കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗുങിന്റെ ധീരതയില്‍ രക്ഷപ്പെട്ടത് നിരവധി യാത്രികര്‍.... ഇന്തോനേഷ്യന്‍ ഹീറോയായി 21കാരന്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ഈ 21കാരന്റെ ധീരതയില്‍ രക്ഷപ്പെട്ടത് ഒരു വിമാനം നിറയെ യാത്രക്കാർ

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും സുനാമിയിലും 832ലധികം പേര്‍ മരിച്ച് കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ഒരു യുവാവ് കാണിച്ച ധീരതയാണ് ഇപ്പോള്‍ ഇന്തോനേഷ്യ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. സ്വന്തം ജീവന്‍ പണയം വെച്ച് ഒരു വിമാനത്തില്‍ ഉള്ള യാത്രികരെ രക്ഷിച്ച ആന്റോണിയസ് ഗുണവാന്‍ അഗുങിന്റെ ധീരതയാണ് അത്. യാത്രികരെ രക്ഷിക്കാനുള്ള ധീരതയ്ക്കിടയില്‍ അഗുങിന് സ്വന്തം ജീവന്‍ നഷ്ടമായിരിക്കുകയാണ്. മ്യൂട്ടിയാര സിസ് അല്‍ ജുഫ്രി എയര്‍പോര്‍ട്ടിലെ കണ്‍ട്രോള്‍ ടവര്‍ ജീവനക്കാരനാണ് അദ്ദേഹം. ഭൂകമ്പത്തില്‍ വിമാനത്താവളം തകര്‍ന്ന് വീഴുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏക ജീവനക്കാരനും അഗുങായിരുന്നു.

1

കണ്‍ട്രോള്‍ ടവര്‍ തകരാന്‍ തുടങ്ങിയപ്പോള്‍ തന്നെ സഹപ്രവര്‍ത്തകരെല്ലാം ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ വിമാനത്തിന് ശരിയായ ദിശ കാണിച്ച് കൊടുത്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുമായിരുന്നു. ഇതിന് വേണ്ട സൗകര്യങ്ങള്‍ കൃത്യമായി ഒരുക്കുകയും, വിമാനത്തിന് സുരക്ഷിതമായി പറക്കാനുള്ള വഴിയും അഗുങ് ഒരുക്കികൊടുത്തു. ഇതെല്ലാം നടക്കുമ്പോള്‍ ടവര്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു അഗുങിന്റെ ധീരമായ പ്രവര്‍ത്തനം.

എന്നാല്‍ ഇതിന് ശേഷമാണ് അദ്ദേഹത്തിന് ദാരുണാന്ത്യം ഉണ്ടായത്. വിമാനം ഉയര്‍ന്ന് പൊങ്ങിയതോടെ ടവറിന്റെ നാലാം നിലയില്‍ നിന്ന് അഗുങ് താഴേക്ക് ചാടി. കെട്ടിടം പൂര്‍ണമായും തകര്‍ന്ന് വീഴുമെന്ന ധാരണയിലായിരുന്നു ഇത് ചെയ്തത്. വീഴ്ച്ചയില്‍ കാലുകള്‍ ഒടിയുകയും അഗുങിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കില്‍ വിദഗ്ദ ചികിത്സയ്ക്കായി അഗുങിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭിച്ചത്. അതേസമയം അഗുങിനെ ഇന്തോനേഷ്യയിലെ ഹീറോയായിട്ടാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.

ദുരന്തഭൂമിയായി ഇന്തോനേഷ്യ: സുനാമി മരണം 832ലെത്തി, രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധികള്‍!ദുരന്തഭൂമിയായി ഇന്തോനേഷ്യ: സുനാമി മരണം 832ലെത്തി, രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധികള്‍!

മധ്യപ്രദേശില്‍ എട്ടുപാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചു.... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കം!!മധ്യപ്രദേശില്‍ എട്ടുപാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചു.... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കം!!

English summary
indonesia earthquake hero dies after getting flight off the ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X