'അനധികൃതമായി കുടിയേറിയാൽ തടവിലാക്കി നാടുകടത്തും'; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയുക ലക്ഷ്യമിട്ടാണ് നിയമവിരുദ്ധ കുടിയേറ്റ ബിൽ' എന്ന് പേരിട്ടിരിക്കുന്ന കരട് ബില്ല് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്

ലണ്ടൻ: രാജ്യത്തേക്ക് അനധികൃതമായി കയറുന്നവർക്ക് അഭയം നൽകില്ലെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അത്തരക്കാർക്ക് നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് നാത്രമല്ല രാജ്യത്ത് തുടരാനും സാധിക്കില്ലെന്നും ഋഷി സുനക് ട്വീറ്റ് ചെയ്തു.
'നിങ്ങൾ നിയമവിരുദ്ധമായി ഇവിടെ വന്നാൽ, നിങ്ങൾക്ക് അഭയം ലഭിക്കില്ല. നിയമത്തിന്റെ യാതൊരു പരിരക്ഷയും ലഭിക്കില്ല, മനുഷ്യാവകാശങ്ങളും നിങ്ങൾക്ക് ആവശ്യപ്പെടാൻ സാധിക്കില്ല', ഋഷി സുനക് ട്വീറ്റിൽ പറഞ്ഞു. നിയമവിരുദ്ധമായി ഇവിടെ വരുന്നവരെ ഞങ്ങൾ തടഞ്ഞുവയ്ക്കുകയും ആഴ്ചകൾക്കുള്ളിൽ അവരെ നാടുകടത്തുകയും ചെയ്യും. അവരുടെ സ്വന്തം രാജ്യം സുരക്ഷിതമാണെങ്കിൽ അവിടേക്ക് നാട് കടത്തും. അല്ലെങ്കിൽ റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തും. മാത്രമല്ല, അമേരിക്ക ഓസ്‌ട്രേലിയ രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാർക്ക് തിരിച്ച് പോകാൻ പറ്റാത്ത തരത്തിൽ വിലക്ക് ഏർപ്പെടുത്തും', സുനക് പറഞ്ഞു.
ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയുക ലക്ഷ്യമിട്ടാണ് നിയമവിരുദ്ധ കുടിയേറ്റ ബിൽ' എന്ന് പേരിട്ടിരിക്കുന്ന കരട് ബില്ല് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യം ധാർമ്മികമോ സുസ്ഥിരമോ അല്ലെന്നും ഇത് തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 45,000-ത്തിലധികം കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിൽ തെക്കുകിഴക്കൻ ഇംഗ്ലണ്ടിന്റെ തീരത്ത് എത്തി എന്നാണ് കണക്കുകൾ.
അതേസമയം കരട് നിയമത്തിനെതിരെ പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. പദ്ധതി പ്രായോഗികമല്ലെന്നും ദുർബലരായ അഭയാർത്ഥികളെ അന്യായമായി ബലിയാടാക്കുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.












Click it and Unblock the Notifications