കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം 30,500 കോടിയിലധികം; പതിനാല് വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വർധനവ്

  • By Akhil Prakash
Google Oneindia Malayalam News

ന്യൂഡൽഹി/സൂറിച്ച്: ഇന്ത്യൻ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച ഫണ്ടുകളിൽ വൻ വർധനവ്. ഇവരുടെ ആകെ നിക്ഷേപം 3.83 ബില്യൺ സ്വിസ് ഫ്രാങ്ക് (30,500 കോടിയിലധികം രൂപ) ആണ് എന്നാണ് റിപ്പോർട്ട്. പതിനാല് വർഷത്തിനിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ വർധനവാണ് ഇത്. സ്വിറ്റ്സർലൻഡിലെ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള കണക്കല്ലെന്നും എസ്എൻബിയുടെ ഔദ്യോഗിക ഡേറ്റയാണ് എന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020 അവസാനം 2.55 ബില്യൺ സ്വിസ് ഫ്രാങ്ക് (20,700 കോടി രൂപ) ആയിരുന്നു സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം. 2021ൽ ഇത് വീണ്ടും ഉയർന്നു. ഉപഭോക്താക്കളുടെ പേരിൽ 602.03 ദശലക്ഷവും മറ്റു ബാങ്കുകൾ വഴി 1,225 ദശലക്ഷവും ട്രസ്റ്റുകൾ വഴി 3 ദശലക്ഷം സ്വിസ് ഫ്രാങ്കും ഉൾപ്പെടെയാണിത്. കൂടാതെ, ഇന്ത്യൻ ഉപഭോക്താക്കളുടെ സേവിംഗ്സ് അക്കൗണ്ടുകളിലുള്ള പണം ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ഏകദേശം 4,800 കോടി രൂപയായി ഉയർന്നിട്ടുണ്ട്. 2006ൽ ആണ് ഇതിനുമുൻപ് സ്വിസ് നിക്ഷേപം ഏറ്റവും ഉയർന്നത് 6.5 ബില്യൺ. അതിനുശേഷം 2011, 2013, 2017, 2020, 2021 വർഷങ്ങളിലൊഴികെ നിക്ഷേപം കുറയുകയാണുണ്ടായത്.

 swiss

ഇന്ത്യക്ക് പുറമെ അയൽ രാജ്യങ്ങളുടെ നിക്ഷേപവും വർധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ നിക്ഷേപം വർധിച്ച് 712 ദശലക്ഷം ഫ്രാങ്ക് ആയി. ബംഗ്ലദേശിന്റെ നിക്ഷേപം 872 ദശലക്ഷം ഫ്രാങ്കാണ്. സ്വിസ് ബാങ്കിൽ മറ്റുള്ള 239 ബാങ്കുകളുടേതായി ആകെ നിക്ഷേപം 2.25 ട്രില്യൻ സ്വിസ് ഫ്രാങ്കായി ഉയർന്നു. വിദേശ ഇടപാടുകാരുടെയും സ്ഥാപനങ്ങളുടെയും ആകെ നിക്ഷേപത്തിലും വർധനയുണ്ട്. 2021ലെ കണക്കുപ്രകാരം 1.5 ട്രില്യൻ സ്വിസ് ഫ്രാങ്കാണ് (118 ലക്ഷം കോടി) ആകെ വിദേശ നിക്ഷേപം. സ്വിസ് ബാങ്കുകളിലെ വിദേശ ഇടപാടുകാരുടെ പണത്തിന്റെ ചാർട്ടിൽ യുകെ ആണ് ഒന്നാം സ്ഥാനത്ത്. യുഎസ് രണ്ടാം സ്ഥാനത്താണ്. വെസ്റ്റ് ഇൻഡീസ്, ജർമ്മനി, ഫ്രാൻസ്, സിംഗപ്പൂർ, ഹോങ്കോംഗ്, ലക്സംബർഗ്, ബഹാമാസ്, നെതർലൻഡ്‌സ്, കേമാൻ ഐലൻഡ്‌സ്, സൈപ്രസ് എന്നിവയാണ് ആദ്യ പത്തിലെ മറ്റു രാജ്യങ്ങൾ

പുതുപുത്തന്‍ മേക്കോവറില്‍ നിഖില വിമല്‍; എന്തൊരു അഴകാണെന്ന് ആരാധകര്‍

ഇന്ത്യ 44-ാം സ്ഥാനത്താണ്. ബ്രിക്‌സ് രാജ്യങ്ങളിൽ ഇന്ത്യ റഷ്യയ്ക്കും (15-ാം സ്ഥാനം), ചൈനയ്ക്കും (24-ാം സ്ഥാനം) താഴെയാണ്. എന്നാൽ ദക്ഷിണാഫ്രിക്കയും ബ്രസീലും ഇന്ത്യക്ക് താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യൻ നിവാസികളുടെ സ്വത്ത് കള്ളപ്പണമായി കണക്കാക്കാനാവില്ലെന്നും നികുതി തട്ടിപ്പിനും വെട്ടിപ്പിനുമെതിരായ പോരാട്ടത്തിൽ അവർ ഇന്ത്യയെ സജീവമായി പിന്തുണയ്ക്കുന്നുവെന്നും ആണ് സ്വിസ് അധികാരികൾ വാദിക്കാറുള്ളത്. 2018 മുതൽ സ്വിറ്റ്സർലൻഡും ഇന്ത്യയും തമ്മിലുള്ള നികുതി കാര്യങ്ങളിൽ സ്വയമേവയുള്ള വിവരങ്ങൾ കൈമാറുന്നുണ്ട്. 2018 മുതൽ സ്വിസ് ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുള്ള എല്ലാ ഇന്ത്യക്കാരുടെയും വിശദമായ സാമ്പത്തിക വിവരങ്ങൾ 2019 സെപ്റ്റംബറിൽ ഇന്ത്യൻ നികുതി അധികാരികൾക്ക് നൽകിയിരുന്നു.

English summary
At the same time it has now come out. Some reports indicate that the figures are not about black money deposits but official data from the SNB.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X