കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുപത്തിയേഴ് വർഷത്തെ സേവനം അവസാനിപ്പിച്ച് ഇന്റർനെറ്റ് എക്സ്പ്ലോറർ; ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞ് മൈക്രോസോഫ്റ്റ

  • By Akhil Prakash
Google Oneindia Malayalam News

ന്യൂയോർക്ക്: മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്. തൊണ്ണൂറുകളിലെ ജനകീയ ബ്രൗസറായിരുന്നു ഇന്റർനെറ്റ് എക്സ്പ്ലോറർ. ഇരുപത്തിയേഴ് വർഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ വിട പറയുന്നത്. 1995ലാണ് ആഡ് ഓൺ പാക്കേജ് പ്ലസിന്റെ ഭാഗമായി ഈ വെബ് ബ്രൗസർ ആദ്യമായി പുറത്തിറങ്ങിയത്.

2003 ഓടെയാണ് ഈ ബ്രൗസർ കുതിപ്പ് തുടങ്ങിയത്. 95 ശതമാനം ഉപയോഗ പങ്കാളിത്തം ഇക്കാലത്ത് ബ്രൗസറിന് ലഭിച്ചിരുന്നു. പക്ഷെ 2016 മുതൽ, കമ്പനി ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ പുതിയ നവീകരണങ്ങളോ പുതിയ പതിപ്പുകളോ പുറത്തിറക്കിയിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ആണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ അവസാനത്തെ പതിപ്പ്. ഇതോടെ ബ്രൗസറിന്റെ ജനപ്രീതി കുറഞ്ഞു. 2021 ഓഗസ്റ്റ് 17 ന് ഇന്റർനെറ്റ് എക്സ്പ്ലോററിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇതിന്റെ സേവനം അവസാനിപ്പിക്കാൻ തന്നെ കമ്പനി തീരുമാനിച്ചത്. "വർഷങ്ങളായി ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനെ പിന്തുണച്ചതിന് എല്ലാവരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിവരില്ല." എന്ന് വിടപറച്ചിലിന്റെ ഭാ ഗമായി മൈക്രോസോഫ്റ്റ് കുറിച്ചു.

 microsoft-internet-explorer

ലോകം ഇന്റർനെറ്റ് ഉപയോ ഗിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ഭൂരിഭാ ഗം ആളുകളും ആശ്രയിച്ചത് ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സേവനം ആയിരുന്നു. ആദ്യ കാലത്ത് മാക്ക് ഓഎസ് എക്‌സിലും, സൊളാരിസ് ഓഎസിലും, എച്ച്പി യുനിക്‌സ് ഓഎസിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. 2003 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് ബ്രൗസറായിരുന്നു എക്‌സ്‌പ്ലോറര്‍. നെറ്റ്‌സ്‌കേപ്പ് എന്ന ഒരു ബ്രൗസർ മാത്രമായിരുന്നു എക്‌സ്‌പ്ലോററിന്റെ എതിരാളി. പിന്നീട് മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറും, ഗൂഗിള്‍ ക്രോം ബ്രൗസറും എത്തിയതോടെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ജനപ്രീതി കുറഞ്ഞുതുടങ്ങിയത്. പുതിയതായി ഇറങ്ങിയ സ്മാർട്ട് ഫോണുകളിൽ എക്സ്പ്ലോററിന്റെ ആപ്ലിക്കേഷൻ ഇല്ലാതിരുന്നതും ഇവർക്ക് തിരിച്ചടിയായി.

വീണ എന്നും ക്യൂട്ടാണ്; ഈ പുതിയ ലുക്ക് ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടു, വൈറല്‍ ചിത്രങ്ങള്‍

മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഫോണുകളിൽ മാത്രം ആയിരുന്നു എക്സ്പ്ലോററിന്റെ സേവനം ലഭിച്ചിരുന്നത്. എന്നാൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളുടെ ആത്ര ജനപ്രീതി പിടിച്ചുപറ്റാൻ ഈ ഫോണുകൾക്ക് സാധിച്ചിരുന്നില്ല. പതിയെ ഇത്തരം ഫോണുകളുടെ നിർമ്മാണം തന്നെ കമ്പനി നിർത്തിവെച്ചു. എക്സ്പ്ലോററിന്റെ പിൻ ഗാമി എന്ന പേരിലാണ് 2015 ൽ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ അവതരിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പരിമിതികള്‍ മറികടക്കുന്ന എഡ്ജ് ബ്രൗസര്‍ വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഎഎസ്, മാക്ക് ഓഎസ് എന്നിവയുള്‍പ്പടെയുള്ള ഓഎസുകളില്‍ ലഭ്യമാണ്.

English summary
Until 2003, Explorer was the most widely used Internet browser.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X