• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്വാഡ് യോഗത്തിൽ പങ്കെടുത്ത് എസ് ജയ്ശങ്കർ; കൈകോർത്ത് നാല് രാഷ്ട്രങ്ങൾ, ആശങ്കയോടെ ഉറ്റുനോക്കി ചൈന

ടോക്കിയോ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യ എല്ലായ്‌പ്പോഴും 'നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പ്രദേശിക സമഗ്രത, പരമാധികാരം, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം' എന്നിവയില്‍ നിലകൊള്ളുന്നതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യോഗത്തില്‍ പറഞ്ഞു.

അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനയുടെ പേരെടുത്ത് പറയാതെയാണ് ജയ്ശങ്കറിന്റെ പരാമര്‍ശം. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ അംഗങ്ങളായുള്ള ക്വാഡ് മന്ത്രിതല യോഗത്തിലാണ് ജയ്ശങ്കര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ജയ്ശങ്കര്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചു. ലോകരാജ്യങ്ങളുടെ ഐക്യത്തെയും പരമാധികാരത്തെ ബഹുമാനിക്കുന്നതിനുമാണ് ഇന്ത്യ നില കൊള്ളുന്നത്. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹാരം കാണുന്നതിനുള്ള ലോക ക്രമത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. നിയമാനുസൃതമായി എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും സാമ്പത്തിക താല്‍പ്പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.

അതേസമയം, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് സൃഷ്ടിക്കുന്നതില്‍ ഏകോപനം ശക്തമാക്കാന്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ നാല് രാജ്യങ്ങളും സമ്മതിച്ചു. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അനൗദ്യോഗിക നയതന്ത്രതല കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വഡിലേറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രിയോടൊപ്പം ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി മറൈസ് പയ്ന്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റിസ്ു മോട്ടെഗി, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 2017ല്‍ രൂപം കൊണ്ട ക്വാഡിന്റെ രണ്ടാമത്തെ യോഗമാണ് ടോക്കിയോയില്‍ നടക്കുന്നത്. സാമ്പത്തിക, പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളില്‍ സഹകരിക്കുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

അതേസമയം, കൊവിഡ് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണം, വിതരണം തുടങ്ങിയ കാര്യങ്ങളും ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്‌തേക്കും. ഇന്ത്യ-ചൈന തര്‍ക്കം ആരംഭിച്ചതിന് പിന്നാലെ നടത്തുന്ന ആദ്യ ക്വാഡ് കൂടിക്കാഴ്ചയാണിത്.

പഞ്ചാബ് ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടിരുന്നു

ബിഹാർ തിരഞ്ഞെടുപ്പ്: മൂയിൽ നിന്ന് ശ്രേയസി സിംഗ്: 27 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

cmsvideo
  Defence Updates : കരുത്തു കാട്ടി ഇന്ത്യ | Oneindia Malayalam

  English summary
  India seeks respect for territorial integrity, EA Minister S Jaishankar at Quad Meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X