ഇറാന്റെ നീക്കം ഇന്ത്യയുടെ ചങ്കത്തടിക്കും? ഇസ്രായേല്‍ തിരിച്ചടിച്ചാല്‍ പിന്നെ യുദ്ധം, പെട്രോള്‍ വില കുതിക്കും
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി വിതച്ചുകൊണ്ട് ഇറാന്‍ - ഇസ്രായേല്‍ സംഘർഷം രൂക്ഷമായിരിക്കുകയാണ്. സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ഇറാന്‍ എംബസി ആക്രമിച്ച ഇസ്രായേല്‍ ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പെടേയുള്ളവരെ വധിച്ചിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ ഇന്നലെ രാത്രിയോടെ ഇസ്രായേലിനെതിരെ വന്‍ തോതില്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഇസ്രായേലിന്റെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം ആക്രമിച്ചതെന്ന് ഇറാന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ നടപടിക്ക് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുമെന്നാണ് ലോകരാജ്യങ്ങള്‍ കണക്ക് കൂട്ടുന്നത്. അത് ഏത് തരത്തിലായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മേഖലയിലെ അടുത്ത ദിവസങ്ങളിലെ സമാധാന അന്തരീക്ഷം.

മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങള്‍ ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പിന് കാരണമാകുമോയെന്നതാണ് പ്രധാനപ്പെട്ട ആശങ്ക. ഇറാന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച എണ്ണ വിലയിൽ 1 ശതമാനത്തിന്റെ വർദ്ധനവിന് കാരണമായിരുന്നു. മേഖലയില്‍ സംഘർഷം വ്യാപിക്കുന്ന ആഗോള എണ്ണ നീക്കത്തെ സാരമായ രീതിയില്‍ ബാധിക്കുകയും ചെയ്യും.
ഇൻ്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യുടെ ആഗോള എണ്ണ ഡിമാൻഡ് വളർച്ചാ പ്രവചനവും മന്ദഗതിയിലുള്ള യുഎസ് പലിശനിരക്ക് കുറയ്ക്കുമെന്ന ആശങ്കയും കാരണം പ്രതിവാര നഷ്ടം രേഖപ്പെടുത്തിയിട്ടും ബ്രെൻ്റ് ക്രൂഡ് ബാരലിന് 90.45 ഡോളറിൽ സ്ഥിരത പുലർത്തിയെന്നതാണ് ശ്രദ്ധേയം. യുഎസ് വെസ്റ്റ് ടെക്‌സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് 85.66 ഡോളറായി ഉയരുകയും ചെയ്തു.
ഇറാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ എണ്ണ വില വീണ്ടും ഉയർത്തിയേക്കും. ഇസ്രായിലേന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സൂയസ് കനാൽ വഴിയുള്ള ചരക്ക് നീക്കങ്ങള്‍ തടസ്സപ്പെട്ടാല്‍ അത് ലോകത്തിലെ എണ്ണ വ്യാപാരത്തെ സാരമായി ബാധിക്കുകയും വില വലിയ തോതില്‍ വർധിക്കുകയും ചെയ്യും.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിൻ്റെ ഭാഗമായ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇതിനകം തന്നെ എണ്ണ വിലയിൽ തുടക്കത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് കുറയുകയും ശരാശരി 80 ഡോളറില്‍ സ്ഥിരത പുലർത്തുകയും ചെയ്തു. ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇതുവരെ പെട്രോളിയം വിതരണത്തില്‍ കാര്യമായ തടസ്സം ഉണ്ടായിട്ടില്ലെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇറാന്‍ - ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് അങ്ങനെ ആയിരിക്കില്ല.
ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളും ഇറക്കുമതിക്കാരും എന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ചും നിലവിലെ സംഘർഷ സാഹചര്യങ്ങള്‍ ആശങ്കാ ജനകമാണ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതിയെ ഇന്ത്യ വൻതോതിൽ ആശ്രയിക്കുന്നതിനാൽ സംഘർഷ സാഹചര്യങ്ങള്‍ ഇന്ത്യയുടെ എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കും. റഷ്യ-ഉക്രെയ്ൻ യുദ്ധ സമയത്ത് ഇന്ത്യ ചില പ്രതിസന്ധികള്‍ നേരിട്ടെങ്കിലും റഷ്യയില്‍ നിന്ന് തന്നെയുള്ള ഇറക്കുമതി വർധിപ്പിച്ചുകൊണ്ട് ഇന്ത്യ അത് നേട്ടമാക്കുകയായിരുന്നു ചെയ്തത്.
റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ പെട്രോളിന്റെ കാര്യത്തില്‍ കൂടതലായി ആശ്രയിക്കുന്നത് ഇറാഖും സൌദിയും യുഎഇയും അടങ്ങുന്ന പരമ്പരാഗത വ്യാപാര പങ്കാളികളെയാണ്. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കനുസരിച്ച് മാർച്ചിൽ റഷ്യയിൽ നിന്ന് ഇന്ത്യക്ക് ഒരു ദിവസം 1.36 ദശലക്ഷം ബാരൽ എന്ന തോതില്‍ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്.
അതേസമയം, ഇറാഖ് മാർച്ചിൽ 1.09 ദശലക്ഷം ബിപിഡി ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. മുൻ മാസത്തെ 76000 ബി പി ഡി എന്നതില്‍ നിന്നുള്ള വലിയ കുതിച്ച് ചാട്ടമാണ് ഇത്. എന്നാല്‍ സൗദി അറേബ്യക്ക് കഴിഞ്ഞ മാസം തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ സൗദിയില്‍ നിന്നും 82000 ബിപിഡി എണ്ണയായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്.
-
ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന്‍ റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications