കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സത്യസന്ധനായ നേതാവ്: ഇമ്രാന്‍ ഖാന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിര്‍ത്തിക്കപ്പുറത്ത് നിന്നും പ്രശംസ. അതും ശത്രുരാജ്യമായി കണക്കാക്കപ്പെടുന്ന പാകിസ്താനില്‍ നിന്നും. പാകിസ്താനിലെ ജനകീയ നേതാവായ ഇമ്രാന്‍ ഖാനാണ് നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിദേശ ബാങ്കുകളില്‍ നിന്നും കള്ളപ്പണം തിരിച്ചെത്തിക്കാന്‍ മോദി നടത്തുന്ന ശ്രമങ്ങളാണ് ഇമ്രാനെ ആകര്‍ഷിച്ചത്.

നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞോളൂ, അദ്ദേഹം സത്യസന്ധനായ നേതാവാണ് - ഇമ്രാന്‍ പറഞ്ഞു. പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടിയായ തെഹ്‌റീക് ഇ ഇന്‍സാഫിന്റെ നേതാവാണ് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍. ഇമ്രാന്റെ ക്യാപ്റ്റന്‍സിയിലാണ് പാകിസ്താന്‍ 1992 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയത്.

modi-imrankhan

വിദേശ ബാങ്കുകളിലുള്ള പാകിസ്താന്‍കാരുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരണം എന്നതാണ് ഇമ്രാന്‍ ഖാനും പാര്‍ട്ടിയും ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഒന്ന്. 2013 ലെ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെച്ചൊല്ലി പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പ്രതിഷേധത്തിലാണ് ഇമ്രാന്റെ തെഹ്‌റീക് ഇ ഇന്‍സാഫ്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സമരം ചെയ്യുകയും ചെയ്യുന്ന ഇമ്രാന്‍ പാകിസ്താനിലെ പോപ്പുലര്‍ നേതാക്കളില്‍ ഒരാളാണ്.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും പാകിസ്താനിലെ ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്ലവാക്ക് കേള്‍ക്കാന്‍ പറ്റുക എന്നത് അപൂര്‍വ്വമായ കാര്യമാണ്. മുമ്പ്, കാശ്മീര്‍ പ്രശ്‌നം നരേന്ദ്ര മോദി പരിഹരിക്കണമെന്ന് പാകിസ്താനില്‍ നടത്തിയ ഒരു റാലിക്കിടെ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴായിരുന്നു ഇത്.

English summary
Pakistan's opposition leader Imran Khan is all praise for Prime Minister Narendra Modi for his efforts to bring back black money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X