കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക്, ഫേസ്ബുക്ക്, ഫേസ്ബുക്ക്... ഭൂചലനത്തില്‍ കുലുങ്ങിയപ്പോഴും നേപ്പാളില്‍ ഫേസ്ബുക്ക്

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഇന്ന് ആളുകള്‍ ഒരു വിനോദം പോലെയാണ് കൊണ്ടുനടക്കുന്നത്. എന്നാല്‍ നേപ്പാളില്‍ ഭൂചലനം ഉണ്ടായപ്പോള്‍ ഫേസ്ബുക്ക് വെറും ഒരു സോഷ്യല്‍ മീഡിയ മാത്രം അല്ലാതായി. അതിനേക്കാളെല്ലാം വളര്‍ന്നു.

എഴുപത് ലക്ഷം പേരാണ് ഭൂചലനം തകര്‍ത്ത നേപ്പാളില്‍ ഈ ദിനങ്ങളില്‍ തങ്ങളുടെ സേവനം ഉപയോഗിച്ചതെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള 15 കോടി ആളുകളുമായി നേപ്പാളുകാര്‍ സംവദിച്ചു.

Facebook

'സേഫ്റ്റി ചെക്ക്' എന്ന പേരില്‍ ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ സേവനം വഴി നേപ്പാളിലുള്ള തങ്ങളുടെ സുഹൃത്തുക്കള്‍ സുരക്ഷരിതരാണെന്ന് ശേഷിയ്ക്കുന്നവര്‍ തിരിച്ചറിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിന് വാട്‌സ് ആപ്പും ഏറെ ഉപയോഗിയ്ക്കപ്പെട്ടു.

We’ve seen our community come together in some amazing ways since the earthquake in Nepal. We activated Safety Check...

Posted by Mark Zuckerberg on Thursday, 30 April 2015

ഇത് മാത്രമായിരുന്നില്ല ഫേസ്ബുക്ക് ചെയ്തത്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേപ്പാളിനെ സഹായിക്കാനുള്ള ഒരു വേദിയും അവര്‍ ഒരുക്കി. വെറും രണ്ട് ദിവസം കൊണ്ട് അറുപത് കോടി രൂപയാണ് നേപ്പാളിന് വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ അക്കൗണ്ട് ഉടമസ്ഥരില്‍ നിന്ന് സമാഹരിച്ചത്. അഞ്ച് ലക്ഷം പേരാണത്രെ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് ചെറുതും വലുതും ആയ തുകകള്‍ സംഭാവന ചെയ്തത്.

ഭൂചലനം ഒരു വലിയ ദുരന്തമാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ഫേസ്ബുക്ക് ഒരു ' ഡോണേഷന്‍ ബട്ടണ്‍' അവതരിപ്പിച്ചിരുന്നു. ഇത് വഴിയാണ് സംഭാവനകള്‍ സ്വീകരിച്ചത്.

ഇത് ഫേസ്ബുക്ക് നേരിട്ട് ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനം മാത്രമാണ്. നൂറുക്കണക്കിന് ഗ്രൂപ്പുകളാണ് ഫേസ്ബുക്ക് ഉപയോഗിച്ച് നേപ്പാള്‍ ദുരിതാശ്വനിധിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നത്.

English summary
Just two days after Facebook introduced the Donate button to help people who suffered in the Nepal earthquake, the social networking platform was able to collect over $10 million.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X