കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍: ഷെരീഫിന്റെ പ്രസ്താനയ്ക്ക് ഇന്ത്യയുടെ മറുപടി

  • By Gokul
Google Oneindia Malayalam News

യുണൈറ്റഡ് നേഷന്‍സ്: ജമ്മു കാശ്മീരില്‍ ഹിതപരിശോധന വേണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഐക്യരാഷ്ട്ര സഭയിലെ പ്രസ്താവനയ്ക്ക് ഇന്ത്യ മറുപടി നല്‍കി. കാശ്മീരില്‍ കാലങ്ങളായി ജനാധിപത്യ വ്യവസ്ഥിതിയിലുള്ള ഭരണമാണ് നടക്കുന്നതെന്നും ഷെരീഫ് അനാവശ്യമായാണ് കാശ്മീര്‍ പ്രശ്‌നം ഇപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

യു.എന്നിലെ ഇന്ത്യന്‍ മിഷന്റെ ഫസ്റ്റ് സെക്രട്ടറി അഭിഷേക് സിംഗ് പുറത്തിറക്കിയ പ്രസ്താവനയിലാണ് നവാസ് ഷെരീഫിന്റെ പ്രസംഗത്തെ ഇന്ത്യ വിമര്‍ശിച്ചത്. കാശ്മീരിലെ ജനങ്ങള്‍ തന്നെയാണ് ലോകവ്യാപകമായി അംഗീകരിച്ച ജനാധിപത്യത്തെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

nawa-sharif

കാശ്മീരില്‍ ഹിത പരിശോധന ആവശ്യമാണെന്നും സ്ത്രീകള്‍ അടക്കമുള്ളവര്‍ അവിടെ കഷ്ടത അനുഭവിക്കുകയുമാണെന്നാണ് നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്. ആറ് ദശാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ കാശ്മീരില്‍ ഹിത പരിശോധന ആവശ്യമാണെന്ന് യുഎന്‍ പ്രമേയം പാസാക്കിയതാണെന്നും ഷെരീഫ് പറഞ്ഞിരുന്നു.

ആഗസ്തില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ച പരാജയപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യ നഷ്ടമാക്കിയതെന്നായിരുന്നു ഷെരീഫിന്റെ വിമര്‍ശനം. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് തൊട്ടു മുന്‍പായി പാക് സര്‍ക്കാര്‍ തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്.

English summary
India Responds To Nawaz Sharif's Remarks On Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X