കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം, സുനാമി മുന്നറിയിപ്പ്

  • By Sruthi K M
Google Oneindia Malayalam News

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ളതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യയിലെ മാലുകു ദ്വീപിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവരും ജാഗരൂകരായി ഇരിക്കണമെന്നാണ് നിര്‍ദ്ദേശം.

ഇന്തോനേഷ്യയില്‍ 300 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സുനാമിക്ക് സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. രാക്ഷസത്തിരകള്‍ തീരത്ത് ഏതു സമയത്തും ആഞ്ഞടിക്കാം.ഇന്തോനേഷ്യയ്ക്ക് പുറമെ ഫിലിപ്പീന്‍സ്, ജപ്പാന്‍, തായ്വാന്‍, പലാവു, മാര്‍ഷല്‍ ദ്വീപ്, എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ആദ്യമെത്തുന്ന തിരമാലകള്‍ക്ക് ശക്തി കുറവായിരിക്കുമെന്നും സുനാമി വാണിങ് സെന്റര്‍മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തിന് ശേഷം 30 മിനുട്ടിനുള്ളില്‍ സുനാമി തിരകള്‍ തീരത്തേയ്ക്ക് ആഞ്ഞടിക്കുമെന്നാണ് സൂചനകള്‍.

tsunami

പ്രദേശിക സമയം രാവിലെ 10.31ന് സമുദ്രത്തിനടിയില്‍ 46 കിലോമീറ്റര്‍ ആഴ്ത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 30 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളാണ് ഇന്തോനേഷ്യയില്‍ ഉണ്ടാവുകയെന്നാണ് ജിയോളജി അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, 30 സെന്റീമീറ്ററിന് താഴെയുള്ള തിരമാലകളാകും ഫിലിപ്പീന്‍സില്‍ ഉണ്ടാവുകയെന്നും കേന്ദ്രം അറിയിച്ചു.

2004 ഡിസംബറില്‍ ഭൂചലനത്തിലും ആര്‍ത്തിരമ്പി വന്ന സുനാമിയിലും രണ്ടര ലക്ഷത്തോളം പേരുടെ ജീവനാണ് കടലെടുത്തത്. വന്‍ നാശനഷ്ടങ്ങളും ഇന്തോനേഷ്യയില്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 6.1 റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 5000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

English summary
7.3-magnitude Earth quake Report at the Maluku islands in saturday Early Morning, no Major damage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X