ഖത്തര്‍ ഒരുക്കിയത് വന്‍ പൂട്ട്!! രാജ്യ രഹസ്യം ചോര്‍ന്നോ... ഇന്ത്യക്കാര്‍ രക്ഷപ്പെടില്ലേ?
ദോഹ: ഖത്തറില്‍ ഇന്ത്യയുടെ മുന്‍ സൈനികര്‍ ജയിലില്‍ അകപ്പെട്ടിട്ട് മാസങ്ങളായി. ഇതുവരെ അവര്‍ക്ക് മോചനം നല്‍കിയിട്ടില്ല. എന്താണ് എട്ട് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം എന്ന് ഇതുവരെ വെളിപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം വളരെ ഗൗരവമുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ്.
എട്ട് പേരുടെയും മോചനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുണ്ട്. എംബസി വഴി നിയമ നടപടികള്‍ നിരീക്ഷിക്കുന്നുണ്ട്. ബന്ധുക്കള്‍ക്ക് തടവുകാരെ കാണാന്‍ അവസരം ഒരുക്കിയിരുന്നു. കേസിലെ വാദം കഴിഞ്ഞ ദിവസം ഖത്തറിലെ കോടതിയില്‍ നടന്നു. അടുത്ത വാദം മെയ് മാസം നടക്കും. എന്താണ് ഇവര്‍ക്കെതിരായ ആരോപണം?.

എന്താണ് ഇന്ത്യക്കാര്‍ക്കെതിരായ കേസ്
ഖത്തറിന്റെ അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. അന്തര്‍വാഹിനി കപ്പല്‍ വാങ്ങുന്നതിന് ഇറ്റലിയുമായി ഖത്തര്‍ ധാരണയിലെത്തിയിരുന്നു. ഇത് ഖത്തര്‍ സൈന്യത്തിന്റെ ഭാഗമായാല്‍ മേഖലയിലെ വലിയ പ്രതിരോധ ശക്തിയായി ഖത്തര്‍ മാറും. അതിനിടെയാണ് ഈ വിവരങ്ങള്‍ ചോര്‍ന്നതത്രെ.
ഇറ്റാലിയന്‍ നിര്‍മിത ഹൈടെക് അന്തര്‍വാഹിനി കപ്പലാണ് ഖത്തര്‍ കൈവശപ്പെടുത്താനിരുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020ല്‍ ഖത്തറും ഇറ്റലിയിലെ കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കാന്‍ഷ്യറി എസ്പിഎയുമായി ധാരണ പത്രം ഒപ്പുവച്ചിരുന്നു. ബന്ധപ്പെട്ട നിര്‍ണായകമായ വിവരങ്ങള്‍ ഇന്ത്യന്‍ മുന്‍ സൈനികര്‍ ഇസ്രായേലിന് ചോര്‍ത്തി നല്‍കി എന്നാണ് ആരോപണം.
എന്നാല്‍ ഇത്തരം ചാരപ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഖത്തര്‍ അധികൃതരെ വാസ്തവം ബോധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അവര്‍ അറിയിച്ചു. ഖത്തറിനെതിരെ ഇന്ത്യക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ മുന്‍ സൈനികര്‍ക്കെതിരായ ഇലക്ട്രോണിക് തെളിവ് കൈവശമുണ്ടെന്ന് ഖത്തര്‍ പറയുന്നു.
ഇന്ത്യന്‍ മുന്‍ സൈനികര്‍ ഖത്തറിലെത്തിയത്?
ഖത്തര്‍ നാവിക സേനയ്ക്ക് പരിശീലനം നല്‍കുന്നതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് ഇന്ത്യയുടെ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥര്‍. ഇവര്‍ ഖത്തറിന്റെ രഹസ്യ അന്തര്‍വാഹിനി കരാര്‍ സംബന്ധിച്ച് ഇസ്രായേലിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നാണ് ആരോപണം. അതേസമയം തന്നെ, ഈ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല എന്നും ഖത്തര്‍ കരുതുന്നു.
പൂര്‍ണേന്ദു തിവാരി, നവ്‌തേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സുഗുനകര്‍ പക്കാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാല്‍, രാഗേഷ് ഗോപകുമാര്‍, സൗരബ് വസിഷ്ട് എന്നിവരാണ് ഖത്തറില്‍ അറസ്റ്റിലായത്. പൂര്‍ണേന്ദു തിവാരി ഇന്ത്യന്‍ സൈന്യത്തില്‍ നാവിക കമാന്ററായിരുന്നു. പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം 2019ല്‍ നേടിയിട്ടുണ്ട്.
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാഡില്‍ അന്തര്‍വാഹിനി കപ്പലുകളുടെ അറ്റക്കുറ്റപണി ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് സുഗുന്‍കര്‍ പക്കാല. ഖത്തര്‍ അത്യാധുനിക അന്തര്‍വാഹിനി കൈവശപ്പെടുത്തുന്നതില്‍ ഇസ്രായേലിന് ഭയമുണ്ടായിരുന്നുവത്രെ. അവരുടെ സൈനിക മേല്‍ക്കോയ്മ നഷ്ടമാകുമോ എന്നായിരുന്നുവത്രെ ഭയം. പാകിസ്താനുമായി അടുത്ത ബന്ധമുള്ള ഖത്തര്‍ പ്രതിരോധ കാര്യങ്ങള്‍ പാകിസ്താനുമായി പങ്കുവയ്ക്കുമോ എന്ന് ഇന്ത്യയും ഭയപ്പെട്ടിരുന്നുവത്രെ.












Click it and Unblock the Notifications