Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിശ്വാസ പ്രമേയത്തിൽ അധികാരം കൈവിട്ടു; വസതി ഒഴിഞ്ഞ് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ ആണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായത്.

ഇതിന് ശേഷം മിനിറ്റുക്കുളളിൽ തന്നെ ഇമ്രാൻ ഖാൻ വസതി ഒഴിഞ്ഞതായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയിലെ മുതിർന്ന നേതാവ് പറഞ്ഞു. പി ടി ഐയുടെ സെനറ്റർ ഫൈസൽ ജാവേദ് ഖാൻ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഖാനെ യാത്ര അയച്ചു. ഇക്കാര്യം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

imran

'പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രധാനമന്ത്രി ഭവനത്തിൽ നിന്ന് യാത്രയാക്കി. അദ്ദേഹം തല ഉയർത്തിയാണ് ഇവിടെ നിന്നും പുറത്തേയ്ക്ക് പോയത്.' ഫൈസൽ ട്വീറ്റിൽ കുറിച്ചു.

അതേസമയം, വോട്ടെടുപ്പ് നടക്കാനിരിക്കെ നാഷണൽ അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി വച്ചിരുന്നു. ഇത് പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്തത്. പിന്നാലെ ഇടക്കാല സ്പീക്കറിനെ യോജിച്ചാണ് അവശേഷിക്കുന്ന നടപടികൾ പൂർത്തീകരിച്ചത്. ഇതിന് ശേഷം, അവിശ്വാസ പ്രമേയ വോട്ടെടുപ്പ് മുന്നോട്ട് പോകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

വോട്ടെടുപ്പിൽ ഭരണകക്ഷി അംഗങ്ങൾ വിട്ടു നിന്നിരുന്നു. 174 വോട്ടുകൾക്ക് ആണ് അവിശ്വാസ പ്രമേയം പാസായത്. 342 അംഗ നാഷണൽ അസംബ്ലിയിൽ 172 വോട്ട് ആണ് വേണ്ടിയിരുന്നത്. എന്നാൽ, ഇതിനൊക്കെ പിന്നാലെ, അവിശ്വാസ പ്രമേയ വേട്ടെടുപ്പിൽ ഇമ്രാൻ പുറത്താകുകയായിരുന്നു. ശേഷം, തന്റെ ഇമ്രാൻ ഔദ്യോഗിക വസതി ഒഴിയികയായിരുന്നു.

അതേസമയം , പുതിയ പാകിസ്ഥാൻ പ്രധാന മന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും ഷഹബാസ് ഷരീഫ് (70) പ്രധാനമന്ത്രി ആകും എന്നാണ് നിലവിലെ വിലയിരുത്തൽ. ഇന്നലെ രാവിലെ അവിശ്വാസ പ്രമേയ നടപടികൾക്ക് വേണ്ടി പാർലമെൻറ് ചേർന്നിരുന്നു. എന്നാൽ വോട്ടെടുപ്പ് നടത്തിയില്ല. പകരം സമ്മേളനം രാത്രി വരെ നീട്ടി. രാത്രി 9 മണിക്ക് അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു. യോഗത്തിൽ ഇമ്രാൻ ഖാൻ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനമെടുക്കുകയും തുടർന്ന് യോഗം പിരിച്ചു വിടുകയും ചെയ്തു.

ഇതിന് പിന്നാലെ വീണ്ടും സേനാ മേധാവി ഖമർ ജാവേദ് ബജ്‌വ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ആയി വീണ്ടും കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധ രാത്രി പ്രത്യേക സിറ്റിങ്ങിന് കോടതി തുറക്കാൻ നിർദേശം നൽകിയിരുന്നു. സഭയുടെ സ്പീക്കർ വോട്ടെടുപ്പ് നടത്താത്തതിനെ തുടർന്ന് ആണിത്. ഈ നാടകങ്ങൾക്ക് ഒടുവിലാണ് ഇമ്രാൻ പുറത്തായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+