പകരത്തിന് പകരം കൊടുത്ത് ഇറാന്‍; അമേരിക്കന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് വിലക്ക്!!
ടെഹ് റാന്‍: ഇറാന്‍ ഉള്‍പ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിന് പിന്നാലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇറാനില്‍ വിലക്ക്. താല്‍ക്കാലികമായി മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചതിന് പിന്നാലെയാണ് ഇറാന്റെ നീക്കം.
ലിബിയ, സുഡാന്‍, സോമാലിയ, സിറിയ, ഇറാഖ്, ഇറാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ നീക്കം അഭയാര്‍ത്ഥികളെ അപമാനിക്കുന്നതാണെന്നും ഇറാന്‍ ഇതിനകം തന്നെ ആരോപിച്ചിട്ടുണ്ട്.

തീവ്രവാദത്തിന് മണ്ണൊരുക്കും
മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും സഞ്ചാരികളെയും വിലക്കാനുള്ള അമേരിക്കയുടെ തീരുമാനം തീവ്രവാദത്തിനും അക്രസം സംഭവങ്ങള്‍ക്കും വഴിവെയ്ക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഭീകരര്‍ക്ക് അനുകൂലം
ഭീകരവാദത്തെ ഇല്ലാതാക്കണമെന്നും അമേരിക്കന്‍ ജനതയെ സുരക്ഷിതരാക്കണമെന്നുമുള്ള വ്യാജ അവകാശവാദങ്ങളുന്നയിച്ച് അമേരിക്ക നടത്തുന്ന നീക്കം ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അനുഗ്രഹമാകുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

വിമര്‍ശനവുമായി റൂഹാനി
അനധികമായെത്തുന്ന അഭയാര്‍ത്ഥികളുടെ വരവ് തടയുന്നതിന് വേണ്ടി മെക്സിക്കോയ്ക്കും അമേരിക്കയ്ക്കുമിടയില്‍ മതില്‍ നിര്‍മിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി രംഗത്തെത്തിയിരുന്നു. 'വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെര്‍ലിന്‍ മതില്‍ തകര്‍ന്നുപോയത് അവര്‍ മറന്നു. ഇപ്പോള്‍ പോലും രാഷ്ട്രങ്ങള്‍ക്കിടയിലുള്ള മതിലുകള്‍ നീക്കം ചെയ്യണം' റൂഹാനി പറയുന്നു.

മുസ്ലിം വിരുദ്ധനയം
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരുന്നു. മനുഷ്യാവകാശ സംഘടനകളും പ്രസ്താവനെ ഭീതിയോടെയായിരുന്നു കണ്ടിരുന്നത്.












Click it and Unblock the Notifications