Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ സര്‍ക്കാരിന്റെ വിചിത്ര നീക്കം; ജയിലുകള്‍ കാലിയാക്കുന്നു, 54000 തടവുകാരെ വിട്ടയച്ചു

ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജയിലുകളില്‍ നിന്ന് തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നു. കൊറോണ വൈറസ് ഭീതി നിലവിലുള്ളതിനാലാണ് പുതിയ തീരുമാനം. 54000ത്തിലധികം തടവുകാരെ ഇപ്പോള്‍ വിട്ടയച്ചു.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ച രാജ്യമാണ് ഇറാന്‍. പാര്‍ലമെന്റംഗങ്ങള്‍ക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. മരണം 80ലെത്തി. ഈ സാഹചര്യത്തിലാണ് തടവുകാരുടെ ജയില്‍മോചനങ്ങള്‍. എന്നാല്‍ എല്ലാ തടവുകാരെയും വിട്ടയക്കില്ല. പുതിയ തീരുമാനം ഇങ്ങനെ...

പ്രതിസന്ധി ഒഴിവാക്കാന്‍

പ്രതിസന്ധി ഒഴിവാക്കാന്‍

എല്ലാ തടവുകാരുടെയും മോചനം താല്‍ക്കാലികമാണ്. രോഗം വ്യാപിക്കരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മോചനം. ജയിലുകളില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അതിവേഗം വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇതാകട്ടെ വന്‍ പ്രതിസന്ധിയുണ്ടാക്കും.

നിബന്ധനകള്‍ ഇങ്ങനെ

നിബന്ധനകള്‍ ഇങ്ങനെ

ജാമ്യത്തിലാണ് തടവുകാരെ വിട്ടയക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ വിധിച്ചവര്‍ക്കാണ് മോചനം. ഇവരോട് സര്‍ക്കാര്‍ നോട്ടീസ് നല്‍കുമ്പോള്‍ തിരിച്ചെത്തണമെന്ന നിബന്ധനയിലാണ് വിട്ടയക്കുന്നത്. അതേസമയം, കടുത്ത ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മോചനമില്ല.

നെഗറ്റീവ് ഫലമുള്ളവര്‍

നെഗറ്റീവ് ഫലമുള്ളവര്‍

കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എല്ലാ ജയിലുകളിലും പരിശോധന നടത്തി വരികയാണ്. പരിശോധനയില്‍ രോഗമില്ല എന്ന് കണ്ടെത്തിയവരെയാണ് ജാമ്യത്തില്‍ വിടുന്നത്. 54000ത്തോളം പേരെ ഇപ്പോള്‍ വിട്ടയച്ചു.

ബ്രിട്ടന് പ്രതീക്ഷ

ബ്രിട്ടന് പ്രതീക്ഷ

വിദേശികളായ ചിലരും ഇറാനിലെ ജയിലുകളിലുണ്ട്. ബ്രിട്ടീഷ് വംശജയായ ചാരിറ്റി പ്രവര്‍ത്തക നസാനില്‍ സഗാരി ഉടന്‍ മോചിതനാകുമെന്നാണ് കരുതുന്നത്. ഇവരുടെ മോചന കാര്യത്തില്‍ ബ്രിട്ടീഷ് എംബസിയും ഇടപെട്ടിട്ടുണ്ട്. ഇന്നോ നാളെയോ അദ്ദേഹം പുറത്തിറങ്ങുമെന്ന് ബ്രിട്ടീഷ് എംപി പറഞ്ഞു.

2300 പേര്‍ക്ക് രോഗം

2300 പേര്‍ക്ക് രോഗം

2300 പേര്‍ക്ക് ഇറാനില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 210 പേര്‍ രോഗം ബാധിച്ചു മരിച്ചുവെന്നാണ് ചില ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇറാന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് 80 ആണ്. പാര്‍ലമെന്റംഗങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രമുഖര്‍ക്കും രോഗം

രാജ്യത്തെ പ്രമുഖര്‍ക്കും രോഗം

രാജ്യത്തെ പ്രമുഖരില്‍ പലര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ സഹമന്ത്രി, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് മുഹമ്മദ് മിര്‍ മുഹമ്മദി രോഗം ബാധിച്ചു മരിച്ചു.

23 എംപിമാര്‍ക്ക് രോഗം

23 എംപിമാര്‍ക്ക് രോഗം

ഇറാന്‍ പാര്‍ലമെന്റില്‍ 290 അംഗങ്ങളുണ്ട്. ഇതില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടിരിക്കുകയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ലമെന്റംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്ധവിശ്വാസം വ്യാപിക്കുന്നു

അന്ധവിശ്വാസം വ്യാപിക്കുന്നു

അതേസമയം, കൊറോണ രോഗം ഭേദമാക്കുന്നതിനുള്ള അന്ധവിശ്വാസ രീതികളും ഇറാനില്‍ വ്യാപിക്കുന്നുണ്ട്. പുണ്യ കേന്ദ്രങ്ങള്‍ നക്കിത്തുടച്ചാല്‍ രോഗം ഭേദമാകുമെന്നാണ് പ്രചാരണം. ഇതോടെ ഒട്ടേറെ പേര്‍ ഇത്തരം പ്രവര്‍ത്തകനത്തില്‍ മുഴുകി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു.

വിശുദ്ധ നഗരം ഖും

വിശുദ്ധ നഗരം ഖും

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത് ഇറാനിലാണ്. ഇറാനിലെ ഷിയാക്കളുടെ വിശുദ്ധ നഗരമാണ് ഖും. ഒട്ടേറെ ഷിയാ പണ്ഡിതന്‍മാരുടെയും സൂഫികളുടെയും മഖാമുകള്‍ ഇവിടെയുണ്ട്. ഈ മഖാമുകള്‍ നക്കുകയും ചുംബിക്കുകയും ചെയ്താല്‍ രോഗം മാറുമെന്നാണ് പ്രചാരണം.

എല്ലാത്തിനും കാരണം

എല്ലാത്തിനും കാരണം

മഖാം നക്കിത്തുടക്കുന്ന അന്ധ വിശ്വാസത്തിന് കാരണം ഷിയാക്കളുടെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഖുമ്മിലെ പ്രതിനിധിയുടെ പ്രസ്താവനയാണ്. വിശുദ്ധ മഖാമുകള്‍ എല്ലാ അസുഖങ്ങളും ഭേദമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങള്‍ ഇവിടെ വന്ന് അസുഖത്തില്‍ നിന്ന് മോചനം നേടണമെന്ന് ഷിയാ പണ്ഡിതന്‍ മുഹമ്മദ് സഈദി പ്രസ്താവന ഇറക്കിയിരുന്നു.

അടച്ചിടില്ല

അടച്ചിടില്ല

കൊറോണ വൈറസ് നിയന്ത്രണവിധേയമാകും വരെ തീര്‍ഥാടന കേന്ദ്രങ്ങള്‍ അടച്ചിടണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ഷിയാക്കളില്‍ ചിലര്‍ ഇവിടെ വന്ന് തീര്‍ഥാടന കേന്ദ്രങ്ങളുടെ കവാടവും ചുമരുകളും നക്കിത്തുടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+