലോകം പൊട്ടിത്തെറിയുടെ വക്കില്‍? സൗദിയും ഇറാനും ലക്ഷ്യമിടുന്നത്; മൂന്നാംലോക യുദ്ധം!!

രഹസ്യയോഗത്തിലെ ധാരണ

രഹസ്യയോഗത്തിലെ ധാരണ

ഐസിസ് ഭീകരരെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും അമേരിക്കന്‍ സൈന്യം രക്ഷിച്ചിട്ടുണ്ട്. കുര്‍ദിഷ് സൈന്യവും അമേരിക്കന്‍ സൈന്യം വിളിച്ച രഹസ്യയോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗമാണ് ഐസിസ് ഭീകരരെ റക്കയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തീരുമാനിച്ചത്. അമേരിക്കയിലെ പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഐസിസാണെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴാണ് ഈ ധാരണ.

36000 പേര്‍ രക്ഷപ്പെട്ടു

36000 പേര്‍ രക്ഷപ്പെട്ടു

സിറിയയിലും ഇറാഖിലുമുള്ളവരെയല്ല അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തിയത്. ഇവരെ റക്കയില്‍ നിന്ന് പുറത്തെത്തിക്കാന്‍ അമേരിക്കന്‍ സൈന്യവും അകമ്പടി പോയി. ഇത്തരത്തില്‍ 36000 ത്തോളം പേരെയാണ് പുറത്തെത്തിച്ചത്. എല്ലാവരും വിദേശികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോള സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന നീക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്.

രക്ഷപ്പെട്ടവര്‍ ഇവര്‍

രക്ഷപ്പെട്ടവര്‍ ഇവര്‍

ഫ്രാന്‍സ്, തുര്‍ക്കി, അസര്‍ബൈജാന്‍, പാകിസ്താന്‍, യമന്‍, സൗദി അറേബ്യ, ചൈന, തുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രക്ഷപ്പെട്ട ഐസിസുകാര്‍. പ്രദേശത്തെ ഡ്രൈവറെ ഉദ്ധരിച്ചാണ് ഇക്കാര്യം ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്നറിയാന്‍ മാധ്യമ സംഘം നിരവധി പ്രമുഖരെ സന്ദര്‍ശിച്ചു. എല്ലാവരും ഇക്കാര്യം ശരിവച്ചു.

ആയുധങ്ങളും വെടിക്കോപ്പുകളും

ആയുധങ്ങളും വെടിക്കോപ്പുകളും

രക്ഷപ്പെട്ടവരില്‍ 250 ഐസിസ് ഭീകരരുണ്ട്. ബാക്കിയുള്ളവര്‍ ഇവരുടെ ബന്ധുക്കളാണ്. ഇവര്‍ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കൈക്കലാക്കിയാണ് റക്കയില്‍ നിന്നു പോയത്. ഒക്ടോബര്‍ 12നാണ് അമേരിക്കന്‍ സൈന്യം രഹസ്യമായി പദ്ധതി നടപ്പാക്കിയതെന്നും റക്കയിലെ അശ്ലീല രഹസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ ബിബിസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിസിന്റെ തലസ്ഥാനം

ഐസിസിന്റെ തലസ്ഥാനം

ഐസിസ് ഭീകരരുടെ ഭരണപ്രദേശത്തിന്റെ തലസ്ഥാനമായാണ് റക്ക അറിയപ്പെടുന്നത്. ഇവിടെ മാസങ്ങളായി ആക്രമണം നടക്കുകയാണ്. ഇത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈന്യം രഹസ്യ നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നു.

