ഇറാന്‍ അടവുമാറ്റി; കുറഞ്ഞ വിലയ്ക്ക് എണ്ണ തരാമെന്ന്... വേണ്ടെന്ന് ഇന്ത്യന്‍ കമ്പനികള്‍

ഇറാന്റെ തന്ത്രപരമായ നീക്കം ഫലം കണ്ടില്ല. ഇന്ത്യയ്ക്ക് കുറഞ്ഞ വിലയില്‍ എണ്ണ നല്‍കാനുള്ള ഇറാന്റെ പദ്ധതി പാളിയെന്ന് വിവരം. റഷ്യയുടെ പാത പിന്‍പറ്റി വിപണിയില്‍ മേധാവിത്വം പിടിക്കാനായിരുന്നു ഇറാന്‍ എണ്ണ കമ്പനികളുടെ നീക്കം. എന്നാല്‍ ഇന്ത്യ മുഖം തിരിച്ചുവെന്നാണ് വാര്‍ത്ത. വില കുറഞ്ഞ എണ്ണ നല്‍കാമെന്ന് ഇറാന്‍ അറിയിച്ചിട്ടും ഇന്ത്യന്‍ എണ്ണ കമ്പനികള്‍ താല്‍പ്പര്യം കാണിച്ചില്ലത്രെ.

ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ എണ്ണയും വാങ്ങിയിരുന്നത്. എന്നാല്‍ വില കുറഞ്ഞ് കിട്ടുന്നിടത്ത് നിന്ന് വാങ്ങാമെന്നാണ് പുതിയ നയം. ഇതുപ്രകാരമാണ് റഷ്യ വില കുറച്ച് നല്‍കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ താല്‍പ്പര്യം കാണിച്ചത്. പക്ഷേ, ഇറാന്‍ സമാന നീക്കം നടത്തിയപ്പോള്‍ ഇന്ത്യ താല്‍പ്പര്യം കാണിച്ചില്ല.

iran-crude-oil

സൗദി അറേബ്യയില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ എണ്ണ ഒരുകാലത്ത് വാങ്ങിയിരുന്നത്. പിന്നീട് ഇറാഖില്‍ നിന്നും ഇപ്പോള്‍ റഷ്യയില്‍ നിന്നുമായി. റഷ്യ വില കുറച്ച് നല്‍കാന്‍ തുടങ്ങിയതോടെ കൂടുതല്‍ വാങ്ങുകയായിരുന്നു. ഇന്ത്യ മാത്രമല്ല, ചൈന, സൗദി അറേബ്യ തുടങ്ങി എല്ലാ രാജ്യങ്ങളും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കൂട്ടുന്നുണ്ട്.

ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് അല്‍പ്പം കുറച്ചിട്ടുണ്ട്. എങ്കിലും കൂടുതല്‍ എണ്ണ വരുന്നത് റഷ്യയില്‍ നിന്നു തന്നെയാണ്. ഇറാഖും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അടുത്തിടെ യുഎഇയില്‍ നിന്നുള്ള എണ്ണ ഇന്ത്യ കൂടുതലായി വാങ്ങുകയും ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങാന്‍ കരുക്കള്‍ നീക്കുകയാണ്.

ഒരുകാലത്ത് വെനസ്വേലന്‍ എണ്ണ ഇന്ത്യ വാങ്ങിയിരുന്നു. അമേരിക്ക വെനസ്വേലക്കെതിരെ ഉപരോധം ചുമത്തിയതോടേയാണ് വാങ്ങല്‍ നിര്‍ത്തിയത്. ഇറാന്റെ എണ്ണയും ഇന്ത്യ വലിയ അളവില്‍ വാങ്ങിയിരുന്നു. അമേരിക്ക ഉപരോധം ചുമത്തിയതോടെ വാങ്ങുന്നത് കുറഞ്ഞു. വെനസ്വേലന്‍ എണ്ണയ്‌ക്കെതിരായ ഉപരോധം അമേരിക്ക നീക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്ത്യ വാങ്ങല്‍ പുനരാരംഭിക്കുന്നത്.

ഇതിനിടെയാണ് റഷ്യയുടെ മാതൃകയില്‍ ഇറാന്റെ എണ്ണ ഇന്ത്യയ്ക്ക് വില കുറച്ച് നല്‍കാമെന്ന് വ്യാപാരികള്‍ വാഗ്ദാനം ചെയ്തത്. പക്ഷേ, ഇന്ത്യന്‍ എണ്ണ കമ്പനികള്‍ താല്‍പ്പര്യം കാണിച്ചില്ലെന്ന് ഒരു ദേശീയ മാധ്യം റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ എണ്ണയേക്കാള്‍ ബാരലിന് 4-5 ഡോളര്‍ കുറച്ച് നല്‍കാമെന്നായിരുന്നു വ്യാപാരികളുടെ വാഗ്ദാനം. ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ നേട്ടമാകുമെങ്കിലും മുഖം തിരിക്കാന്‍ കാരണം വ്യക്തമല്ല. ചൈന ഇറാനില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങുന്നുണ്ട്.

അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതാകാം ഇന്ത്യന്‍ കമ്പനികളുടെ പിന്മാറ്റത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്. റഷ്യയെ അപേക്ഷിച്ച് ഇറാന്റെ എണ്ണയുടെ ചരക്കുകടത്തും കുറവാണ്. ഇറാനിലെ ചാബഹാര്‍ തുറമുഖം നവീകരിക്കുന്നത് ഇന്ത്യയാണ്. ഈ പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കണമെന്ന് ഇറാന്‍ നേതൃത്വം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ചരക്കുകടത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകുന്ന തുറമുഖമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+