യമീനിനെ പുറത്താക്കാന്‍ നീക്കം, മാലിദ്വീപില്‍ യുഎന്‍ ഇടപെടും, പിന്നില്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന വിമര്‍ശനങ്ങളുടെ നടുവിലാണ് ഇന്ത്യ. എന്നാല്‍ ഇതിന്റെ പോരായ്മ പരിഹരിക്കാന്‍ ശ്രമങ്ങളുടെ നടുവിലാണ് ഇന്ത്യ. നേരിട്ട് ഇടപെട്ടാന്‍ പറ്റില്ലെന്ന പ്രതിസന്ധി ഇന്ത്യക്ക് മുന്നില്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീനിനെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ഇപ്പോള്‍ അണിയറയില്‍ സജീവമായി ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. അദ്ദേഹത്തിന് ഏകാധിപത്യ പ്രവണതകള്‍ ഉണ്ടെന്ന് സൂചനയുണ്ട്. മാലിദ്വീപില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാവുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വെറുമൊരു പ്രസ്താവനയില്‍ ഒതുങ്ങി നിന്നിരുന്ന യുഎന്‍ ഇപ്പോഴത്തെ നീക്കം നടത്തുന്നത് ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്. മാലിദ്വീപിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ സത്യാന്വേഷണ സംഘത്തെ അയക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതുകൊണ്ട് മാത്രമേ പ്രസിഡന്റ് അബ്ദുള്ള യമീന്‍ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തോ എന്ന് വ്യക്തമാക്കുകയുള്ളൂവെന്നും ഇന്ത്യ പറയുന്നു

ഇന്ത്യക്ക് സമ്മര്‍ദം

ഇന്ത്യക്ക് സമ്മര്‍ദം

മാലിദ്വീപ് വിഷയത്തില്‍ ഇടപെടാതെ ഇന്ത്യ ഒളിച്ചോടുകയാണെന്ന് ഭരണതലത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ ആരംഭിച്ചത്. യുഎന്നിന് പുറമേ മറ്റ് നയതന്ത്ര നീക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. യമീനുമായി സംസാരിക്കാന്‍ മറ്റ് രാജ്യങ്ങളുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. അതേസമയം യമീനിനെ പുറത്താക്കി നഷീദിനെ ആ സ്ഥാനത്തെത്തിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നുണ്ട്. ചൈനയോട് താല്‍പര്യമില്ലാത്തയാളാണ് നഷീദ്. ഇതാണ് ഇന്ത്യക്ക് അദ്ദേഹം സ്വീകാര്യനാവാന്‍ കാരണം. ഇപ്പോഴത്തെ യുഎന്‍ ഇടപെടലും അദ്ദേഹത്തെ പുറത്താക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂറോപ്പുമായി സഹകരിച്ചില്ല

യൂറോപ്പുമായി സഹകരിച്ചില്ല

ഇന്ത്യ വിഷയത്തില്‍ ഇടപെടാന്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ഇതിനോടൊന്നും സഹകരിക്കില്ലെന്ന നിലപാടാണ് യമീനിന്റേത്. കഴിഞ്ഞ ദിവസം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നയതന്ത്രജ്ഞര്‍ മാലിദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനെത്തിയ സംഘത്തെ കാണാനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. യൂറോപ്പ്യന്‍ യൂണിയന്‍, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ നയതന്ത്രജ്ഞര്‍ പ്രതിസന്ധിയുടെ കാര്യത്തില്‍ യമീനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ട്രംപുമായി സംസാരിച്ചു

ട്രംപുമായി സംസാരിച്ചു

മാലിദ്വീപിലെ പ്രതിസന്ധിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഫോണിലൂടെയാണ് ഇരുവരും ഇക്കാര്യം സംസാരിച്ചത്. മാലിദ്വീപിലെ പ്രതിസന്ധിയില്‍ ട്രംപ് ആശങ്ക അറിയിച്ചിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കാന്‍ വേണമെങ്കില്‍ മാലിദ്വീപില്‍ ഇടപെടാമെന്ന് ട്രംപ് ഇന്ത്യയോട് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയയം ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു.

നിര്‍ണായക യോഗം

നിര്‍ണായക യോഗം

മാലിദ്വീപിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം 15ന് ചേരുന്നുണ്ട്. ഇതിന് ശേഷം ആ രാജ്യത്ത് ഇടപെട്ടാല്‍ മതിയെന്ന് യുഎന്‍ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. അതേസമയം മാലിദ്വീപില്‍ ഇതുവരെ വലിയ രീതിയിലുള്ള അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുഎന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിറോസ്ലാവ് ജെന്‍ക പറഞ്ഞു. എന്നാല്‍ വരും ദിവസങ്ങളില്‍ കടുത്ത രീതിയിലുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
india pushes for un mission to visit maldives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്