കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈനിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയും ഫ്രാൻസും

  • By Akhil Prakash
Google Oneindia Malayalam News

പാരീസ്; യുക്രൈനിലെ സാധാരണക്കാരുടെ കഷ്ടതയിൽ പ്രതികരിച്ച് ഇന്ത്യയും ഫ്രാൻസും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ നടന്ന ചർച്ചയിലാണ് ഇരു രാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. "യുക്രൈനിലെ മാനുഷിക പ്രതിസന്ധിയിലും നിലവിലെ സംഘർഷത്തിലും ഫ്രാൻസും ഇന്ത്യയും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു,". എന്നാണ് ഇരു രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

യുക്രൈനിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ഇരു രാജ്യങ്ങളും അപലപിച്ചു. ചർച്ചകളും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ ദുരിതങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനും. ഇരുപക്ഷവും ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. യുക്രൈനെതിരായ റഷ്യയുടെ അക്രമണം നിയമവിരുദ്ധവും അന്യായവുമാണെന്ന് ഫ്രാൻസ് അപലപിച്ചു. എന്നാൽ റഷ്യയുടെ അധിനിവേശത്തെ പഴിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. നലവിൽ ഇന്ത്യയിലെ സൈനിക ഹാർഡ്‌വെയറിന്റെ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പുറമെ വർഷങ്ങളായി നീണ്ട് നിൽക്കുന്ന സൗഹൃദ ബന്ധവും ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ട്.

narendramodiandemmanuelmaccron

നേരത്തെ അന്താരാഷ്ട്ര സഭകളിൽ റഷ്യയെ കുറ്റപ്പെടുത്തുന്ന വോട്ടിം ഗിൽ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു. അതേ സമയം ലോകത്തിലെ പ്രധാന ഗോതമ്പ് ഉത്പാദകരിൽ ഒരാളായ യുക്രൈന്റെ ഈ പ്രതിസന്ധി ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകാൻ കാരണമായേക്കാം എന്നും ഇരു രാജ്യങ്ങളും ആശങ്കപ്പെട്ടു. റഷ്യയുടെ ആയുധ സ്വീകരണം നിർത്തിയാൽ ഇന്ത്യക്ക് വിവിധങ്ങളായ ആയുധം പങ്കുവെക്കാൻ ഫ്രാൻസ് ആ ഗ്രഹിക്കുന്നുണ്ടെന്നും ഫ്രാൻസിലെ ഉദ്യോ ഗസ്ഥർ പറഞ്ഞു. "ഈ യുദ്ധത്തിൽ വിജയികളൊന്നും ഉണ്ടാകില്ല, എല്ലാവരും തോൽക്കും". എന്ന് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ബെർലിനിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

മഞ്ജു വാര്യറുടെ പരാതി: സംവിധായകന്‍ സനല്‍കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തുമഞ്ജു വാര്യറുടെ പരാതി: സംവിധായകന്‍ സനല്‍കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു

2017 മുതൽ മൂന്ന് തവണയാണ് മോദി ഫ്രാൻസ് സന്ദർശിച്ചിട്ടുള്ളത്. 2018ൽ മാത്രമാണ് ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ ഇന്ത്യ സന്ദർശിച്ചത്. പ്രതിരോധ സാങ്കേതിക വിദ്യയിലും ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റത്തിലും സഹകരണം ശക്തമാക്കുന്നതിന് വീണ്ടും ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി മാക്രോണിനെ ക്ഷണിച്ചു. നിലവിൽ ഇന്ത്യ നിരവധി റാഫേൽ യുദ്ധവിമാനങ്ങളും ആറ് അന്തർവാഹിനികളും ഫ്രാൻസിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ സിവിൽ ആണവ പദ്ധതികളിലും പാരീസുമായി സഹകരിക്കുന്നുണ്ട്. അതേ സമയം മോദിയുടെ സന്ദർശനത്തിന് തൊട്ട് മുമ്പ് നിര്‍ണായകമായ അന്തര്‍വാഹിനികള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന പ്രോജക്റ്റില്‍ നിന്നും ഫ്രാന്ഡസ് പിൻമാറിയതായി അറിയിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
India and France express concern over humanitarian crisis in Ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X