ഇറാന് നേതാക്കള്‍ ഞെട്ടി; അപ്രതീക്ഷിത സംഭവത്തിന് പിന്നില്‍ ആര്? നജാദ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ടെഹ്റാന്: പശ്ചിമേഷ്യയില്‍ അമേരിക്കക്കും ഇസ്രായേലിനും കണ്ണിലെ കരടാണ് ഇറാന്. തങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ നീക്കങ്ങള്‍ക്ക് പിന്നിലും ഇറാനാണ് എന്നാണ് ഇവരുടെ ആരോപണം. മേഖലയിലെ ശിയാ സംഘങ്ങളെ കൂട്ടുപിടിച്ച് ഇറാന് നടത്തുന്ന നീക്കങ്ങള്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നുണ്ട്. എന്നാല്‍ കളിയില്‍ നഷ്ടം കൂടുതല്‍ നേരിട്ടത് ഇറാന് തന്നെ.
ഇറാന്റെ മുതിര്‍ന്ന നേതാക്കളും ശാസ്ത്രജ്ഞരും ദുരൂഹ സാഹചര്യത്തിലും ആക്രമണത്തിലും പലപ്പോഴായി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണ് എന്നാണ് ഇറാന്റെ ആരോപണം. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചപ്പോഴും ഇത്തരം സംശയങ്ങള്‍ ചില കോണില്‍ നിന്ന് ഉയര്‍ന്നിരുന്നെങ്കിലും തെളിവ് ലഭിച്ചില്ല. ഇപ്പോഴിതാ മുന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്...

ഇറാന് പ്രസിഡന്റുമാരില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മഹ്മൂദ് അഹമ്മദി നജാദ്. അന്താരാഷ്ട്ര വേദികളില്‍ പോലും അദ്ദേഹം അമേരിക്കക്കും യൂറോപ്പിനും ഇസ്രായേലിനും എതിരേ സംസാരിച്ചിരുന്നു. അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഇറാന് ഇന്റര്‍നാഷണല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്ത് ദിവസം മുമ്പ് നടന്ന സംഭമാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
മുഹറവുമായി ബന്ധപ്പെട്ട മത ചടങ്ങില്‍ പങ്കെടുക്കാന്‍ സന്‍ജാനിലേക്കുള്ള യാത്രയിലായിരുന്നു നജാദും സംഘവും. മുന്‍ പ്രസിഡന്റുമാര്‍ക്ക് നല്കുന്ന എല്ലാ സുരക്ഷയുമുള്ള വ്യക്തിയാണ് നജാദ്. സാധാരണ പരിശോധനയ്ക്ക് പുറമെ അദ്ദേഹത്തിന്റെ സുരക്ഷാ ഓഫീസറുടെ പ്രത്യേക പരിശോധന കൂടി കഴിഞ്ഞ ശേഷമാണ് നജാദ് കാറില്‍ കയറുക. കാറിലെ എസി കേടായിരിക്കുന്നത് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് മറ്റൊരു കാറിലാണ് മുന്‍ പ്രസിഡന്റ് യാത്ര ചെയ്തത്.
പ്രധാന ഹൈവേയിലെത്തിയപ്പോള്‍ വാഹനവ്യൂഹത്തിലെ ഒരു കാര്‍ ബ്രേക്ക് പൊട്ടി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുന്നതിന് മുമ്പ് മറ്റൊരു കാറില്‍ തട്ടുകയും ചെയ്തു. യാത്രയുടെ രണ്ട് ദിവസം മുമ്പ് നജാദിന്റെ കാര്‍ പരിശോധനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ രഹസ്യകേന്ദ്രത്തിലേക്ക് കാര്‍ കൊണ്ടുപോയി എന്നാണ് വാര്‍ത്തയിലുള്ളത്.
കാര്‍ യാത്രാ യോഗ്യമാണെന്ന് കാണിച്ച് തിരിച്ചുനല്‍കുകയും ചെയ്തു. ഇറാന് സൈന്യത്തിലെ അന്‍സുറില്‍ മഹദി പ്രൊട്ടക്ഷന്‍ ഗ്രൂപിനാണ് നജാദ് ഉള്‍പ്പെടെയുള്ള വിഐപികളുടെ സുരക്ഷാ ചുമതല. ഏത് ഉദ്യോഗസ്ഥരാണ് നജാദിന്റെ കാര്‍ കൊണ്ടുപോയത് എന്ന് വ്യക്തമല്ല. ഇറാന് ഉദ്യോഗസ്ഥരില്‍പ്പെട്ട ചിലര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട് എന്ന സംശയമാണ് ബാക്കിയാകുന്നത്. വിദേശ ശക്തികള്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നജാദ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഗാര്ഡിയന് കൗണ്‍സിലിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഇറാനിലെ മത നേതൃത്വത്തിന് അസ്വീകാര്യനാണ് നജാദ് എന്ന വാര്‍ത്തകളുമുണ്ടായിരുന്നു. മുന്‍ പ്രസിഡന്റിന്റെ യാത്രാ സംഘത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചതോടെ പലവിധ ചര്‍ച്ചകളാണ് ഇറാനില്‍ നടക്കുന്നത്.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"











Click it and Unblock the Notifications