കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ മേഘങ്ങള്‍ മോഷണം പോയി; പശ്ചിമേഷ്യയില്‍ കാലാവസ്ഥാ യുദ്ധം, സൈന്യത്തിന്റെ പ്രതികരണം

Google Oneindia Malayalam News

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട്. സൗദിയുമായും സഖ്യരാജ്യങ്ങളുമായും തര്‍ക്കത്തില്‍ കഴിയുന്ന ഇറാനില്‍ നിന്നാണ് പുതിയ വിവരം. ഇറാനില്‍ മഴപെയ്യുന്നില്ലത്രെ. ഇതിന് പിന്നില്‍ ഇസ്രായേലും മറ്റൊരു രാജ്യവുമാണെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. ഇറാന്റെ മേഘങ്ങള്‍ ഇസ്രായേല്‍ മോഷ്ടിക്കുന്നുവെന്നാണ് ആരോപണം.

കൗതുകമായി തോന്നുമെങ്കിലും സൈനിക ഉദ്യോഗസ്ഥന്റെ ആരോപണം ഗൗരവമുള്ളതാണ്. കാരണം ഇസ്രായേലും ഇറാനും തമ്മില്‍ മേഖലയില്‍ പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുള്ളവരാണ്. സിറിയന്‍ അതിര്‍ത്തിയില്‍ ഇസ്രായേലിന്റെ വിമാനങ്ങള്‍ ഇറാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ടുകളുണ്ടായരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കാലാവസ്ഥാ പ്രശ്‌നം ഇറാന്‍ ചൂണ്ടിക്കട്ടുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

സാങ്കേതിക വിദ്യ ഉപയോഗിച്ച്

സാങ്കേതിക വിദ്യ ഉപയോഗിച്ച്

സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇറാന്‍ കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നുവെന്നാണ് ഇറാന്‍ സൈന്യത്തിന്റെ ആരോപണം. ഇറാനില്‍ മഴ പെയ്യുന്നത് ഇല്ലാതാക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. രാജ്യത്തിന്റെ മഴമേഘങ്ങള്‍ മോഷണം പോകുകയാണെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഗുലാം റസാ ജലാലി പറയുന്നു.

വരള്‍ച്ചയുണ്ടാക്കാന്‍ ശ്രമം

വരള്‍ച്ചയുണ്ടാക്കാന്‍ ശ്രമം

ഇറാന്‍ സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്റെ മേധാവിയാണ് ജലാലി. തെഹ്‌റാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജലാലി വിചിത്രമായ ആരോപണം ഉന്നയിച്ചത്. ഇറാന്റെ കാലാവസ്ഥയില്‍ മാറ്റം വരുത്താന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് വരള്‍ച്ചയുണ്ടാക്കാണ് ഇവരുടെ ശ്രമം. ഇറാന്റെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം തെളിഞ്ഞുവെന്നും ജലാലി പറയുന്നു.

ഇസ്രായേലിന് കൂടെ ഒരുരാജ്യവും

ഇസ്രായേലിന് കൂടെ ഒരുരാജ്യവും

ഇസ്രായേല്‍ മാത്രമല്ല ഈ കാലാവസ്ഥാ വ്യതിയാനത്തിന് പിന്നില്‍. മേഖലയിലെ മറ്റൊരു രാജ്യവുമുണ്ട്. ഇറാനിലേക്ക് മഴമേഘങ്ങള്‍ പ്രവേശിക്കാതിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. പ്രവേശിക്കുന്ന മേഘങ്ങള്‍ മൂലം മഴ പെയ്യാതിരിക്കാനും അവര്‍ ശ്രമിക്കുന്നുവെന്നാണ് സൈനിക ഉദ്യോഗസ്ഥന്റെ ആരോപണം.

ഇറാന്റെ മഞ്ഞും കാണാനില്ല

ഇറാന്റെ മഞ്ഞും കാണാനില്ല

മഴമേഘങ്ങള്‍ മാത്രമല്ല ഇറാന്റെ മഞ്ഞും മോഷ്ടിക്കപ്പെടുകയാണ്. അഫ്ഗാനിന്റെയും മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെയും ഇടയലുള്ള മലമേഖലകളില്‍ മഞ്ഞുണ്ട്. എന്നാല്‍ ചേര്‍ന്ന് കിടക്കുന്ന ഇറാനില്‍ മഞ്ഞില്ല. ഏറെ കാലമായുള്ള പ്രതിഭാസമാണിത്. അഫ്ഗാന്‍-മെഡിറ്ററേനിയന്‍ പ്രദേശത്തെ 2200 മീറ്ററില്‍ നടത്തിയ പരശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതത്രെ.

 അന്ന് നജാദ് പറഞ്ഞു

അന്ന് നജാദ് പറഞ്ഞു

2011ല്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനജാദ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങള്‍ ഇറാനെ വരള്‍ച്ചാ ഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു നജാദിന്റെ ആരോപണം. മേഘങ്ങളെ വഴിതിരിച്ചുവിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു നജാദ് പറഞ്ഞത്.

 നിഷേധിച്ച് കാലാവസ്ഥാ കേന്ദ്രം

നിഷേധിച്ച് കാലാവസ്ഥാ കേന്ദ്രം

അതേസമയം, സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയോട് മുഖംതിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ് മേധാവി ചെയതത്. ബ്രിഗേഡിയര്‍ ജലാലി മേഘങ്ങളുടെ മോഷണം നടക്കുന്നുവെന്ന് പറഞ്ഞത് എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് തനിക്കറിയില്ലെന്ന് ഇറാന്‍ കാലാവസ്ഥാ വകുപ്പ് മേധാവി അഹദ് വാസിഫ് പറഞ്ഞു. ഇറാന്‍ വരള്‍ച്ച നേരിടുന്നുണ്ടെന്നും ഇത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Iran general raises eyebrows with 'cloud theft' claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X