കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാൻ ഹിന്ദുക്കളെയും സിഖുകാരെയും സഹായിക്കും: വിമാന സർവീസ് ആരംഭിച്ചാൽ രാജ്യത്തേക്ക് എത്തിക്കുമെന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാൻ ജനത ഭീതിയിലായിക്കഴിഞ്ഞിട്ടുണ്ട്. കാബൂളിൽ നിന്ന് കമേഴ്സ്യൽ വിമാന സർവീസ് ആരംഭിച്ചാൽ അഫ്ഗാനികളായ ഹിന്ദുക്കൾക്കും സിഖ് വംശജർക്കും മുൻഗണന നൽകുമെന്ന് ഇന്ത്യ. താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

യുപിയിൽ വമ്പിച്ച ജനസമ്പർക്ക പരിപാടിയ്ക്ക് കോൺഗ്രസ്: 75 ജില്ലകളിൽ 75 മണിക്കൂർ,ലക്ഷ്യം വെച്ച് കോൺഗ്രസ്യുപിയിൽ വമ്പിച്ച ജനസമ്പർക്ക പരിപാടിയ്ക്ക് കോൺഗ്രസ്: 75 ജില്ലകളിൽ 75 മണിക്കൂർ,ലക്ഷ്യം വെച്ച് കോൺഗ്രസ്

5


"അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ പൗരന്മാരുടെയും ഞങ്ങളുടെ താൽപര്യങ്ങളുടെയും സുരക്ഷയും സുരക്ഷയും ഉറപ്പുവരുത്താൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്," വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്ത കാലത്ത് അഫ്ഗാനിസ്താനിൽ സിഖ് വംശജർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ കണക്കിലെടുത്താണ് നീക്കം. താലിബാന്റെ ആക്രമണം ഭയന്ന് കഴിയുന്ന അഫ്ഗാനികൾക്ക് ആശ്വാസമാകുന്നതാണ് പ്രഖ്യാപനം.

1

കാബൂളിലെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മന്ത്രാലയം പറഞ്ഞു, "അഫ്ഗാനിലെ സിഖ്, ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികളുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെടുന്നു. അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ഞങ്ങൾ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. "ഞങ്ങളുടെ പരസ്പര വികസനം, വിദ്യാഭ്യാസം, ആളുകൾ എന്നിവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കാളികളായ നിരവധി അഫ്ഗാനികളുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും," ബാഗ്ചി കൂട്ടിച്ചേർത്തു.

2


കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള കമേഴ്സ്യൽ വിമാന സർവീസുകൾ നിർത്തിവച്ചതോടെ ഇന്ത്യക്കാരെ തിരികയെത്തിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. അതിനാൽ വിമാന സർവീസ് പുനരാരംഭിക്കുന്നതിനായി പുനരാരംഭിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്," ബാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

3

യുഎസ്, നാറ്റോ സേന പിൻവാങ്ങിയതിനാൽ താലിബാൻ മുന്നേറാൻ തുടങ്ങിയതുമുതൽ ഇന്ത്യ ഇന്ത്യക്കാരെയും ചില അഫ്ഗാൻ പൗരന്മാരെയും ഒഴിപ്പിച്ചിരുന്നു. കാബൂളിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരും അർദ്ധസൈനികരും ഉൾപ്പെടെ 200 ൽ അധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ വ്യോമസേനാ വിമാനം കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും ഇന്ത്യൻ എംബസിയിൽ നിന്ന് ഇവരെ വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന് തടസ്സങ്ങളുള്ളതായാണ് റിപ്പോർട്ടുകൾ, താലിബാൻ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ കമേഴ്സ്യൽ വിമാന സർവീസ് കൂടി നിർത്തിവെച്ചതോടെ നിരവധി ഇന്ത്യക്കാരാണ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം ഇന്ത്യ നടത്തിവരികയാണ്. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളിലെത്തിയിട്ടുള്ളത്.

4

താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിടാനായി വ്യാപകമായി ജനങ്ങൾ കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു. ആൾത്തിരക്ക് നിയന്ത്രിക്കുന്നതിനിടെയുണ്ടായ വെടിവെയ്പിനിടെ ഇന്ന് അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കാബൂൾ വ്യോമപാത അടച്ചിടുകയും ചെയ്തു. ഇതോടെ അഫ്ഗനിസ്താനിൽ കുടുങ്ങിയവരെ വിമാനമാർഗ്ഗം പുറത്തെത്തിക്കാനുള്ള സാധ്യതയ്ക്ക് തിരിച്ചടിയേറ്റിരുന്നു. കാബൂളിലെ പ്രശ്നങ്ങളെത്തുടർന്ന് താജിക്കിസ്താനിലെത്തിയ വിമാനം പിന്നീട് കാബൂളിലേക്ക് എത്തുകയായിരുന്നു. അതേ സമയം കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Two people who tied themselves to the wheels of an aircraft flying from Kabul, tragically fall down
6


താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പുണ്ടായിട്ടുണ്ട്. പകൽ അഞ്ച് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസ് സൈനികരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ന് രാവിലെ യുഎസ് വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടിറേസ് ആവശ്യപ്പെട്ടു.

English summary
India welcomes Afgan Hindus Sikhs during crisis and ensures help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X