കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വതന്ത്ര പലസ്തീനിനായി കാത്തിരിക്കുന്നു, പിന്തുണ പ്രഖ്യാപിച്ച് മോദി, മഹാനായ അതിഥിയെന്ന് പലസ്തീന്‍‍

Google Oneindia Malayalam News

ദില്ലി: സ്വതന്ത്ര പലസ്തീനെ ഉടൻ‍ കാണാനാകുമെന്ന പ്രത്യാശ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പലസ്തീൻ സ്വതന്ത്ര-പരമാധികാര രാഷ്ട്രമാകുന്നതും ഈ മേഖലയിലേയ്ക്ക് സമാധാനം തിരിച്ചെത്തുന്നതിനും ഇന്ത്യ പിന്തുണയ്ക്കുമെന്നും മോദി അടിവരയിട്ട് പറയുന്നു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ ശനിയാഴ്ചയാണ് മോദി പലസ്തീനിലെത്തിയത്. പലസ്തീൻ സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ മഹാനായ അഥിതിയെന്നാണ് പലസ്തീന്‍‍ പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ് വിശേഷിപ്പിച്ചത്. ഇസ്രായേലുമായുള്ള സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ മികച്ച പിന്തുണയാണ് നൽകുന്നതെന്നും പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. പലസ്തീനിൽ‍ നിന്ന് ജോർദ്ദാന്‍ തലസ്ഥാനമായ അമ്മാനിലേയ്ക്ക് സഞ്ചരിച്ച മോദി ഇവിടെ നിന്ന് യുഎഇയിലേയ്ക്ക് യാത്ര തിരിക്കുകയായിരുന്നു.

നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനിടെ പലസ്തീനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ പലസ്തീന്‍ ഗ്രാൻഡ് കോളർ നൽകി ആദരിച്ചു. പലസ്തീന്‍ വിദേശിക്ക് നല്‍കുരന്ന പരമോന്നത ബഹുമതിയാണ് ഗ്രാന്‍ഡ് കോളർ. പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസാണ് മോദിയ്ക്ക് ബഹുമതി സമ്മാനിച്ചത്. മോദിയ്ക്ക് മുമ്പ് സൗദി ഭരണാധികാരി സൽമാന്‍ രാജാവിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനും ബഹ്റൈനിലെ ഹമദ് രാജാവിനുമാണ് പലസ്തീന്‍ ഗ്രാന്‍ഡ് കോളര്‍ ബഹുമതി സമ്മാനിച്ചിട്ടുള്ളത്. ബഹുമതി ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ച മോദി ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷമാണെന്നും ഇന്ത്യ- പലസ്തീന്‍ സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഇതെന്നും മോദി കൂട്ടിച്ചേർത്തു.

pm-modi-palestine-

വിമാനത്താവളത്തിൽ‍ നിന്ന് പലസ്തീൻ നേതാവ് യാസർ അറാഫത്തിന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതിക വിദ്യ എന്നീ മേഖലകളിലായി അഞ്ചോളം കരാറുകളാണ് ഇരു രാജ്യങ്ങളുമായി ഒപ്പുവച്ചിട്ടുള്ളത്. ചരിത്രപരമായ സന്ദർ‍ശനമാണെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പലസ്തീൻ സന്ദർശനത്തിന് ശേഷം ട്വീറ്റ് ചെയ്തിരുന്നു.

English summary
Prime Minister Narendra Modi underlined India's support for a sovereign and independent Palestine and hopes for return of peace in the region as he wrapped up his short visit to Palestine, the first by an Indian Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X