സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ബലാത്സംഗങ്ങള്‍ നടക്കും, ഞെട്ടിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്താനില്‍ വര്‍ധിച്ച് വരുന്ന ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്ര ധാരണമാണെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. എച്ച്ബിഒയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം ഇമ്രാന് ഖാന് നടത്തിയത്. സ്ത്രീകള്‍ വളരെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍, അത് പുരുഷന്മാരില് വലിയ പ്രശ്നങ്ങളുണ്ടാക്കും. അതാണ് ബലാത്സംഗത്തിലേക്ക് നയിക്കുന്നത്. അവര്‍ റോബോട്ടല്ലെങ്കില് ഇതൊക്കെ നടക്കും. അതാണ് സാമാന്യ യുക്തിയെന്നും ഇമ്രാന് ഖാന് പറഞ്ഞു.

ഇമ്രാന് ഖാന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ഇരകളെ കുറ്റപ്പെടുത്തുകയാണ് ഇമ്രാന് ഖാന് ചെയ്യുന്നതെന്നാണ് വിമര്‍ശനം. ദക്ഷിണേഷ്യന്‍ ഇന്റര്‍നാഷണ്‍ കമ്മീഷന് ഓഫ് ജൂറിസ്റ്റ്സിന്റെ ലീഗല്‍ അഡൈ്വസര്‍ റീമാ ഒമറും ഇമ്രാന് ഖാന്റെ പരാമര്‍ശത്തെ അപലപിച്ചു. അതേസമയം സെലക്ടീവായിട്ടുള്ള വിമര്‍ശനമാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി ഡിജിറ്റല്‍ മീഡിയ വക്താവ് ഡോ അര്‍സ്ലാന്‍ ഖാലിദ് പറഞ്ഞു.
ഇമ്രാന് ഖാന് പറഞ്ഞത് സമൂഹത്തിലെ ലൈംഗിക പ്രശ്നങ്ങളെ കുറിച്ചാണ്. എന്നാല്‍ അതില്‍ നിന്ന് യഥാര്‍ത്ഥ വിഷയത്തെ ഒഴിവാക്കി സെലക്ടീവായിട്ടുള്ള വിമര്‍ശനമാണ് നടക്കുന്നതെന്നും അര്‍സ്ലാന്‍ പറഞ്ഞു. നേരത്തെ ശരീര പ്രദര്‍ശനമാണ് ലൈംഗിക അതിക്രമത്തിന് കാരണമാകുന്നതെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു. പ്രലോഭനം ഒഴിവാക്കാന്‍ പര്‍ദ ധരിക്കണമെന്നായിരുന്നു ഇമ്രാന് ഖാന്റെ ആഹ്വാനം. എന്നാല്‍ എല്ലാവരും അതിനുള്ള മനശ്ശക്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Recommended Video
നേരത്തെ നിരവധി പേര് അദ്ദേഹം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് ആളുകള്‍ രംഗത്ത് വന്നിരുന്നു. ഓരോ 24 മണിക്കൂറിലും പാകിസ്താനില്‍ 11 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക ഡാറ്റയില്‍ നിന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 22000 ബലാത്സഗംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ശിക്ഷപ്പെടുന്നത് വളരെ കുറവാണ്. ഇത് വെറും 0.3 ശതമാനമാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications