Get Updates
Get notified of breaking news, exclusive insights, and must-see stories!

റെഡ് ഹാർട്ട്, റോസ് എന്നീ ഇമോജികൾ അയക്കരുത്; ഇട്ടാൽ പിടി വീഴും; സൗദിയിൽ ഇത് കുറ്റകൃത്യം

റെഡ് ഹാർട്ട്, റോസ് എന്നീ ഇമോജികൾ അയക്കരുത്; ഇട്ടാൽ പിടി വീഴും; സൗദിയിൽ ഇത് കുറ്റകൃത്യം

ജിദ്ദ: ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്', 'റോസ്' തുടങ്ങിയ ഇമോജികൾ അയച്ചാൽ പിടി വീഴും. സൗദിയിലാണ് ഇതിനെ കുറ്റകൃത്യമായി കണക്കാക്കുന്നത്. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.

'റെഡ് ഹാർട്ട്', 'റോസ്' ചിഹ്നങ്ങൾ പോലുളളവയും മറ്റു സമാന അർഥങ്ങൾ ഉള്ള ചിഹ്നങ്ങളും മറ്റും ആർക്കണോ അയക്കുന്നത്, അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവരെ അസ്വസ്ഥരാക്കുകയും ചെയ്താൽ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കും.

media

കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലെ വിദഗ്ധനായ അൽ മോതാസ് കുത്ബിയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതു സംബന്ധിച്ച വിവരം കൈമാറി. സൗദി ആന്റി ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗത്തെ വിദഗ്ധനുമാണ് ഇദ്ദേഹം.

ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് ലൈംഗിക അർഥമുള്ള ഏതൊരു പ്രവൃത്തിയോ അടയാളമോ അയച്ചാലും പീഡനം എന്ന കുറ്റകൃത്യത്തിൽ വരും. ഇവ പ്രയോഗിച്ചാലും ഇത് ബാധകമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മോശമല്ലാതെ സാധാരണ രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൗദിയിൽ ലഹരി മരുന്ന് ഗുളികകൾ പിടികൂടി. രണ്ടു വ്യത്യസ്ത ഓപറേഷനുകളിലൂടെ രാജ്യത്തേയ്ക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള ലഹരി മരുന്ന് ഗുളികളാണ് ഇവ. സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി ഗുളികകൾ പിടികൂടിയത്. ജിദ്ദ ഇസ്‌ലാമിക് പോർട്ടിലും ദുബായ് തുറമുഖത്തും ആണ് ഇവ പിടിക്കപ്പെട്ടത്. പ്ലാസ്റ്റിക് കയ്യുറ ബോക്‌സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 20.6 ലക്ഷത്തിൽ അധികം ക്യാപ്റ്റഗൺ ലഹരി മരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോർട്ടിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

ദുബായ് തുറമുഖത്ത് നിന്ന് 4.23 ലക്ഷം ഗുളികകളും പിടികൂടി. ഇവിടെ എത്തിയ ഓറഞ്ചുകൾ അടങ്ങിയ ചരക്ക് ട്രക്കുകളിൽ ഒന്നിൽ ഘടിപ്പിച്ചിരുന്ന സ്‌പെയർ ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇരു സംഭവങ്ങളിലുമായി മൂന്നു പേരെ രാജ്യത്തിനുള്ളിൽ അറസ്റ്റ് ചെയ്തതായി അതോറിറ്റി സ്ഥിരീകരിച്ചു.

അതേസമയം, വ്യാജ യാത്രാ രേഖയുമായി ദുബായ് വിമാനത്താവളത്തിൽ എത്തിയ വിദേശി അറസ്റ്റിലായി. ഒരു മാസമാണ് ഇയാൾക്ക് ജയില്‍ ശിക്ഷ ലഭിക്കുക. 24 വയസുകാരനായ ഇയാള്‍ വ്യാജ യൂറോപ്യന്‍ റസിഡന്‍സി കാര്‍ഡുമായാണ് ഇറ്റലിയിലേക്ക് യാത്ര ചെയ്യാൻ എത്തിയത്. എന്നാല്‍ പരിശോധനയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ, ദുബൈയില്‍ വെച്ച് ഇയാൾ പിടിയിലായത്. വ്യാജ രേഖയുമായി രാജ്യം വിടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിന്നീട് ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തന്റെ സ്വന്തം രാജ്യത്ത് വെച്ച് ഒരു ടൂറിസം ഓഫീസറില്‍ നിന്നാണ് ഈ വ്യാജ റെസിഡന്‍സി കാര്‍ഡ് സംഘടിപ്പിച്ചു എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം, ആറ് മാസം മുമ്പാണ് യുവാവ് വ്യാജ രേഖ സ്വന്തമാക്കിയത്. ഇതിനായി 4000 ദിര്‍ഹം ചെലവഴിക്കുകയും ചെയ്‍തു. എന്നാല്‍ തന്റെ ഫോട്ടോ പതിച്ച് നല്‍കിയ റെസിഡന്‍സി കാര്‍ഡ് ഒറിജിനലാണെന്നാണ് ടൂറിസം ഓഫീസര്‍ പറഞ്ഞതെന്നും ഇത് ഉപയോഗിച്ച് ഏത് യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തും പ്രവേശിക്കാമെന്ന് ഇയാള്‍ പറഞ്ഞിരുന്നു എന്നും യുവാവ് മൊഴി നല്‍കി. വ്യാജ കാര്‍ഡുമായി ദുബൈയിലെത്തിയ ശേഷം അവിടെ നിന്ന് ഇറ്റലിയിലേക്ക് പോകാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ദുബൈ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+