ലോട്ടറി എങ്ങനെ എടുക്കണമെന്നറിയില്ല, ടിക്കറ്റ് വാങ്ങിയതും വിചിത്രം; ഇന്ത്യക്കാരനെ തേടിയെത്തി കോടികള്‍
ടൊറന്റോ: ലോട്ടറി എങ്ങനെയാണ് ഭാഗ്യം തരുന്നതെന്ന് പലപ്പോഴും നമുക്ക് പറയാനാവില്ല. നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരിക്കും ആ ഭാഗ്യം തേടിയെത്തുക. ചിലപ്പോള്‍ നമുക്ക് ലോട്ടറി എങ്ങനെ എടുക്കണമെന്നും, അതിലെ നമ്പര്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്നും പോലും അറിവുണ്ടായിരിക്കില്ല. പക്ഷേ അങ്ങനെ ഒക്കെ നില്‍ക്കുമ്പോഴായിരിക്കും ഭാഗ്യം നമ്മള്‍ക്കൊപ്പമുണ്ടാവുക.
ഇപ്പോള്‍ ഒരു പ്രവാസി ഇന്ത്യക്കാരനും അതുപോലൊരു ബംപര്‍ അടിച്ചിരിക്കുകയാണ്. ലോട്ടറി വാങ്ങുന്നത് അടക്കമുള്ള കാര്യത്തില്‍ വലിയ സംശയങ്ങളും കണ്‍ഫ്യൂഷനുകളുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഈ യുവാവ്. അത് എങ്ങനെ എന്ന് നോക്കാം.

ഒന്നുമറിയാത്ത പാവം ലോട്ടറിയിലേക്ക്
കാനഡയില്‍ താമസമാക്കിയ പ്രവാസി ഇന്ത്യക്കാരന്‍ അഷ്ഫാഖ് മുഹമ്മദ് എന്ന ഇന്ത്യക്കാരനെ തേടിയാണ് ഭാഗ്യമെത്തിയത്. ഇയാള്‍ ഒരു ഫുഡ് ഇന്‍സ്ട്രിയിലെ ജോലിക്കാരനാണ്. കാനഡയിലെ ലോട്ടറി സബ്‌സ്‌ക്രിപ്ഷനിലാണ് ഇയാള്‍ ചേര്‍ന്നത്. അതിലൂടെ ലോട്ടറി എടുക്കാനുള്ള അവസരം ലഭിക്കുമായിരുന്നു.
എന്നാല്‍ ഇതില്‍ എങ്ങനെ കളിക്കണമെന്നെല്ലാം അഷ്ഫാഖിന് കൃത്യമായി അറിയില്ലായിരുന്നു. ഇത്രയും വലിയ തുക കൊണ്ട് ജീവിതം മാറുമെന്ന് പോലും അഷ്ഫാഖ് ചിന്തിച്ചിട്ടില്ലായിരുന്നു. അതും അറിാത്ത ഗെയിമില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കുള്ളിലാണ് സമ്മാനമടിച്ചിരിക്കുന്നത്.
അടിച്ചത് മില്യണ്‍ ഡോളര്‍
അഷ്ഫാഖ് ലോട്ടോ 6/49 ലോട്ടറിയാണ് എടുത്തിരുന്നത്. ഇതിന്റെ പ്രധാന സമ്മാനം 1 മില്യണായിരുന്നു. ഏപ്രില്‍ 12നായിരുന്നു നറുക്കെടുപ്പ്. ഇതാണ് അഷ്ഫാഖിന്റെ ജീവിതം മാറ്റിയത്. ഒരു മില്യണാണ് ഇയാള്‍ക്ക് അടിച്ചത്. എട്ട് കോടി രൂപയില്‍ അധികം വരും ഈ തുക.
ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ അഷ്ഫാഖ് ഈ ലോട്ടറി സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ട് വെറും രണ്ട് മാസത്തിനുള്ളിലാണ് ബംപര്‍ അദ്ദേഹത്തെ തേടിയെത്തിയത്. ഒരിക്കല്‍ പോലും ഇങ്ങനൊരു ഭാഗ്യം ആരെയും തേടിയെത്താറില്ല. ഈ ഗെയിം എങ്ങനെ കളിക്കണമെന്ന് പോലും ആ സമയം അഷ്ഫാഖിന് അറിയുമായിരുന്നില്ല.
രാവിലെ തന്നെ ഇമെയില്‍
ഒട്ടാവയിലെ താമസക്കാരനാണ് അഷ്ഫാഖ്. യാതൊരു പ്രതീക്ഷയുമില്ലാതെ ഒരു ഇമെയില്‍ അലര്‍ട്ട് വന്നതോടെയാണ് അന്ന് രാവിലെ യുവാവ് എഴുന്നേറ്റത്. ഒഎല്‍ജിയില്‍ നിന്നുള്ളതായിരുന്നു ആ മെസേജ്. നിങ്ങള്‍ ഒരു മില്യണ്‍ സമ്മാനം അടിച്ചുവെന്നായിരുന്നു അതില്‍ പറഞ്ഞത്. അഷ്ഫാഖിന്റെ പേരും അതോടൊപ്പമുണ്ടായിരുന്നു.
ശരിക്കും പറഞ്ഞാല്‍ യുവാവ് ആകെ ഞെട്ടിപ്പോയ അവസ്ഥയായിരുന്നു. പിന്നീട് ഇത് സത്യമാണോ എന്ന സംശയമായി. പല ചിന്തകളായിരുന്നു തലയ്ക്കുള്ളില്‍. രണ്ട് ദിവസത്തോളമെടുത്താണ് സംശയം മാറിയത്. അതിന് ശേഷം മാത്രമാണ് ഭാര്യയോട് പറഞ്ഞതെന്നും അഷ്ഫാഖ് പറഞ്ഞു.












Click it and Unblock the Notifications