മാധ്യമങ്ങളെ ഒഴിപ്പിച്ചു

മാധ്യമങ്ങളെ ഒഴിപ്പിച്ചു

രക്ഷപ്പെടുത്തിയ വാഹന വ്യൂഹത്തിലുണ്ടായിരുന്നവര്‍, സംഭവം കണ്ടവര്‍, രഹസ്യ യോഗത്തില്‍ പങ്കെടുത്തവര്‍ എന്നിവരില്‍ നിന്നും ബിബിസി സംഘം വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഐസിസ് ഭീകരരെ രക്ഷപ്പെടുത്തുന്നത് പുറംലോകം അറിയാതിരിക്കാന്‍ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. മാധ്യമ സംഘങ്ങളെ ഈ മേഖലയില്‍ നിന്നു പൂര്‍ണമായം ഒഴിപ്പിക്കാനുള്ള ചുമതല കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സിനായിരുന്നു.

രക്ഷപ്പെട്ടവര്‍ എവിടെ

രക്ഷപ്പെട്ടവര്‍ എവിടെ

എസ്ഡിഎഫ് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും റക്കയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നു ഒഴിപ്പിച്ചു. തുടര്‍ന്നാണ് ഭീകരരെ പുറത്തെത്തിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തുവിടാതിരിക്കാനായിരുന്നു മാധ്യമങ്ങളെ ആദ്യം മാറ്റിയത്. വിദേശ ഭീകരര്‍ക്കൊപ്പം ചില സിറിയക്കാരായ സംഘങ്ങളും പുറത്തുകടന്നിട്ടുണ്ട്. രക്ഷപ്പെട്ടവരെ സിറിയയിലെ മറ്റു പ്രദേശങ്ങളിലേക്കും അയല്‍രാജ്യങ്ങളിലേക്കുമാണ് എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

ഏഴ് കിലോമീറ്റര്‍ വരെ നീണ്ട വരിയായിട്ടാണ് സംഘം യാത്ര തിരിച്ചത്. ഏകദേശം 50 ട്രക്കുകളിലായിട്ടായിരുന്നു യാത്ര. 13 ബസുകളുമുണ്ടായിരുന്നു. ഭീകരര്‍ അവരുടെ ആയുധങ്ങളും എടുത്താണ് രക്ഷപ്പെടുത്തിയത്. ഐസിസുകാരുടെ നൂറിലധികം വാഹനങ്ങളും സംഘത്തിലുണ്ടായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ധാരണകള്‍ ലംഘിച്ചു

ധാരണകള്‍ ലംഘിച്ചു

മുഖം മറച്ചാണ് ഐസിസ് ഭീകരര്‍ ഇരുന്നിരുന്നത്. പലരും വാഹനങ്ങള്‍ക്ക് മുകളിലിരുന്നാണ് യാത്ര ചെയ്തിരുന്നത്. കൈവശമുണ്ടായിരുന്ന ആയുധം മാത്രം എടുത്താല്‍ മതിയെന്നായിരുന്നു യോഗത്തില്‍ നേരത്തെയുണ്ടാക്കിയ ധാരണ. എന്നാല്‍ ഭീകരര്‍ എല്ലാ ആയുധങ്ങളും ട്രക്കില്‍ നിറച്ചുകൊണ്ടുപോയെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേണലിന്റെ വിശദീകരണം

കേണലിന്റെ വിശദീകരണം

ഒരാളെയും വിടാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ഇതൊരു തന്ത്രമാണെന്നാണ് പാശ്ചാത്യ സൈനിക സഖ്യത്തിന്റെ വക്താവ് കേണല്‍ റയാന്‍ ഡില്ലണ്‍ ബിബിസിയോട് പ്രതികരിച്ചത്. പ്രദേശവാസികളുടെ വാക്കുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു കേണലിന്റെ പ്രതികരണം. എന്നാല്‍ നാല് ഐസിസ് ഭീകരര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും അവരിപ്പോള്‍ എസ്ഡിഎഫിന്റെ കസ്റ്റഡിയിലാണെന്നുമാണ് കേണല്‍ പറഞ്ഞത്. മരണ സംഖ്യ കുറയ്ക്കുക എന്ന ലക്ഷ്യവും ഈ കരാറിന് പിന്നിലുള്ള ഉദ്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Hundreds of ISIS fighters covertly evacuated as part of US, UK deal: Report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്