കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം രചിച്ച് ട്രംപ് ഉത്തര കൊറിയയില്‍; വിഭജന മേഖലയില്‍ ഇറങ്ങി, ത്രിരാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ച

Google Oneindia Malayalam News

പ്യോങ്യാങ്: ലോകം ഭീതിയോടെ മാത്രം പ്രചരിപ്പിക്കപ്പെടുന്ന ഉത്തരകൊറിയയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമാനമിറങ്ങി. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ട്രംപ് എത്തിയത്. ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തര കൊറിയയിലെത്തുന്നത്. 1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തിലൂടെയാണ് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വിഭജനം പൂര്‍ണമായത്.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക വിരുദ്ധ മേഖലയുണ്ട്. ഈ മേഖലയിലാണ് ട്രംപ് എത്തിയത്. ശേഷം അല്‍പ്പ ദൂരം ഉത്തര കൊറിയയിലേക്ക് നടന്നു. കിം ജോങ് ഉന്നിനെ കണ്ടു. ശേഷം ഇരു നേതാക്കളും തിരിച്ചു നടന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീ ഇന്‍ അവിടെ കാത്തുനിന്നിരുന്നു. ശേഷം മൂന്ന് രാജ്യങ്ങളുടെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച തുടങ്ങി. വിശദവിവരങ്ങള്‍ ഇങ്ങനെ.....

ട്രംപ് ചരിത്രം കുറിച്ചു

ട്രംപ് ചരിത്രം കുറിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ സമവായ ചര്‍ച്ചയുടെ ഭാഗമായി ഉത്തര കൊറിയയില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത് ആദ്യമാണ്. ഇന്ന് ലോകത്തിന് സുപ്രധാന ദിനമാണെന്ന് ട്രംപ് ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ അല്‍പ്പ ദൂരം നടന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഒട്ടേറെ സംഭവങ്ങള്‍ നടക്കാന്‍ പോകുന്നുവെന്നും ട്രംപ് പറഞ്ഞു.

വിവാദ വിഷയം ഇതാണ്

വിവാദ വിഷയം ഇതാണ്

ഉത്തര കൊറിയ ആണവായുധം കൈവശം വെക്കുന്നുവെന്നാണ് അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും ആരോപണം. ഇത് ആഗോള സമൂഹത്തിന് ഭീഷണിയാണെന്ന് അമേരിക്ക പറയുന്നു. കൂടാതെ മിസൈല്‍ പരീക്ഷണം ഉത്തര കൊറിയ നടത്തുന്നതും അമേരിക്കയെ അലട്ടുന്നുണ്ട്. ഈ വിഷയങ്ങളില്‍ രമ്യമായ പരിഹാരം കാണുകയാണ് ട്രംപിന്റെ ആഗമന ഉദ്ദേശം.

 നേരത്തെ നടന്ന ചര്‍ച്ചകള്‍

നേരത്തെ നടന്ന ചര്‍ച്ചകള്‍

മുമ്പ് രണ്ടുതവണയാണ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ ചര്‍ച്ച നടത്തിയത്. ആദ്യത്തേത് കഴിഞ്ഞവര്‍ഷം സിംഗപ്പൂരിലായിരുന്നു. ശേഷം ഈ വര്‍ഷം ഫെബ്രുവരിയില്‍ വിയറ്റ്‌നാമിലും കൂടിക്കാഴ്ച നടന്നു. ചര്‍ച്ചകള്‍ നടന്നെങ്കിലും വിവാദ വിഷയങ്ങളില്‍ യാതൊരു ധാരണയുമുണ്ടായില്ല. മൂന്നാം ചര്‍ച്ചയ്ക്കാണ് ട്രംപ് കൊറിയന്‍ അതിര്‍ത്തിയില്‍ എത്തിയത്.

നേരത്തെ ആസൂത്രണം ചെയ്തതല്ല

നേരത്തെ ആസൂത്രണം ചെയ്തതല്ല

ഞായറാഴ്ച നടന്ന കൂടിക്കാഴ്ച നേരത്തെ ആസൂത്രണം ചെയ്തതല്ല. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ട്രംപ് ഉത്തര കൊറിയന്‍ നേതാവിനെ കാണാന്‍ തീരുമാനിച്ചത്. ശനിയാഴ്ച ട്വിറ്ററില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കുള്ള വഴികള്‍ തുറന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്.

 ഒന്ന് ഹലോ പറയും

ഒന്ന് ഹലോ പറയും

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ജപ്പാനിലെ ഒസാക്കയില്‍ എത്തിയതായിരുന്നു ട്രംപ്. ഉച്ചകോടിയുടെ അവസാന ദിനമായ ശനിയാഴ്ചയാണ് ട്രംപ് ഉത്തര കൊറിയന്‍ നേതാവിനെ കാണാനുള്ള താല്‍പ്പര്യം അറിയിച്ചത്. താന്‍ കൊറിയന്‍ അതിര്‍ത്തിയില്‍ എത്തും. കിം ജോങ് ഉന്നിനെ കാണും. ഒന്ന് ഹലോ പറയും- എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത നീക്കം; അഹിന്ദയുമായി സിദ്ധരാമയ്യ, സംവരണം വര്‍ധിപ്പിക്കുംകര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത നീക്കം; അഹിന്ദയുമായി സിദ്ധരാമയ്യ, സംവരണം വര്‍ധിപ്പിക്കും

English summary
In First Time, Trump Meets Kim Jong Un In North Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X