ലൈംഗികാരോപണവും, വനിതാ നേതാവിന്‍റെ രാജിയും,വെട്ടിലായി ഇമ്രാന്‍ ഖാന്‍

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താന്‍ തെഹരികെ ഇന്‍സാഫ് തലവനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെതിരെ ലൈംഗികാരോപണം. ഇമ്രാന്‍ ഖാന്‍ പാര്‍‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് അശ്ലീല മെസേജുകള്‍ അയക്കുന്നുവെന്നാണ് ഖാനെതിരെ ഉയര്‍ന്നിട്ടുള്ള പരാതി. ഇമ്രാന്‍ ഖാനെതിരെ ആരോപണം ഉന്നയിച്ച വനിതാ നേതാവ് അയിഷാ ഗുലാനി പിന്നീട് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു.

ഇമ്രാന്‍ ഖാന്‍ വ്യക്തിത്വമില്ലാത്തയാളാണെന്ന് ചൂണ്ടിക്കാണിച്ച അയിഷ താനുള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍ക്ക് അശ്ലീല സന്ദേശം അയക്കാറുണ്ടെന്നും ഗുലാനി ആരോപിക്കുന്നു. ഇസ്ലാമാബാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ പാര്‍ട്ടി വിടുകയാണെന്ന് ഗുലാനി പ്രഖ്യാപിച്ചത്. പിടിഐ വനിതാ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ഗുലാനി തന്‍റെ അന്തസ്സും മാന്യതയും വിട്ട് ഒന്നിനും ഒരുക്കമല്ലെന്നും വ്യക്തമാക്കിയിരുന്നു.

imrankhan-

പാര്‍ട്ടിയില്‍ രാജി വച്ച ഗുലാനിയുടെ ആരോപണങ്ങള്‍ നിഷേധിച്ച പാകിസ്താന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി ചീഫ് വിപ്പ് ഷിറിന്‍ മസാരി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗുലാനിയ്ക്ക് ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ആരോപണത്തിന് പിന്നിലെന്നും മസാരി ചൂണ്ടിക്കാണിക്കുന്നു.

English summary
An estranged woman lawmaker of Pakistan Tehreek-e-Insaf on Tuesday accused party chief Imran Khan of harassing women leaders in the party.
Please Wait while comments are loading...