മോദിയുടെ വിദേശയാത്ര, രണ്ടാമത്തെ രാജ്യം സന്ദര്‍ശിച്ചു, സ്‌പെയിനുമായി ഒപ്പു വെച്ചത് ഏഴു കരാറുകളില്‍

  • Posted By:
Subscribe to Oneindia Malayalam

മഡ്രിഡ്: സിവില്‍ ഏവിയേഷന്‍, സൈബര്‍ സുരക്ഷ, സാങ്കേതിക സഹകരണം തുടങ്ങി എട്ടു സുപ്രധാന കരാറുകളില്‍ ഇന്ത്യയും സ്‌പെയിനും ഒപ്പു വെച്ചു. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്‌പെയിനിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന നരേന്ദ്രമോദി ജര്‍മ്മനി സദര്‍ശനത്തിന് ശേഷമാണ് സ്‌പെയിനിലെത്തിയത്.

സ്പാനിഷ് തലസ്ഥാനമായ മോണ്‍കോളയിലെ പാലസില്‍ വെച്ചാണ് നരേന്ദ്രമോദിയും മരിയാനോ രജോയുമായി കൂടികാഴ്ച നടത്തിയത്. അതിനിടെയാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് എട്ടു കരാറുകളില്‍ ഒപ്പു വെച്ചത്. 1988ന് ശേഷം സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി.

modimadrid

വിചാരണ നേരിടുന്നവരെ കൈമാറാനും നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ നിയന്ത്രണം ഒഴിവാക്കുവാനുമുള്ള ധാരണപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പു വെച്ചു. ഇരു രാജ്യങ്ങളും അഞ്ചു ധാരണപത്രങ്ങളിലാണ് ഒപ്പു വെച്ചത്. അവയവം മാറ്റി വയ്ക്കല്‍ സൈബര്‍ സുരക്ഷ, പുനരൂപയോഗ ഊര്‍ജം, സിവില്‍ വ്യോമയാനം, ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഡിപ്ലോമാറ്റിക് അക്കാദമി ഓഫ് സ്‌പെയിനുമായുള്ള സഹകരണം എന്നീ അഞ്ചു വിഷയങ്ങളില്‍ ധാരണയായി.

English summary
India, Spain sign 7 agreements during PM Modi's visit.
Please Wait while comments are loading...