Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ഫ്രാൻസ് സമുദ്ര സുരക്ഷ ലക്ഷ്യം; അഫ്ഗാനിസ്ഥാനിൽ ചർച്ച നടന്നു

ഇന്ത്യ-ഫ്രാൻസ് സമുദ്ര സുരക്ഷ ലക്ഷ്യം; അഫ്ഗാനിസ്ഥാനിൽ ചർച്ച നടന്നു

അഫ്ഗാനിസ്ഥാനിൽ ഇന്തോ - പസഫിക്, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തൽ എന്ന വിഷയത്തെ പറ്റി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാരീസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണും തമ്മിൽ ചർച്ച നടത്തി. പാരീസിൽ വെയ്ച്ചാണ് തന്ത്ര പ്രധാനമായ ചർച്ച നടന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യ- ഫ്രഞ്ച് തന്ത്രപരമായ പങ്കാളിത്തം, അതിന്റെ സാധ്യതകളും ചർച്ച ചെയ്തു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്നിവരാണ് കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത്.

modi

കൂടിക്കാഴ്ചയ്ക്ക് ശേഷം ഫ്രാൻസ് പ്രതിനിധി ഇമ്മാനുവൽ ലെനൈൻ ട്വിറ്ററിൽ ഇങ്ങനെ പറഞ്ഞു; .

ഇന്ന്, താലിബാന്റെ കീഴിലും പാകിസ്ഥാൻ സുരക്ഷാ സേനയുടെ മാർഗ ദർശനത്തിലും അഫ്ഗാനിസ്ഥാൻ ഒരു വലിയ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. കാബൂൾ പിടിച്ചെടുത്ത് ഏകദേശം മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പാകിസ്ഥാൻ, ചൈന, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടും ഒരു രാജ്യവും താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. താലിബാൻ കാബൂൾ പിടിച്ചതിന് ശേഷം അഫ്ഗാനുമായുള്ള നിലപാടിൽ പല രാജ്യങ്ങൾക്കുമിടയിൽ അവ്യക്തത തുടരുകയാണ്. അഫ്ഗാനിലെ താല്‍ക്കാലിക സർക്കാരിനെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല.

ഡ്രോണുകളും അത്യാധുനിക അന്തർ വാഹിനികളും ഉൾപ്പെടെ ഉപരിതലത്തിലും മറ്റും അത്യാധുനിക സാങ്കേതിക വിദ്യകളുമുളള ഫ്രാൻസുമായി സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും വിശദമായ ചർച്ച നടത്തി.

പുതിയ ഉടമ്പടി പ്രകാരം യു എസിൽ നിന്നുള്ള ആണവോർജ്ജവും പരമ്പരാഗതമായി സായുധവുമായ അന്തർവാഹിനികൾക്കും വേണമെന്നും കുടിക്കാഴ്ചയിൽ തീരുമാനമായി. മൾട്ടി-ബില്യൺ ഡോളറിന്റെ ഡീസൽ ആക്രമണ അന്തർവാഹിനി പദ്ധതി ഓസ്‌ട്രേലിയ റദ്ദാക്കിയതിൽ ഫ്രാൻസ് നിരാശ പങ്ക് വെയ്ച്ചു. എന്നിരുന്നാലും, ഇന്തോ-പസഫിക് ലക്ഷ്യം കൈവരിക്കുന്നതുളള ഉടമ്പടി ഉപയോഗിച്ച് സമുദ്ര സുരക്ഷ ഉറപ്പിക്കണമെന്ന് ഇരുപക്ഷവും തീരുമാനിച്ചു.

അതേസമയം, വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇന്ത്യ നടത്താൻ നിഞ്ചയിച്ചിരുന്ന ചർച്ച നവംബർ 10 - ന് നടക്കും. അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും ചർച്ച നടക്കുന്നത്.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    ഇറാനും യോഗത്തിന് എത്തുമെന്ന് അറിയിച്ചു. എന്നാൽ, യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചൈന ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. പാകിസ്ഥാനൊപ്പം തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും അജിത് ഡോവൽ ക്ഷണക്കത്ത് നല്‍കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+