Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരിയോടെ യുഎസില്‍ ഒമൈക്രോണ്‍ ഗുരുതരമാകും; ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണം: സിഡിഎസ്

വാഷിംഗ്ടണ്‍: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ യുഎസില്‍ അതിവേഗം പടര്‍ന്ന് പിടിക്കുകയാണെന്നും ജനുവരിയോടെ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിഎസ്) പുതിയ വിശകലനമനുസരിച്ചാണ് യുഎസ് അധികൃതര്‍ പുതിയ വിവരം പുറത്ത് വിട്ടത്.

ഒരാഴ്ചക്കുള്ളില്‍ ഒമൈക്രോണിന്റെ വ്യാപനം ഏഴ് മടങ്ങായി വര്‍ധിച്ചുവെന്നും ഈ വേഗതയില്‍ ഒമൈക്രോണ്‍ എല്ലായിടത്തും വര്‍ധിച്ച്‌കൊണ്ടിരിക്കുമ്പോഴും ആരോഗ്യ സംരക്ഷണ സേനക്ക് സമ്മര്‍ദ്ദം ചെലുത്തുമെന്നും സിഡിസി പറഞ്ഞതായി യുഎസിലെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

1

അതേസമയം ഒമൈക്രോണിന് ഫലപ്രദമാകുന്ന ഒരു വാക്‌സിനും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ബൂസ്റ്റര്‍ വാക്‌സിനുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കുന്നതില്‍ സഹായിക്കുന്നുണ്ടെന്ന് ഫെഡറല്‍ ഉദ്യോഗസ്ഥരുടെയും ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രതിനിധികളുടെയും യോഗത്തില്‍ വ്യക്തമാക്കി. കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുള്ള സ്ഥലങ്ങളില്‍ ഇത് കൂടുതല്‍ പകരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

2

താന്‍ കൂടുതല്‍ പരിഭ്രാന്തനാണെന്നും തനിക്ക് ആശങ്കയുണ്ടെന്നും അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ആന്‍ഡ് ടെറിട്ടോറിയല്‍ ഹെല്‍ത്ത് ഒഫീഷ്യല്‍സിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മാര്‍ക്കസ് പ്ലെസിയ പറഞ്ഞതായി വാഷിംടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

3

ഒമൈക്രോണ്‍ നേരിടുന്നതിനായി ആള്‍ക്കാരെ തയ്യാറാക്കേണ്ടതുണ്ടെന്ന് മാര്‍ക്കസ് പ്ലസിയ പറഞ്ഞു. വസന്തകാലത്ത് ഒമൈക്രോണ്‍ പടരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് ഏത് രീതിയിലായിരിക്കുമെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

4

ജനുവരിയോടെ ആശുപത്രികള്‍ നിറയാന്‍ സാധ്യതയുണ്ടെന്നും അത് ഗൗരവമായി കാണമമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കോവിഡിന്റെ തത്സമയ വിവരങ്ങളും മറ്റും നല്‍കുന്നതിന് ഓഗസ്റ്റില്‍ സിഡിസി ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി നിയോഗിച്ച വിദഗ്ധരാണ് വിശകലനം നടത്തിയത്.

Recommended Video

cmsvideo
    Serum Institute Will Launch Covovax for Children in Six Months | Oneindia Malayalam
    5

    ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ അതിനെ നേരിടുന്നതിനായി തയ്യാറെടുക്കുന്നതിനാല്‍ യോഗത്തിന്റെ ഒരു ഭാഗം മുഴുവന്‍ ഒമൈക്രോണുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ക്കായി മാറ്റിവെച്ചുവെന്ന് സിഡിസി അറിയിച്ചു. സിഡിസി എച്ച്എസ്എസ് യുഎസ് സര്‍ക്കാര്‍ എന്നിവര്‍ അവരുടെ വിശകലനങ്ങള്‍ അവതരിപ്പിച്ചിട്ടില്ലെന്നും സിഡിഎസ് കൂട്ടിചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+