കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് ശോഭരാജ് താലിബാന് ആയുധം വിറ്റു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക താവ്രവാദികളായ താലിബാന് വേണ്ടി താന്‍ ആയുധക്കടത്ത് നടത്തിയാതായി കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജ്. താന്‍ സിഐഎയുടെ ഏജന്റായിരുന്നുവെന്നും ശോഭരാജിന്റെ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ കാഠ്മണ്ഡുവിലെ ജയിലില്‍ ആണ് ചാള്‍സ് ശോഭരാജ് ഉള്ളത്. ഒരു ബ്രിട്ടീഷ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭരാജിന്റെ വെളിപ്പെടുത്തല്‍.

Charles Sobhraj

താലിബാന് വേണ്ടി ആയുധക്കടത്ത് നടത്തിയതില്‍ ഒരു ഇന്ത്യന്‍ ബന്ധവും ചാള്‍സ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ തീഹാര്‍ ജയിലില്‍ കിടക്കുമ്പോഴാണത്രെ ജയ്‌ഷെ മുഹമ്മ് എന്ന സംഘടനയുടെ നേതാവ് മസൂദ് അസ്ഹറിനെ പരിചയപ്പെടുന്നത്. ഇതുവഴിയാണ് ആയുധക്കടത്തിന്റെ കണ്ണിയായത്.

ഇസ്ലാമിക ശരിയത്തിനെക്കുറിച്ചും ജിഹാദിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന താലിബാന്‍ കാര്‍ പക്ഷേ ആയുധക്കച്ചവടത്തിന് ഉപോഗിച്ചിരുന്നത് ഹെറോയിന്‍ ആയിരുന്നുവത്രെ.

മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂടി ചാള്‍സ് ശോഭരാജ് നടത്തിയുട്ടുണ്ട്. താന്‍ സിഐഎ ഏജന്റായിരുന്നു എന്നതാണത്. താലിബാനുമായി ആയുധക്കച്ചവടം നടത്തുന്ന വേളയില്‍ താന്‍ സിഐഎയുടെ ഏജന്റ് ആയിരുന്നു. ആയുധ മാഫിയകള്‍ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തില്‍ സിഐഎയെ സഹായിക്കാനാണ് താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്നും ചാള്‍സ് അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അറസ്റ്റിലായപ്പോള്‍ സിഐഎ തന്നെ സഹായിച്ചില്ലെന്നും ചാള്‍സ് ആരോപിക്കുന്നു.

ഇരുപതോളം കൊലക്കേസുകളില്‍ പ്രതിയായ ചാള്‍സ് ശോഭരാജ് ബിക്കിനി കില്ലര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ 70 വയസ്സുണ്ട്.

English summary
I was a Taliban arms dealer, says serial killer Sobhraj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X