8 മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍; ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാവാതെ പാക് പോലീസ്; ഇതാണ് കാരണം
ഇമ്രാന്‍ ഖാന്റെ അനുയായികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തന്നെ നടക്കുകയാണ്. ഇന്നലെ രാത്രിയില്‍ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് തീരുമാനം.

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കാന്‍ സാധ്യത കുറവ്. പോലീസ് എട്ട് മണിക്കൂര്‍ നീണ്ട പദ്ധതിയൊരുക്കിയെങ്കിലും വിജയിക്കില്ല. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനാണ് പാക് പോലീസ് ഇമ്രാന്‍ ഖാനെതിരെ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇമ്രാന്‍ ഖാന്റെ അനുയായികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തന്നെ നടക്കുകയാണ്.
ഇന്നലെ രാത്രിയില്‍ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് തീരുമാനം. ലഹോറിലെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടന്നത്. ഇമ്രാന്‍ കാന്‍ കുറ്റക്കാരനാണെന്ന് പാക് തിരഞ്ഞെടുപ്പ് കമമ്മീഷന്‍ കണ്ടെത്തിയിരുന്നു.
ഗിഫ്റ്റുകള്‍ വിദേശ പ്രതിനിധികള്‍ക്ക് വിറ്റു എന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കുറ്റം. അതേസമയം പാകിസ്താനിലെ തോഷകാന നിയമപ്രകാരം രാഷ്ട്രീയക്കാര്‍ക്ക്, ഔദ്യോഗിക സമ്മാനങ്ങള്‍ കൈവശം വെക്കാന്‍ സാധിക്കും.

ഇവയുടെ മൂല്യത്തിന്റെ ചെറിയൊരു ഭാഗം പക്ഷേ അതിനായി ചെലവിടണം. ആന്റി കറപ്ഷന്‍ കോടതിയിലാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസുള്ളത്. തുടര്‍ച്ചയായി ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കോടി നിര്‍ദേശിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച്ച അദ്ദേഹത്തിന്റെ അനുയായികള്‍ തെരുവിലിറങ്ങിയിരുന്നു. പോലീസിന് ഇവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
നൂറുകണക്കിന് അനുയായികളാണ് അറസ്റ്റ് തടയാനായി തെരുവിലെത്തിയത്. ഇവര്‍ ഇമ്രാന്‍ ഖാന്റെ വീടിന് ചുറ്റും തടിച്ച് കൂടുകയായിരുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹരീക് ഇ ഇന്‍സാഫിന്റെ ഒരു പ്രവര്‍ത്തകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.
തന്റെ അറസ്റ്റിന് പാകിസ്താന്‍ സര്‍ക്കാര്‍ പ്ലാന്‍ യ്യെുകയാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയുള്ള എല്ലാ കേസുകളും ഇല്ലാതാക്കാനുള്ള ലണ്ടന്‍ പ്ലാനാണിത്. തന്റെ ജയിലില്‍ ഇടാനാണ് നീക്കം. ഇതിലൂടെ തെഹരീക് ഇന്‍സാഫിന്റെ തകര്‍ച്ചയാണ് അവര്‍ ലക്ഷ്യമിടുന്നത്. നവാസ് ഷെരീഫിന്റെ കേസുകള്‍ എല്ലാം അവസാനിപ്പിച്ച് പുറത്തെത്തിക്കാനാണ് ശ്രമമെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
ആഴ്ച്ചകള്‍ക്കിടെ രണ്ടാം തവണയാണ് പോലീസ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി ഇസ്ലാമാബാദില്‍ നിന്ന് എത്തുന്നത്. താന്‍ ജയിലില്‍ പോയാല്‍, ഈ ജനങ്ങള്‍ ഉറങ്ങാന്‍ പോകും എന്നാണ് പോലലീസ് കരുതുന്നത്.
ഈ കൂടിയിരിക്കുന്ന ജനങ്ങള്‍ അത് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ജനങ്ങള്‍ ജീവനോടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും ഇമ്രാന്‍ ഖാന്‍ നിര്‍ദേശിച്ചു. നിങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ പോരാടണം.
ഇമ്രാന്‍ ഖാന്‍ ദൈവം എല്ലാം തന്നിട്ടുണ്ട്. ആ യുദ്ധമാണ് ഞാന്‍ നടത്തുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ എന്നെ കൊല്ലുകയോ ജയിലില്‍ ഇടുകയോ ചെയ്യുമായിരിക്കും. പക്ഷേ ഇമ്രാന്‍ ഖാനില്ലാതെ പോരാടുമെന്ന് നിങ്ങള്‍ അവരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications