'കുറ്റവാളികളാരാണെന്ന് കണ്ടെത്തണം, കാനഡ ഒരു തെളിവും തന്നിട്ടില്ല,'; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ
ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നതിന് കാനഡ ഒരു തെളിവും ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ജി-20 ഉച്ചകോടിക്ക് മുന്നോടിയായി നിജ്ജാറിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ഒട്ടാവയോ വാഷിംഗ്ടണ്‍ ഡിസിയോ ഒരു രഹസ്യവിവരവും ന്യൂദല്‍ഹിയുമായി പങ്കുവെച്ചിട്ടില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജി-20 ഉച്ചകോടിക്ക് മുമ്പ് കനേഡിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് ഇന്ത്യന്‍ ഇന്റലിജന്‍സ് മേധാവിയുമായും ഇന്ത്യന്‍ കൗണ്‍സിലറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലും നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്ന തെളിവുകളൊന്നും അവര്‍ പങ്കുവെച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വിഷയം ഉന്നയിക്കപ്പെട്ടിരുന്നോ എന്ന് പോലും വ്യക്തമല്ല.
എന്നാല്‍ യു എസും യു കെയും കാനഡയും ഉച്ചകോടിയില്‍ വിഷയം ഉന്നയിച്ചിരുന്നതായാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'വിശ്വസനീയമായ ആരോപണം ഒരു ഓക്‌സിമോറണ്‍ ആണ്,' എന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യുടെ പ്രതികരണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അതിന് ശേഷം ഇതുവരെ തെളിവുകളൊന്നും പങ്കുവെച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായി ഇന്റലിജന്‍സ് ചാനല്‍ വഴി വിശ്വസനീയമായ തെളിവുകളൊന്നും പങ്കിട്ടിട്ടില്ല. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യക്ക് ഒരു ബന്ധവുമില്ലാത്തതിനാല്‍ കാനഡ നിയമാനുസൃതമായ നിയമനടപടികള്‍ വഴി കണ്ടെത്തുന്ന കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുകയാണെങ്കില്‍ സഹായം നല്‍കാന്‍ തയ്യാറാണ് എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ട്രൂഡോയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസിന്റെയും കാനഡയുടെയും ഫൈവ് ഐസ്, ജി 7 സഖ്യ പങ്കാളികളെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ ട്രൂഡോ സര്‍ക്കാരിനെ നേരിടാനും ഇന്ത്യ തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നിജ്ജാറിനെ കൊന്നത് ആരാണെന്ന് അറിയണമെന്നും അവര്‍ പറഞ്ഞു. കാനഡ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കുകയാണ് വേണ്ടത് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യു എസ് അംബാസഡര്‍ ട്രൂഡോയുടെ ആരോപണം ഫൈവ് ഐസ് രാജ്യങ്ങളുടെ അന്വേഷണത്തെ അടിസ്ഥാനമാക്കിയാണ് എന്ന് പറഞ്ഞിരുന്നു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ എന്നിവ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ഫൈവ് ഐസ്. അതേസമയം കനേഡിയന്‍ അന്വേഷണം മുന്നോട്ട് പോകേണ്ടത് നിര്‍ണായകമാണ് എന്നും ഈ അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അമേരിക്ക പറഞ്ഞു.












Click it and Unblock the Notifications