കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യയില്‍ ഇന്ധന പ്രതിസന്ധി.... ഇന്ത്യയും കുരുക്കില്‍.... ഇറാനെതിരെയുള്ള ഉപരോധം തിരിച്ചടിക്കുന്നു!!

Google Oneindia Malayalam News

തെഹറാന്‍: ഇറാനെതിരെയുള്ള ഉപരോധം ഏഷ്യന്‍ മേഖലയെ ബാധിക്കുന്നു. സൗദി അറേബ്യയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാര്യമായുള്ള എണ്ണ കയറ്റുമതി ഇല്ലാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. ഇന്ത്യയെയാണ് ഇത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎസിനെ പിണക്കാതിരിക്കാന്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ അളവ്് കുറയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇത് വലിയ തിരിച്ചടിയാവും. ഇന്ത്യ പ്രതിസന്ധിയെ നേരിടാന്‍ വലിയ തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല.

അതേസമയം ഏഷ്യയിലെ എണ്ണ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനെ മറ്റുള്ളവര്‍ സഹായിക്കണമെന്ന് ഹസന്‍ റൂഹാനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യുഎസ്സിന്റെ വിലക്ക് ലംഘിച്ച് ഇറാനുമായി കൂട്ടുകൂടാനാണ് ഗള്‍ഫ് രാജ്യങ്ങളൊഴിച്ചുള്ളവര്‍ തയ്യാറാണ്. എന്നാല്‍ എണ്ണ ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍ സൗദി ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. അത് ഏഷ്യന്‍ മേഖലയെ തളര്‍ത്തുന്നതാണ്.

ഇന്ത്യ കൂടുതല്‍ എണ്ണ ശേഖരിക്കുന്നു

ഇന്ത്യ കൂടുതല്‍ എണ്ണ ശേഖരിക്കുന്നു

ഇന്ത്യ ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത് ശേഖരിച്ച് വെക്കുകയാണ്. യുഎസില്‍ നിന്നുള്ള നടപടി ഭയന്ന് ഇത് തല്‍ക്കാലം അവസാനിപ്പിക്കുമെന്നാണ് സൂചന. മംഗലാപുരത്തുള്ള റിഫൈനറിയിലാണ് ഇത് ശേഖരിക്കുന്നത്. എന്നാല്‍ ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചാല്‍ അത് ഇന്ത്യയെ ശരിക്കും തകര്‍ക്കും. എണ്ണ ശേഖരിക്കുന്നത് താല്‍ക്കാലിക നടപടിയാണെന്ന് ഇന്ത്യ പറയുന്നു.

 50 ശതമാനം ഇറക്കുമതി വേണ്ട

50 ശതമാനം ഇറക്കുമതി വേണ്ട

ഇറാനില്‍ നിന്നുള്ള ഇറക്കുമതി 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവര്‍ പോകുന്നത് ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. യുഎസ് ഇന്ത്യയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. യുഎസിന്റെ അനുമതി ലഭിക്കുന്നത് വരെ വ്യാപാര ബന്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെലവേറിയതാണെന്നും അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറാവുന്നില്ലെന്നാണ് ഇന്ത്യ പറയുന്നത്.

ഏഷ്യയില്‍ പ്രതിസന്ധി

ഏഷ്യയില്‍ പ്രതിസന്ധി

ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ജപ്പാനും ദക്ഷിണ കൊറിയയും അവസാനിപ്പിച്ചിട്ടുണ്ട്. യുഎസ്സമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളും ഇതേ രീതിയാണ് പിന്തുടരുന്നത്. ഇത് ഏഷ്യയില്‍ വന്‍ ഇന്ധന പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിപണിയിലേക്ക് കാര്യമായി എണ്ണയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇടപെടണമെന്നും ആവശ്യമുണ്ട്. അതേസമയം അമേരിക്ക കൂടുതല്‍ എണ്ണ മാര്‍ക്കറ്റിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ ഒത്തുതീര്‍പ്പിന്

ഇറാന്‍ ഒത്തുതീര്‍പ്പിന്

ഇന്ധന പ്രതിസന്ധിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനാണ് ഇറാന്റെ ശ്രമം. ഇന്ധനം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്നാണ് വാഗദ്ാനം. എണ്ണയും ഗ്യാസുമാണ് വിലകുറച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇറാനിയന്‍ ഇന്ധന വകുപ്പ് മന്ത്രാലയം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. എത്രയാണ് കുറയ്ക്കുകയെന്ന് പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ മാസത്തിലെ വ്യാപാരത്തിലാണ് തുക കുറയ്ക്കുക. വ്യാപാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. കഴിഞ്ഞ 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എണ്ണ കയറ്റുമതി ചെയ്യുക.

ഇന്ത്യ എങ്ങനെ നേരിടും

ഇന്ത്യ എങ്ങനെ നേരിടും

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാനെ ആശ്രയിച്ചാണ് ഇന്ത്യ ഇന്ധന മേഖലയില്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന് ഇന്ത്യക്ക് അറിയില്ല. കഴിഞ്ഞ 12 മാസത്തിനിടെ 22.6 മില്യണ്‍ ടണ്‍ ഇറാനിയന്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2016ല്‍ ഇത് 27.2 മില്യണായിരുന്നു. നേരത്തെയുണ്ടായിരുന്ന ഉപരോധം പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചത്. അതേസമയം ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ദീര്‍ഘകാലത്തില്‍ അത് തിരിച്ചടച്ചാല്‍ മതിയെന്ന ഗുണവും ഇന്ത്യക്കുണ്ടായിരുന്നു. ഇതാണ് ഇന്ത്യക്ക് വലിയ പ്രതിസന്ധിയാവാന്‍ പോകുന്നത്.

ട്രംപിനെതിരെ തിരിച്ചടിച്ച് ഉര്‍ദുഗാന്‍.... ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നുട്രംപിനെതിരെ തിരിച്ചടിച്ച് ഉര്‍ദുഗാന്‍.... ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു

ഇന്ത്യന്‍ കറന്‍സി മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ.... കറന്‍സിയുടെ പ്രിന്‍റിങിനെ കുറിച്ച് അറിയേണ്ടതെല്ലാംഇന്ത്യന്‍ കറന്‍സി മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ.... കറന്‍സിയുടെ പ്രിന്‍റിങിനെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
Iran offers oil to Asia at cheapest rate in 14 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X