ഒമൈക്രോണിൽ റെക്കോർഡ് വർദ്ധനവ്; കഴിഞ്ഞാഴ്‌ചയെ അപേക്ഷിച്ച് പ്രതിവാര കണക്ക് 11% ; ലോകാരോഗ്യ സംഘടന
ഡൽഹി: ലോകത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 11% വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കയിലാണ് ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഡിസംബർ 20 മുതൽ 26 വരെ ലോകമെമ്പാടും ഏകദേശം 4.99 ദശ ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യുഎൻ ഹെൽത്ത് ഏജൻസി അവസാനം പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, യൂറോപ്പിൽ ആകെ 2.84 ദശലക്ഷമുണ്ട് കേസുകൾ. മുൻ ആഴ്ചയെ അപേക്ഷിച്ച് ഇത് 3% വർദ്ധനവ് മാത്രം ആണ്. എന്നാൽ, 100,000 നിവാസികൾക്ക് 304.6 പുതിയ കേസുകൾ ഉള്ളതിനാൽ ഏറ്റവും ഉയർന്ന അണുബാധ നിരക്ക് ഇവിടെയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

അമേരിക്കയിലെ പുതിയ കേസുകൾ 39% വർധിച്ച് ഏകദേശം 1.48 ദശലക്ഷത്തിൽ എത്തി. 100,000 നിവാസികൾക്ക് 144.4 പുതിയ കേസുകൾ ഉള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രദേശം അമേരിക്ക ആണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യു എസി ൽ മാത്രം 1.18 ദശലക്ഷത്തിലധികം കേസുകൾ ഉണ്ട്. അതായത് 34% വർദ്ധനവ്.
വയനാട് അമ്പലവയൽ കൊലപാതകം: മൊബൈൽ ഫോണും കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി കണ്ടെത്തി

എന്നാൽ, ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകൾ 7% ഉയർന്ന് 275,000 ആയി മാറി. "പുതിയ വേരിയന്റായ ഒമൈക്രോണുമായി ബന്ധപ്പെട്ട് മൊത്തത്തിൽ ഉള്ള അപകട സാധ്യത വളരെ ഉയർന്നതാണ്" എന്ന് ഏജൻസി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധിപത്യം പുലർത്തുന്ന ഡെൽറ്റ വേരിയന്റിനേക്കാൾ വളർച്ചാ നേട്ടം ഇതിന് ഉണ്ടെന്നുള്ള "സ്ഥിരമായ തെളിവുകൾ" ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ദക്ഷിണാഫ്രിക്കയിൽ കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ലോകമെമ്പാടും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 4% കുറഞ്ഞ് 44,680 ആയി.എന്നാൽ, ഒമൈക്രോൻ ഭീഷണിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റി. ജനുവരി ആറിന് നടത്താനിരുന്ന സന്ദർശനമാണ് മാറ്റിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഫെബ്രുവരിയിലേക്കാണ് മാറ്റിയതെന്നാണ് റിപ്പോർട്ട്.
പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...

രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 781 ആയി. 21 സംസ്ഥാനങ്ങളിൽ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്, 238 എണ്ണം. മഹാരാഷ്ട്രയിൽ വൈറസ് വകഭേദത്തിന്റെ 167 കേസുകളും സ്ഥിരീകരിച്ചു.

എന്നാൽ, 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 9,195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 44 ശതമാനം വർധന. ചൊവ്വാഴ്ച 6,358 കോവിഡ് കേസുകളാണുണ്ടായിരുന്നത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു വർധിച്ചതോടെ വാക്സിനേഷൻ അതിവേഗം പൂര്‍ത്തിയാക്കാൻ സർക്കാർ നീക്കം തുടങ്ങി. രാജ്യത്ത് ഇതുവരെ 143 കോടി വാക്സീൻ ഡോസുകളാണു കുത്തിവച്ചത്. കോവിഡ് രോഗമുക്തി നിരക്ക് 98.40 ശതമാനം. 2020 മാർച്ച് മുതലുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,347 പേർ കോവിഡ് മുക്തരായി. ഇതുവരെ ആകെ 3,42,51,292 പേർ രോഗമുക്തി നേടി.

രാജ്യത്തെ 21 സംസ്‌ഥാനങ്ങളിലാണ് ഇപ്പോൾ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതർ മഹാരാഷ്ട്രയിലാണുളളത്. തൊട്ടുപിന്നിൽ ദില്ലിയും. അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങളാണ് രാത്രികാല കർഫ്യു പ്രഖ്യാപിച്ചത്. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.