വർഷം കഴിയുന്തോറും ഇന്ത്യയുടെ ദുഃഖം കൂടി വരുന്നു, പാകിസ്താനും നേപ്പാളും കുതിക്കുന്നു...
വാഷിങ്ടൺ: ഫിൻലാന്റാണ് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ 2018ലെ ലോക സന്തോഷ സൂചികയിലാണ് പിൻലാന്റ് ഒന്നാം സ്ഥാനം കൈയ്യടിക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യുടെ സ്ഥാനമാണ് കഷ്ടം. ഇന്ത്യയുടെ ദുഃഖം ഓരോ വർഷവും കൂടി കൂടി വരുന്നെന്നാണ് റിപ്പോർട്ട്. പാകിസ്താനും നേപ്പാളിനും പിന്നിലാണ് ഇന്ത്യുടെ സ്ഥാനം. 156 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
പട്ടികയിൽ എഴുപത്തഞ്ചാം സ്ഥാനത്താണ് പാകിസ്താൻ ഉള്ളത് 101-ാം സ്ഥാനത്ത് നേപ്പാളും. 156 രാജ്യങ്ങളുടെ പട്ടികയിൽ 133-ാം സ്ഥാനത്താണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. 2017ലെ പട്ടികയിൽ ഇന്ത്യ 122-ാം സ്ഥാനത്തായിരുന്നു ഇവിടെ നിന്നാണ് ഒരു വർഷം കഴിയുമ്പോഴേക്കും പത്ത് സ്ഥാനം പുറകോട്ട് പോയിരിക്കുന്നത്. 2016ലാണെങ്കിൽ 118-ാം സ്ഥാനത്തും.

വർഷം കഴിയുമ്പോറും പട്ടികയിൽ പിറകോട്ട് പോയികൊണ്ടിരിക്കുകയാണ് ഇന്ത്യ. അതേസമയം 2017 ല്‍ 80-ാം സ്ഥാനത്തായിരുന്ന പാകിസ്താന് 2018 ല്‍ 75-ാം സ്ഥാനത്ത് എത്തി. ഭൂട്ടാന് 97-ാം സ്ഥാനത്തുമുണ്ട്. 115-ാം സ്ഥാനത്ത് ബംഗ്ലാദേശും 116-ാം സ്ഥാനത്ത് ശ്രീലങ്കയുമാണ്.
പ്രതിശീര്‍ഷ ജി ഡി പി, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക സ്വാതന്ത്ര്യം, ദാനശീലം, അഴിമതിയുടെ അഭാവം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ പട്ടികയിൽ ക്രമപ്പെടുത്തിയിരിക്കുന്നത്. യു എന്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന് നെറ്റ്വര്‍ക്കാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കുടിയേറ്റക്കാരുടെ പ്രശ്നങ്ങളും 2018ലെ ലോക സന്തോഷ സൂചിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാർക്കും പ്രാദേശിക ജനനങ്ങൾക്കും സന്തോഷം നൽകുന്നതിൽ ഈ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കാര്യമാണെന്ന് ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാലയിലെ പ്രൊഫസറും സഹ എഡിറ്ററുമായ ജോൺ ഹെല്ലിവൽ പറഞ്ഞു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications